രുകാലത്ത് വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്ന വിമാനയാത്രകൾ ഇന്ന് സർവ്വ സാധാരണമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വിമാന യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് ഒരു ഫ്ളൈറ്റ് അറ്റൻഡന്റ് രംഗത്ത് എത്തുന്നത്.

വിമാനത്തിനകത്തെ ശുചിമുറിയിലേക്ക് നഗ്‌നപാദരായി പോകുന്നത് മുതൽ ജനലിനടുത്തിരുന്ന് ഉറങ്ങരുത് എന്നതുവരെയുള്ള കാര്യങ്ങൾ ഇതിലുണ്ട്. എമിരേറ്റ്സിലെ ക്യബിൽ ക്രൂ ആയ ഡാനിയേലെ ആണ് ടിക്ടോക്കിലൂടെ ഈ സന്ദേശവുമായി എത്തിയിരിക്കുന്നത്.

ചെഷയറിൽ താമസിക്കുന്ന ഇവർ പറയുന്നത് യാത്രക്കാർ ടോയ്ലറ്റിനകത്തുള്ള ഒന്നിലും കൈകൾകൊണ്ട് സ്പർശിക്കരുത് എന്നാണ്. ടിഷ്യൂ ഉപയോഗിച്ചുവേണം സ്പർശിക്കുവാൻ. അതിനു മുൻപായി ടോയ്ലറ്റിലേക്ക് നഗ്‌നപാദരായി നടന്നു പോകരുതെന്നും അവർ യാത്രക്കാരെ ഓർമ്മിപ്പിക്കുന്നു. നിലത്ത് വെള്ളം കിടപ്പുണ്ടാവും എന്ന് കരുതിയിട്ടാന് അങ്ങനെ പറഞ്ഞത് എന്ന് വിചാരിച്ചാൽ അത് തെറ്റാണെന്ന് പറഞ്ഞ അവർ, ഇങ്ങനെ പറയുവാനുള്ള കാരണം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമെന്നും പറയുന്നു.

അതുപോലെ ജനലിനരികിലെ സീറ്റ് ലഭിച്ചാൽ, അതിൽ മുഖം ചാരി ഉറങ്ങരുതെന്ന് അവർ ഓർമ്മിപ്പിക്കുന്നു. നൂറു കണക്കിന്, അല്ലെങ്കിൽ ആയിരക്കണക്കിന് പേർ ആ പ്രതലത്തിൽ സ്പർശിച്ചിട്ടുണ്ടാകും. അവരിൽ നിന്നെല്ലാം അണുക്കൾ അവിടേക്ക് പ്രസരിക്കാനുള്ള സാധ്യത തള്ളിക്കളയാനും ആവില്ല. അതുപോലെ വിമാനത്തിലെ ശുചിമുറിക്കുള്ളിലെ എന്തും,, ഫ്ളഷ് ഉൾപ്പടെ നഗ്‌നകരങ്ങൾ കൊണ്ട് സ്പർശിക്കരുത് എന്നാണ് അവർ പറയുന്നത്. വാതിൽ തുറക്കാൻ പോലും താൻ കാല്കൊണ്ടാണ് ചവിട്ടുന്നതെന്ന് അവർ പറയുന്നു.

അതുപോലെ വിമാനത്തിനുള്ളിലെ ട്രേ ടേബിൾ ഒരിക്കലും സാനിറ്റൈസ് ചെയ്യാതെ ഉപയോഗിക്കാറില്ല എന്നും അവർ പറയുന്നു. യാത്രക്കാരും അപ്രകാരം ചെയ്യണം എന്നാണ് അവർ പറയുന്നത്. പ്രത്യേകിച്ച് ഭക്ഷണം കഴിക്കാനായി ട്രേ ടേബിൾ ഉപയോഗിക്കുകയാണെങ്കിൽ അത് സാനിറ്റൈസ് ചെയ്തെന്ന് ഉറപ്പ് വരുത്തണമെന്നും അവർ പറയുന്നു. മൈൽ ഹൈ ക്ലബ്ബിൽ ജോയിൻ ചെയ്യില്ല എന്നതാണ് തന്റെ അഞ്ചാമത്തെ കാര്യമെന്നും അവർ പറയുന്നു.

ഏകദേശം 4 മില്യണിലധികം പേർ ദർശിച്ച വീഡിയോയ്ക്ക് 2.40,000 നോട് അടുത്ത് ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, വിമാനങ്ങൾ ഓരോ യാത്രയ്ക്ക് ശേഷവും ശരിയായ വിധത്തിൽ സാനിറ്റൈസ് ചെയ്യുന്നില്ല എന്ന കാര്യം ഞെട്ടിക്കുന്നു എന്നാന് അതിനു താഴെ പലരും കമന്റായി ഇട്ടിരിക്കുന്നത്.