- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാപ്പരാസികൾക്ക് പിറകെ നടക്കാൻ ഒന്നാം തരമൊരു അമ്മായിയമ്മ പോര്; വിക്ടോറിയ ബെക്കാമും മരുമകളും തമ്മിലുള്ള പിണക്കം മൂർദ്ധന്യത്തിൽ; മകന്റെ ഭാര്യയുടെ നിലപാടിൽ ബെക്കാമിന്റെ ഭാര്യ കടുത്ത നിരാശയിലെന്ന് മാധ്യമങ്ങൾ
മറ്റൊരു സെല്ബ്രിറ്റി കുടുംബത്തിലെ അമ്മായിയമ്മപ്പോര് ആഘോഷമാക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ. ഫുട്ബോൾ ഇതിഹാസം ഡേഗിഡ് ബെക്കാമിന്റെ കുടുംബമാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ഡേവിഡ് ബെക്കാമിന്റെ ഭാര്യ, വിക്ടോറിയ ബെക്കാം തന്റെ മകന്റെ ഭാര്യ നിക്കോള പെൽറ്റ്സ് ബെക്കാമുമായി പിണക്കത്തിലാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുകാരണം മകന്റെ വിവാഹശേഷം അമ്മ മകനെകണ്ടിട്ടില്ല എന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇത് ഭർത്താവുമായുള്ള തന്റെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമൊ എന്ന് മരുമകൾ ഭയക്കുന്നുമുണ്ടത്രെ.
തൊഴിൽ സംബന്ധമായി ഭർത്താവ് ഡേവിഡ് ബെക്കാം ലോകം ചുറ്റി സഞ്ചരിക്കുമ്പോൾ, അമ്മയ്ക്കെന്നും കൂട്ട് മൂത്തമകൻ ബ്രൂക്ക്ലിൻ ബെക്കാം ആയിരുന്നു. എന്നാൽ, ബെക്കാം കുടുംബത്തിന്റെ ഇത്തവണത്തെ ഒഴിവുകാല യാത്രകളിലൊന്നും ബ്രൂക്ക്ലിൻ പങ്കെടുത്തില്ല എന്നത് അമ്മയെ ഏറെ വിഷമിപ്പിച്ചതായി അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ആഡംബര നൗകയിൽ യൂറോപ്പ് മുഴുവൻ കറങ്ങിയായിരുന്നു ഇത്തവണ ബെക്കാം കുടുംബം ഒഴിവുകാലം ആഘോഷിച്ചത്.
ഫ്ളോറിഡയിലെ പാം ബീച്ചിൽ വെച്ചു നടന്ന വിവാഹത്തിൽ വിക്ടോറിയ ഡിസൈൻ ചെയ്ത വിവാഹവസ്ത്രം ധരിക്കാൻ മരുമകൾ കൂട്ടാക്കാഞ്ഞതായിരുന്നു പിണക്കത്തിന് കാരണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ബ്രൂക്ക്ലിനും നിക്കോളയും നൃത്തച്ചുവടുകൾ വെയ്ക്കാനായി മാറ്റിവെച്ച ഗാനത്തിനൊപ്പം അമ്മയും മകനും കൂടി നൃത്തച്ചുവടുകൾ വെച്ചു. ഇതിനെല്ലാം പുറമെ പാരീസ് ഫാഷൻ വീക്കിൽ താൻ നടത്തിയ ഷോയ്ക്ക് മരുമകളെ വിക്ടോറിയ ക്ഷണിച്ചില്ല എന്നതും പിണക്കത്തിന്റെ ആക്കം വർദ്ധിപ്പിച്ചു.
മക്കൾ എല്ലാവരും ഏത് സമയവും തന്റെ ചുറ്റും വേണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് വിക്ടോറിയ എന്നാണ് അവരുടെ ഒരു സുഹൃത്ത് പറഞ്ഞത്. അവർ കൂടുതൽ സമയവും മക്കൾക്കൊപ്പം ചെലവിടാൻ ആഗ്രഹിക്കുന്നു. മക്കളുടെ കാമുകിമാരെയൊക്കെ എന്നും നിറഞ്ഞ മനസ്സോടെയായിരുന്നു അവർ സ്വാഗതം ചെയ്തിരുന്നത്. നിക്കോളയോടും അതേ സമീപനമായിരുന്നു. എന്നാൽ, വിവാഹത്തോടെ എല്ലാം തകിടം മറിഞ്ഞു. ഇന്ന് വിക്ടോറിയ ദുഃഖിതയാണെന്ന് അവരുടെ സുഹൃത്തുക്കളെ ഉദ്ധരിച്ചുകൊണ്ട് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിക്ടോറിയയ്ക്ക് എന്നും താങ്ങും തണലുമായിരുന്നത് മൂത്ത മകൻ ബ്രൂക്ക്ലിൻ തന്നെയായിരുന്നു. വളർന്ന് വരുന്ന മകനെ തന്റെ എല്ലാ പരിപാടികളിലും അവർ കൂടെ കൊണ്ടുപോകുമായിരുന്നു. അത്രയേറെ അടുപ്പമുണ്ടായിട്ടും ഈ വർഷത്തെ ഒഴിവുകാല ആഘോഷങ്ങളിൽ മകനും ഭാര്യയും പങ്കെടുത്തില്ല. ജൂലൈയിൽ ഒഴിവുകാലം ആരംഭിക്കും മുൻപ് തന്നെ താനും ഭാര്യയും കുടുംബത്തോടൊപ്പം ഉണ്ടാകില്ലെന്ന് ബ്രൂക്ക്ലിൻ അറിയിച്ചതായി കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. മധുവിധു തീരുംവരെ ലോസ് ഏഞ്ചലസിൽ തന്നെ തുടരാനാണത്രെ അവരുടെ തീരുമാനം.
ഇളയമകൻ ക്രൂസും കാമുകിയും ഒഴിവുകാലം ആഘോഷിക്കാൻ ഉണ്ടായിരുന്നു. ഫുട്ബോൾ തിരക്കുകൾ എല്ലാം ഒഴിഞ്ഞപ്പോൾ മിയാമിയിൽ വെച്ച് രണ്ടാമത്തെ മകൻ റോമിയോയും കുടുംബത്തോടൊപ്പം ചേർന്നു.
മറുനാടന് മലയാളി ബ്യൂറോ