- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീപ്പൊരി ചിതറി ദേഹത്ത് പൊള്ളലേറ്റവര്‍; ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റവര്‍; പരിക്കേറ്റ 154 പേരില്‍ നാലുവയസുകാരിയും; 15 പേരുടെ നില ഗുരുതരം; അതീവഗുരുതരാവസ്ഥയിലായ 5 പേര് വെന്റിലേറ്ററില്‍; പരിക്കേറ്റവര്‍ കാസര്‍കോട്ടെയും കണ്ണൂരെയും കോഴിക്കോട്ടെയും മംഗളൂരുവിലെയും ആശുപത്രികളില്‍ ചികിത്സയില്‍
15 പേരുടെ നില ഗുരുതരം; അതീവഗുരുതരാവസ്ഥയിലായ 5 പേര് വെന്റിലേറ്ററില്‍
കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവരില്‍ നാലുവയസുകാരിയും. 154 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. ഇവരില്‍ 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. ഇവര്‍ വെന്റിലേറ്ററിലാണ്.
പരുക്കേറ്റ മുപ്പതുപേരെ കണ്ണൂര്‍ ചാലയിലെ ആംസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഷമില്‍, ശരത്ത്, വിഷ്ണു എന്നിവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാരമായി പരുക്കേറ്റ ഷിബിന്‍ രാജ്, ബിജു, രതീഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. അഭിജിത്, ശര്‍മ, രാകേഷ്, സന്തോഷ്, വിനീഷ്, ബിപിന്‍ വൈശാഖ്, മോഹനന്, അശ്വന്ത്, മിഥുന് അദിഷ്, ശ്രീനാഥ്, സൗരവ്, ശ്രീരാഗ്, ഗീത, പ്രാര്‍ത്ഥന, സുധീഷ്, പ്രീതി, വിന്യ, അതുല്‍ ടി വി ഭവിക, സൗപര്‍ണിക,പദ്മനാഭന് ,അനിത എന്നിവരാണ് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാര മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.
കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16പേരും സഞ്ജീവനി ആശുപത്രിയില്‍ 10പേരും ഐശാല്‍ ആശുപത്രിയില്‍ 17 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും കണ്ണൂര്‍ മിംസില്‍ 30പേരും കോഴിക്കോട് മിംസില്‍ രണ്ട് പേരും അരിമല ആശുപത്രിയില്‍ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരില്‍ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയില്‍ അഞ്ചുപേരും ദീപ ആശുപത്രിയില്‍ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജില്‍ 18പേരുമാണ് ചികിത്സയിലുള്ളത്.
അപകടത്തില്‍ രണ്ട് തരത്തിലാണ് ആളുകള്‍ക്ക് പരിക്കേറ്റിരിക്കുന്നത്. തീപ്പൊരിയും മറ്റും ചിതറി ദേഹത്ത് പൊള്ളലേറ്റവരാണ് ഒരു കൂട്ടര്. ഭയചകിതരായി ഓടുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റവരുമുണ്ട്. അര്‍ധരാത്രി 12 ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത് കളിയാട്ട മഹോത്സവത്തിനിടെ മാല പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയില്‍ വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടകാരണം. സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം. തെയ്യം മഹോത്സവത്തിനായി പൊട്ടിക്കുന്നതിനായി കൊണ്ടുവന്ന ഓലപടക്കങ്ങളും മറ്റു പടക്കങ്ങളും ബോക്സുകളിലായി സൂക്ഷിച്ചുവെച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കലവറയിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇതിലേക്ക് പടക്കം പൊട്ടി തീപ്പൊരി വീണതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നു. അപകടത്തില്‍ കേസെടുത്ത പൊലീസ് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.