- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സഹപ്രവര്‍ത്തകയുമായി വളരെ അടുത്ത വഴിവിട്ട സൗഹൃദം; കോര്‍പ്പറേറ്റ് ഭീമന്‍ നെസ്ലേ സിഇഒയെ പുറത്താക്കി; നെസ്ലെയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയെന്ന് കമ്പനി; ഒരു വര്‍ഷത്തിനുള്ളില്‍ പുറത്താകുന്ന രണ്ടാമത്തെ സിഇഒ ആയി ലോറന്റ് ഫ്രീക്സെ
സഹപ്രവര്‍ത്തകയുമായി വളരെ അടുത്ത വഴിവിട്ട സൗഹൃദം
ബേണ്‍: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ കമ്പനിയായ നെസ്ലെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ സി.ഇ.ഒയെ പുറത്താക്കി. 2024 സെപ്റ്റംബര്‍ മുതല്‍ കമ്പനിയെ നയിച്ചിരുന്ന 63 കാരനായ ലോറന്റ് ഫ്രീക്‌സെയെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെത്തുടര്‍ന്ന് ഇന്നലെ നെസ്ലെ പിരിച്ചുവിട്ടത്. ഗെര്‍ബര്‍ ബേബി ഫുഡ്, പുരിന വളര്‍ത്തുമൃഗ ഭക്ഷണങ്ങള്‍, നെസ്‌കഫെ കോഫി പോഡുകള്‍, കിറ്റ്കാറ്റ് മധുരപലഹാരങ്ങള്‍ എന്നിവ വില്‍ക്കുന്ന കമ്പനി വില്‍പ്പന വളര്‍ച്ചയില്‍ എതിരാളികളേക്കാള്‍ ഏറെ പിന്നിലായ സാഹചര്യത്തിലാണ് ഫ്രീക്‌സെയുടെ പിരിച്ചുവിടല്‍ എന്നതും ശ്രദ്ധേയമാണ്.
അതേ സമയം ഒരു സഹപ്രവര്‍ത്തകയുമായി ഉണ്ടായിരുന്ന വഴിവിട്ട സൗഹൃദമാണ് ഫ്രീക്സെയുടെ ജോലി നഷ്ടപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇത് വളരെ കൃത്യമായ തീരുമാനം ആയിരുന്നു എന്നാണ് കമ്പനി വക്താവ് വെളിപ്പെടുത്തിയത്. നെസ്ലെയുടെ മൂല്യങ്ങളും ഭരണവും കമ്പനിയുടെ ശക്തമായ അടിത്തറയാണ് എന്നും ലോറന്റിന്റെ വര്‍ഷങ്ങളുടെ സേവനത്തിന് നന്ദി പറയുന്നതായും കമ്പനി വക്താവ് അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ കമ്പനി എന്ന പദവി നെസ്ലെ വഹിച്ചിട്ടുണ്ട്. വമ്പന്‍ താരങ്ങളെ അണിനിരത്തിയുള്ള പരസ്യങ്ങളിലൂടെ നെസ്ലേ യുവജനങ്ങള്‍ക്കിടയിലും വലിയ തരംഗമായി മാറിയിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഫ്രീക്സ് 1986 ല്‍ ഫ്രാന്‍സിലെ നെസ്ലെയില്‍ ചേര്‍ന്നു. 2014 വരെ അദ്ദേഹം കമ്പനിയുടെ യൂറോപ്യന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി, 2008 ല്‍ ആരംഭിച്ച സബ്പ്രൈം, യൂറോ പ്രതിസന്ധികളില്‍ കമ്പനിയെ അദ്ദേഹം നയിച്ചു.
സിഇഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹം ലാറ്റിന്‍ അമേരിക്ക വിഭാഗത്തിന്റെ തലവനായിരുന്നു. 2024 സെപ്റ്റംബറില്‍ അപ്രതീക്ഷിതമായ ഒരു മാറ്റത്തിനുശേഷം മാത്രമാണ് ഫ്രീക്സ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം നെസ്ലെയുടെ ഓഹരി വില ഏകദേശം കാല്‍ ശതമാനത്തോളം ഇടിഞ്ഞു. ഇത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആശങ്കകള്‍ ഉയര്‍ത്തി. പെന്‍ഷന്‍ ഫണ്ടുകള്‍ കമ്പനിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു.
നെസ്ലെയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന ഫിലിപ്പ് നവരത്തില്‍ ആണ് കമ്പനിയുടെ പുതിയ സി.ഇ.ഒ. 2001 ലാണ് അദ്ദേഹം നെസ്ലയില്‍ ജോലിക്ക് ചേര്‍ന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ സ്വിസ് ഭീമന്‍, 2024-ല്‍ 101.5 ബില്യണ്‍ ഡോളറിലധികം വില്‍പ്പന നേടി, പെപ്‌സിയുടെ 91 ബില്യണ്‍ ഡോളറിനെ മറികടന്നു. എന്നാല്‍ വില്‍പ്പന ഇപ്പോള്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.