- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബറിലെ ശമ്പളം കൊടുക്കണം; സംസ്ഥാനം 1000 കോടി കൂടി കടമെടുക്കുന്നു: ഓണാഘോഷ ധൂർത്തിനടക്കം സർക്കാർ ചെലവിട്ടത് കോടികൾ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നപോകുമ്പോഴും പിണറായി സർക്കാരിന്റെ ചെലവ്ക്ക് നിയന്ത്രണമില്ല; ഒരാഴ്ചയ്ക്കുള്ളിൽ കേരളം കടമെടുക്കുന്നത് ഇത് രണ്ടാം തവണ
തിരുവനന്തപുരം; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. കേന്ദ്ര സർക്കാർ അനുവദിച്ച പരിധിക്കുള്ളിൽ നിന്നുകൊണ്ട് 1000 കോടി രൂപയാണ് കേരളം കടമെടുക്കുന്നത്. ഒക്ടോബറിലെ ആദ്യ ശമ്പളവും പെൻഷൻ വിതരണവും തടസമില്ലാതെ നടത്താനാണ് ഇപ്പോൾ കടമെടുക്കുന്നത്. കെ റെയിലിന് വേണ്ടി ചൈനയിൽ നിന്ന് കടമെടുക്കാൻ ആഗ്രഹിക്കുന്ന സർക്കാരാണ് ശമ്പളവും പെൻഷനും പോലുമില്ലാതെ വലയുന്നതെന്നതാണ് വസ്തുത.
സംസ്ഥാനം ഒരാഴ്‌ച്ചയ്ക്കുള്ളിൽ കടമെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വർഷത്തേക്ക് 7.69 ശതമാനം നിരക്കിലാണ് എടുത്തത്. നേരത്തേ ഓഗസ്റ്റ് മാസത്തിലെ ശമ്പള വിതരണം അടക്കമുള്ള ചെലവ്ക്കായി 2000 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തത്. ഇതിന് ശേഷം നടന്ന ഓണാഘോഷ ധൂർത്തുകൾത്തായി സർക്കാർ ചെലവിട്ടതാകട്ടെ ഒറ്റയടിക്ക് 15,000 കോടി രൂപയും. ഇത്രയും ഭീമമായ തുക ചെലവിട്ടതോടെ ഖജനാവ് കാലിയായ അവസ്ഥയിലേക്കും ട്രഷറി നിയന്ത്രണം അടക്കമുള്ള നടപടികളിലേക്കും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ എത്തിയിരുന്നു.
തുടർച്ചയായി ഇത്തരത്തിൽ കടമെടുത്ത് ശമ്പളവിതരണമടക്കമുള്ള ചെലവുകൾ നേരിടേണ്ടി വന്നാൽ ഓവർ ഡ്രാഫ്റ്റിലേക്കടക്കം സംസ്ഥാനത്തിന് നീങ്ങേണ്ടി വരും. അതല്ലെങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ചെയ്തതു പോലെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കൽ അടക്കമുള്ള നടപടികളിലേക്കു സർക്കാരിന് തീരുമാനം എടുക്കേണ്ടി വരും. എന്നിട്ടും പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ട്രഷറി പൂട്ടേണ്ടിവരും. മുൻപ് ഇതു പലവട്ടം സംഭവിച്ചിട്ടുണ്ട്. ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ശമ്പളത്തിൽ ഡിഎ കൂട്ടിയും സർക്കാർ നൽകിയിരുന്നു.
1000 കോടി കടമെടുക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്കു വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബർ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും. അടുത്ത മാസം പുതുക്കിയ ഡിഎ അടക്കം കൊടുക്കേണ്ടി വരും. അങ്ങനെ വന്നാൽ അടുത്ത മാസം കൂടുതൽ തുക കടം എടുക്കേണ്ടിയും വരും. സംസ്ഥാന സർക്കാരിന്റെ കടമെടുക്കലിന് കേന്ദ്ര സർക്കാർ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധിയും അടുക്കാറായി. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക വർഷത്തിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് സൂചന.
പദ്ധതി ചെലവുകൾ അടക്കം വെട്ടികുറയ്‌ക്കേണ്ടി വരും. ഇത് വികസന പരിപാടികളേയും ബാധിക്കും. ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നതിൽ വ്യക്തമായ പദ്ധതി കേരളത്തിന് മുമ്പിലില്ല. ഇതിനിടെയാണ് കെ റെയിൽ പോലൊരു പരിപാടിക്ക് വേണ്ടി വിദേശത്ത് നിന്ന് ശതകോടികൾ കടമെടുക്കാനുള്ള തീരുമാനം. കെ റെയിൽ കോർപ്പറേഷനാണ് കടമെടുക്കുന്നതെങ്കിലും കെ റെയിൽ കടത്തിന്റെ ബാധ്യതയും ഖജനാവിന് തന്നെയാകും. കെ റെയിലിന് പണമടക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് കേരളത്തെ വലിയ പ്രതിസന്ധിയിലേക്കും കൊ്ണ്ടു പോകും.
മറുനാടന്‍ മലയാളി ബ്യൂറോ