യുപി: കഴിഞ്ഞ ദിവസം അതായത് വെള്ളിയാഴ്ച്ച രാത്രിയാണ് നാടിനെ നടുക്കിയ ആ ദുരന്ത വാർത്തഎത്തിയത്. ഉത്തർപ്രദേശിലാണ് ഞെട്ടിപ്പിച്ച സംഭവം നടന്നത്. ത്സാൻസി മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഐ സി യുവിലാണ് വിധി വലിയ ദുരന്തമായി എത്തിയത്.ഐ സി യുവിൽ തീ ആളിപ്പടരുകയായിരുന്നു.

54 കുഞ്ഞുങ്ങളാണ് ഐ സി യുവില്‍ ഉണ്ടായിരുന്നത്. സംഭവത്തിൽ പത്തു കുഞ്ഞുങ്ങളാണ് തീപിടുത്തത്തില്‍ വെന്തു തീർന്നത്. പിന്നാലെ 16 കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


ശേഷം ഗുരുതരമായി പരിക്കേറ്റ ഈ കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ്. പത്ത് കുട്ടികളെ മാത്രം കിടത്താന്‍ സൗകര്യമുള്ള ഐ സി യുവിലാണ് അമ്പതിലധികം കുട്ടികളെ കിടത്തിയത് എന്നാണ് യു പി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്.

ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. തീപിടുത്ത സമയത്ത് ഫയര്‍ എക്സ്റ്റിംഗ്യുഷറുികള്‍ നേരെ പ്രവര്‍ത്തിച്ചില്ല എന്ന് ദൃക്സാക്ഷികൾ പറയുന്നു. പക്ഷെ പുതിയ കെട്ടിടത്തിലേക്ക് മാറാനിരിക്കെയാണ് അപകടം നടന്നതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ യു പി സര്‍ക്കാര്‍ നാലംഗ അന്വേഷണ കമ്മീഷനെയാണ് നിയോഗിച്ചത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.


സംഭവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പിന്‍റെ കെടുകാര്യസ്ഥതയാണ് അപകടകാരണമെന്നാരോപിച്ച പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കുകയാണ്. അതിനിടെ 10 നവജാതശിശുക്കളിൽ 7 പേരുടെ പോസ്റ്റ്‌മോർട്ടം നടത്തിയതായി ഝാൻസി അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) ഗ്യാനേന്ദ്ര കുമാർ സിംഗ് അറിയിച്ചു.

നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. പത്ത് കുട്ടികളെ കിടത്താവുന്ന ഐ സി യുവില്‍ കിടത്തിയത് അമ്പതിലധികം കുട്ടികളെയായിരുന്നു എന്നതടക്കമുള്ള കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്. യു പി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷവും രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്.