- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശപൗരന്മാർക്ക് ബഹുമതി നൽകുമ്പോഴോ ഇവർ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോഴോ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്നാണു ചട്ടം; ഫ്രഞ്ച് ഗവേഷകർക്ക് ബിരുദം നൽകിയത് വിവാദത്തിൽ; ഗവർണർ പങ്കെടുത്ത ചടങ്ങിൽ ഫ്രഞ്ച് പൗരന്മാർ; അനുമതി ഇല്ലെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ
കോട്ടയം: ഫ്രഞ്ച് ഗവേഷകരായ പ്രഫ. ഈവ് ഗ്രോവൻസ്, പ്രഫ. ദിദിയർ റോക്സെൽ എന്നിവരെ എംജി സർവകലാശാല ഡിഎസ്സി (ഡോക്ടർ ഓഫ് സയൻസ്) ബിരുദം നൽകി ആദരിച്ചതു വിവാദത്തിൽ. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലെന്നതാണ് ഇതിന് കാരണം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ 2 വിദേശികൾ പങ്കെടുത്തതിനെപ്പറ്റി ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംജി സർവകലാശാലയിൽ ഇന്നലെയാണു ഫ്രഞ്ച് ഗവേഷകർക്കു ബഹുമതി നൽകിയത്. ഗവർണർക്കു പുറമേ മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിദേശപൗരന്മാർക്ക് ഇത്തരത്തിൽ ബഹുമതി നൽകുമ്പോഴോ ഇവർ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോഴോ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്നാണു ചട്ടം.
അതേസമയം, ഡിഎസ്‌സി സമർപ്പണച്ചടങ്ങിനു വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വേണമെന്നില്ലെന്ന് എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. ഫ്രഞ്ച് പൗരന്മാർക്കു ബിരുദം നൽകുന്ന കാര്യം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ഇക്കാര്യത്തിൽ വിശദ പരിശോധന കേന്ദ്ര ഏജൻസികൾ നടത്തും. വിദേശ കാര്യമന്ത്രാലയത്തിൽ നിന്നടക്കം വിശദീകരണം തേടും. രാജ് ഭവനേയും ഇക്കാര്യം അറിയിക്കും.
ഗുരുതര വിഷയങ്ങളുണ്ടോ എ്ന്നാകും പരിശോധിക്കുക. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചെങ്കിൽ അനുമതി നൽകിയോ എന്നും അന്വേഷിക്കും. അതിന് ശേഷമാകും നിഗമനത്തിലേക്ക് എത്തുക. എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫ. എം.കെ.സാനുവിന് എംജി സർവകലാശാലയുടെ ഡി ലിറ്റ് (ഡോക്ടർ ഓഫ് ലെറ്റേഴ്‌സ്) ബഹുമതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചിരുന്നു. ഇതിനൊപ്പമാണ് ഫ്രഞ്ച് ഗവേഷകരായ പ്രഫ. ദിദിയെ റുക്‌സൽ, പ്രഫ. ഈവ് ഗ്രേഹൻസ് എന്നിവർക്ക് ഡിഎസ്സി (ഡോക്ടർ ഓഫ് സയൻസ്) ബഹുമതിയും നൽകിയത്.
മലയാളത്തിലെ വിജ്ഞാനസാഹിത്യശാഖയുടെ വിപുലീകരണത്തിനു നിർണായക പങ്കുവഹിച്ച പ്രഫ. സ്‌കറിയ സക്കറിയ രോഗബാധിതനായതിനാൽ ചങ്ങനാശേരി പെരുന്നയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി പ്രഫ. സാബു തോമസ് ഡി ലിറ്റ് സമ്മാനിക്കും. പ്രഫ. സ്‌കറിയ സക്കറിയ സാഹിത്യത്തിനു നൽകിയ സംഭാവനകൾ അമൂല്യമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു. എംജി സർവകലാശാലയുടെ ഡി ലിറ്റിന് അർഹനായ സ്‌കറിയ സക്കറിയയെ കാണാൻ പെരുന്ന കരിക്കംപള്ളി വീട്ടിൽ എത്തിയിരുന്നു ഗവർണർ. ഡി ലിറ്റ് ബഹുമതി ഏറ്റുവാങ്ങാൻ നേരിട്ടെത്താൻ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല എന്നു മനസ്സിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കാണാൻ വീട്ടിലെത്തിയതെന്നും ഗവർണർ പറഞ്ഞിരുന്നു,
സ്‌കറിയ സക്കറിയ എഴുതിയ പുസ്തകങ്ങൾ മകൻ ഡോ. അരുൾ ജോർജ് സ്‌കറിയ ഗവർണർക്കു സമ്മാനിച്ചു. തന്നെ കാണാൻ വന്നതിനു നന്ദിയുണ്ടെന്നു സ്‌കറിയ സക്കറിയ പറഞ്ഞപ്പോൾ, അതു തന്റെ കടമയാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ