- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമങ്ങാട്ട് അപകടത്തില്‍ പെട്ടത് മൂന്നാറിലേക്ക് പോയ വിനോദയാത്രാ സംഘം; മരണമടഞ്ഞത് കാവല്ലൂര്‍ സ്വദേശിനി ദാസിനി; തലകീഴായി മറിഞ്ഞ ബസ് ഉയര്‍ത്തി; ബസില്‍ ഉണ്ടായിരുന്നത് 49 പേര്; സാരമായി പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍; അപകടത്തില്‍ പെട്ടത് പെരുങ്കടവിളയില്‍ നിന്നുള്ള സംഘം
നെടുമങ്ങാട്ട് അപകടത്തില്‍ പെട്ടത് മൂന്നാറിലേക്ക് പോയ വിനോദയാത്രാ സംഘം
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദ യാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് കാവല്ലൂര്‍ സ്വദേശിനി ദാസിനി( 60). ബസില്‍ ഉണ്ടായിരുന്നത് 49 പേരാണ്. 49 പേരെയും പുറത്ത് എത്തിച്ചുവെന്നാണ് പ്രാഥമികമായിട്ടുള്ള വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബസ് ക്രെയിന്‍ എത്തിച്ച് ഉയര്‍ത്തി.
ബസിനടിയില്‍ ആരും അകപ്പെട്ടിട്ടില്ല എന്നാണ് അപകടത്തെക്കുറിച്ച് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7 കുട്ടികളെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ച ദാസിനിയുടെ ഇളയ മകനും ഭാര്യയും പേരക്കുട്ടികളും മൂത്ത മകന്റെ ഭാര്യയും ബസ്സില്‍ ഉണ്ടായിരുന്നു. അമിത വേഗം ആണ് അപകട കാരണം എന്ന് യാത്രക്കാര്‍ പറയുന്നുണ്ട്.
മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്ന കാട്ടാക്കട പെരുങ്കടവിളയില്‍നിന്നുള്ള സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട്് മറിയുകയായിരുന്നു. വളവും തിരിവുമുള്ള റോഡാണിത്. സാരമായി പരുക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രി, കന്യാകുളങ്ങര ആശുപത്രി എന്നിവിടങ്ങളിലും ചികിത്സയിലാണ്
പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഒരു പ്രദേശത്ത് നിന്നുള്ള നിരവധി ആകളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ 20 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പെരുങ്കടവിള, കീഴാറൂര്‍, കാവല്ലൂര്‍ പ്രദേശത്ത് നിന്നുള്ള ബന്ധുക്കളും നാട്ടുകാരും ആയിട്ടുള്ള ആളുകള്‍ ആണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. അതില്‍ കൂടുതലും കാവല്ലൂര്‍ പ്രദേശത്തെ ആളുകളാണ്. മരിച്ച ദാസനിയും കാവല്ലൂര്‍ സ്വദേശിനിയാണ്.
യാത്ര ആരംഭിച്ച് കുറച്ച് സമയത്തിന് ശേഷം തന്നെ അപകടം സംഭവിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി
തിരുവനന്തപുരം ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.