- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരപരാധിയാണെന്നും കൊല്ലത്തെ ക്ഷേത്രത്തില്‍ ജോലി ചെയ്തിട്ടില്ലെന്നും പൂജയ്ക്ക് ആളില്ലാത്തതിനാല്‍ അത്താഴപൂജയ്ക്കു ശേഷം വരാമെന്നും വിഷ്ണു പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല; ധനഞ്ജയന്‍ മോഷ്ടാവിന്റെ അതിബുദ്ധിയില്‍ പെട്ട് കേരളാ പോലീസ്; കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ സംഭവിച്ചത്
കൊല്ലം: താന്‍ നിരപരാധിയാണെന്നും കൊല്ലത്തെ ക്ഷേത്രത്തില്‍ ജോലി ചെയ്തിട്ടില്ലെന്നും പൂജയ്ക്ക് ആളില്ലാത്തതിനാല്‍ അത്താഴപൂജയ്ക്കു ശേഷം വരാമെന്നും വിഷ്ണു പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല. മോഷ്ടാവായ ശാന്തിക്കാരനെ തേടിപ്പോയ പൊലീസ് പിടികൂടിയതു നിരപരാധിയായ മറ്റൊരു ശാന്തിക്കാരനെ. ഒടുവില്‍ കേരളാ പോലീസ് അബദ്ധം തിരിച്ചറിയുകയാണ്.
തെറ്റ് തിരിച്ചറിഞ്ഞ് ശാന്തിക്കാരനെ വിട്ടയച്ചുവെങ്കിലും പ്രതിഷേധം ഉയരുകയാണ്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള, പത്തനംതിട്ട കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ, ആലപ്പുഴ സ്വദേശിയായ വിഷ്ണു എന്ന ശാന്തിക്കാരനെയാണ് ആളുമാറി പിടികൂടിയത്. മുരിങ്ങമംഗലം ക്ഷേത്രത്തിലെ പൂജ മുടക്കി കീഴ്ശാന്തിയെ പിടിച്ചുകൊണ്ടുപോയ നടപടിക്കെതിരെ ക്ഷേത്രോപദേശക സമിതി പ്രതിഷേധം രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ വേണ്ടത്ര അന്വേഷണമില്ലാതെ തിടുക്കത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. കൊല്ലം കൂട്ടിക്കട അമ്മാച്ചന്‍മുക്ക് ഭാഗത്തുള്ള ക്ഷേത്രത്തിലെ ശാന്തിക്കാരനായ ആലപ്പുഴ സ്വദേശി വിഷ്ണു എന്ന ധനഞ്ജയനാണ് ഒരു മാസം മുന്‍പു ക്ഷേത്രത്തില്‍ നിന്നു വിളക്കുകളും പാത്രങ്ങളും ഉള്‍പ്പെടെ മോഷ്ടിച്ചു കടന്നത്. ക്ഷേത്ര ഭരണ സമിതി ഇരവിപുരം പൊലീസില്‍ പരാതി നല്‍കി. ശാന്തിക്കാരുടെ ഗ്രൂപ്പ് വഴി ലഭിച്ച ചിത്രവും നല്‍കി.
ഇതോടെ അന്വേഷണമായി. ഇതില്‍ പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ വിഷ്ണു എന്ന ശാന്തിക്കാരന്‍ ഉണ്ടെന്നു കണ്ടെത്തി്. രണ്ടു ദിവസം മുന്‍പു പൊലീസ് സംഘം കോന്നിയിലെ ക്ഷേത്രത്തില്‍ എത്തുകയും വൈകിട്ടോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഇരവിപുരത്ത് എത്തിച്ച ശേഷം, മോഷണം പോയ ക്ഷേത്രത്തിലെ ഭാരവാഹികളെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി കസ്റ്റഡിയിലുള്ളവരെ കാണിച്ചു. ഇതോടെയാണ് ആളുമാറിയതാണെന്നു മനസ്സിലായത്. അബദ്ധം മനസ്സിലാക്കിയ പൊലീസ് അടുത്ത ദിവസം ഉച്ചയോടെ ശാന്തിക്കാരനെ വിട്ടയച്ചു.
ഗ്രൂപ്പിലെ ചിത്രം തന്റേതാണെന്നു വിഷ്ണു സമ്മതിച്ചു എന്നാണു പൊലീസിന്റെ ന്യായീകരണം. സാഹചര്യത്തെളിവും ചിത്രത്തിലെ സാമ്യതയും ഒത്തുവന്നതോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. മോഷ്ടാവായ ധനഞ്ജയന്‍ ഗ്രൂപ്പില്‍ തന്റെ ഫോട്ടോയ്ക്കു പകരം മുഖസാദൃശ്യമുള്ള വിഷ്ണുവിന്റെ ചിത്രം ഇട്ടതാണ് വിനയായത് എന്നാണ് വിലയിരുത്തല്‍.
കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനാണ് ഇത് വിനയായത്. രണ്ട് മാസം മുമ്പ് കൊല്ലം ജില്ലയിലെ ഇരവിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച ഇരവിപുരം പൊലീസ് കോന്നിയിലെത്തിയത്.കേസിലെ പ്രതിയായ വിഷ്ണുവെന്ന മറ്റൊരു കീഴ്ശാന്തിയുടെ ചിത്രമാണന്ന് ധരിപ്പിച്ച് മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിന്റെ ചിത്രം കോന്നി പൊലീസിന് കൈമാറിയിരുന്നു. ആരോ ഇരവിപുരം പൊലീസിന് അയച്ചുനല്‍കിയ ചിത്രമായിരുന്നു ഇത്.
മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തിയ കോന്നി എസ്എച്ച് ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ഇരവിപുരം പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് തിരിച്ചറിഞ്ഞത് അബദ്ധവും.