ന്നെലെ വൈകിട്ട് ഹീത്രൂവിൽ ഉണ്ടായത് അപൂർവ്വങ്ങളിൽ അപൂർവ്വമായ അപകടം. റൺവേയിലൂടെ അതിവേഗം നീങ്ങിക്കൊണ്ടിരുന്ന രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു. രാത്രി 8 മണിയോടെയായിരുന്നു രണ്ട് യാത്രാ വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം ഉണ്ടായത്. ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ടില്ല. കൊറിയൻ എയറിന്റെ 777 ജെറ്റ്, ഐസ്ലാൻഡ് എയറിന്റെ 767 ജറ്റിലേക്ക് ഇടിച്ചു കയറുകയയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ, അത്ര ഗുരുതരമായ കൂട്ടിമുട്ടൽ അല്ലായിരുന്നു അത്.

ലണ്ടനിലെ ഹീത്രൂവിൽ നിന്നും ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് രാത്രി 7.45 ന് പറന്നുയരാനുള്ള വിമാനമായിരുന്നു അപകടത്തിൽ പെട്ട വിമാനങ്ങളിൽ ഒന്ന്. ഈ വിമാനത്തിന്റെ ചിറക് കൊണ്ട് ഐസ്ലാൻഡ് എയറിന്റെ വിമാനത്തിന്റെ വാലറ്റത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടായതായി ചിത്രങ്ങൾ കാണിക്കുന്നു. അതേസമയം, കാര്യമായ പ്രശ്നങ്ങൾ നടന്നതായി അറിയില്ല എന്നായിരുന്നു വിമനത്തിലെ യാത്രക്കാർ പ്രതികരിച്ചത്. ആർക്കും പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല.

കൊറിയൻ വിമാനത്തിലെ യാത്രക്കാൽ അപകടത്തിനു ശേഷം കൂട്ടമായി ടിറ്ററിൽ എത്തിയതോടെയാണ് അപൂർവ്വമായ ഈ അപകടത്തെ കുറിച്ച് ലോകം അറിഞ്ഞത്. പറന്നുയരാനായി നീങ്ങിയ കൊറിയൻ വിമാനത്തിന്റെ ചിറകുകൾ പാർക്ക് ചെയ്തിരുന്ന ഐസ്ലാൻഡ് എയറിന്റെ വിമാനത്തിന്റെ വാലിൽ ഇടിക്കുകയായിരുന്നു എന്നായിരുന്നു ഒരു യാത്രക്കാരൻ പറഞ്ഞത്.

അപകടമുണ്ടായതോടെ കൊറിയൻ വിമാനം റദ്ദാക്കപ്പെടുകയായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളാൽ വിമാനം റദ്ദ് ചെയ്യുന്നു എന്നു മാത്രമായിരുന്നു ക്യാപ്റ്റൻ അറിയിച്ചതെന്ന് ചില യാത്രക്കാർ പറയുന്നു. ഗേയ്റ്റിലേക്ക് തിരിച്ചുപോകണം എന്നായിരുന്നു പൈലറ്റ് ആവശ്യപ്പെട്ടത്. പുറത്തിറങ്ങിയ യാത്രക്കാരിൽ ചിലർ, കുറ്റും കൂടിയ സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടപ്പോഴായിരുന്നു അപകട വിവരം അറിഞ്ഞത് തന്നെ.

ഏതായാലും ഈ അപകടത്തെ കുറിച്ച് ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുകയാണ്.