തിരുവനന്തപുരം: കാറിൽ ചാരിനിന്നതിന് രാജസ്ഥാൻ സ്വദേശിയായ പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തിൽ നടപടി വൈകിയതിൽ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം കത്തുന്നു. പിഞ്ചുകുഞ്ഞിനെ തൊഴിച്ച മുഹമ്മദ് ഷെഹ്ഷാദിനെതിരെ ജസ്റ്റിസ് ഫോർ ഗണേശ് എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റുകൾ വൈറലാകുന്നത്.

'ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലാണ് ആ നാടോടി ബാലനോട് ഈ നെറികെട്ട ജന്മം ഈ കടുംകൈ ചെയ്തത്. ഒരു പിഞ്ചു കുഞ്ഞിന് നേരെ എങ്ങനെ തോന്നി അവന് കാലുയർത്താൻ അവൻ വളർന്നു വന്ന സംസ്‌കാരം അവൻ കാണിച്ചു. ശരിക്കും ഇവനെ പെറ്റ വയർ ഇപ്പോൾ ലജ്ജിക്കുന്നുണ്ടാവും. ഇവനെ വളർത്തിയ അച്ഛൻ തല താണു നടക്കുന്നുണ്ടാവും. കാരണം അവർ വളർത്തി വലുതാക്കിയത് ഒരു പടു ജന്മത്തെയാണ', ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

നിസാം എന്ന വ്യവസായി ക്രിമിനൽ ചന്ദ്രബോസ് എന്ന പാവം സെക്യൂരിറ്റി ജീവനക്കാരനെ കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ചു കൊന്നു. അന്നും അവന്റെ പണവും പ്രിവിലേജും കണ്ട നിയമപാലനം അവനു മുന്നിൽ ഓച്ഛാനിച്ചു നിന്നതാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ കത്തിജ്വലിച്ച പ്രതികരണമൊന്നുക്കൊണ്ട് മാത്രം അവൻ അകത്തായി; പുറത്തിറങ്ങാൻ കഴിയാത്ത വണ്ണം പൂട്ടി.

ഇന്ന് രാവിലെ ഹൃദയം പൊട്ടുന്ന വേദനയോടെ, അതിനൊപ്പം നുരഞ്ഞുപ്പൊന്തുന്ന രോഷത്തോടെയാണ് ഒരു ആറ് വയസ്സുകാരനെ ഒരു രാക്ഷസൻ ചവിട്ടിയെറിയുന്ന വീഡിയോ കണ്ടത്. അവന്റെ കാറിൽ ഒന്ന് ചാരി നിന്നുപോയതിന് ആ കുരുന്നിന് നല്‌കേണ്ടി വന്ന വളരെ വലുതാണ്. ഒരു ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന ട്രോമയ്ക്ക് അടിപ്പെട്ടു പോയേക്കാം ആ കുഞ്ഞ് മനസ്സ്, കുറിപ്പിൽ പറയുന്നു.

ഒരു ലക്ഷത്തി ഒന്നാമത്തെ ഒറ്റപ്പെട്ട സംഭവമായി ,അഥവാ വീഴ്ചയായി മാറുന്നുണ്ട് ഈ സംഭവത്തിലെയും പൊലീസ് അനാസ്ഥ. ഇത്രയും വലിയ ഒരു ക്രൈം നടത്തിയ ക്രിമിനലിനെ വെറുതെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആഭ്യന്തരവകുപ്പിന് കൊടുക്കണം ഒരവാർഡ്. വീഡിയോ വൈറലായതുകൊണ്ടും ജന രോഷം വ്യാപകമായതുകൊണ്ടും മാത്രം ഇപ്പോൾ ഇവനെതിരെ കേസെടുത്തു. സിസിടിവി ഫൂട്ടേജ് ഇല്ലായിരുന്നുവെങ്കിൽ, ആ കുഞ്ഞ് മരണപ്പെട്ടുവെങ്കിൽ പോലും നടപടിയുണ്ടാകില്ലായിരുന്നു ഇവിടെ.

ഇതിനെതിരെ പൊതുജനം ഒറ്റക്കെട്ടായി നില്ക്കണം. അടിമകൾ രാജാവിന് ജയ് വിളിക്കട്ടെ. അടിമകളല്ലാത്ത മനുഷ്യർ ഇവിടെ ബാക്കിയുണ്ടല്ലോ. ആ നാടോടി കുഞ്ഞിനെ നമ്മുടെ കുഞ്ഞായി നമ്മൾ കാണണം. ഒരു പക്ഷേ കേസിന്റെ പിറകെ പോകാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല. കാരണം അവർ പ്രിവിലേജിന്റെ ആടയലങ്കാരങ്ങളില്ലാത്ത പാവം നാടോടികളാണ്.

നമ്മളിൽ ഒരിറ്റു നന്മ ബാക്കിയുണ്ടെങ്കിൽ മുഹമ്മദ് ഷെഹ് ഷാദ് എന്ന വേട്ടനായ നിയമത്തിനു മുന്നിൽ നിന്നും രക്ഷപ്പെടരുത്. ഇവിടുത്തെ ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഉറക്കത്തിലല്ലെങ്കിൽ ഈ കുഞ്ഞിനൊപ്പം നില്ക്കണം. ഒപ്പം ഈ കേസിൽ വിട്ടുവീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകണം.

കാക്കയ്ക്കും പൂച്ചയ്ക്കും വരെ കരുതലൊരുക്കിയ മുഖ്യാ, നിങ്ങളുടെ കരുതലിന് അല്പമെങ്കിലും മൂല്യമുണ്ടെങ്കിൽ ഈ കുഞ്ഞിനും കുടുംബത്തിനും കരുതൽ നല്കൂ. ബംഗ്ലാദേശിൽ നിന്നും വരുന്ന കൊടും ക്രിമിനലുകളെ അതിഥിത്തൊഴിലാളികളായി ഊട്ടി ഓമനിക്കുന്ന താങ്കൾ രാജസ്ഥാനിൽ നിന്നും വന്ന ഈ കുടുംബത്തിന്റെ നല്ല ആതിഥേയനാകൂ. അവർ വന്നത് രാജസ്ഥാനിൽ നിന്നായതുകൊണ്ടും കുഞ്ഞിന്റെ പേർ ഗണേശ് എന്നായതുകൊണ്ടും കരുതലും ആതിഥേയത്വവും എകെജി സെന്ററിലെ അലമാരയിൽ പൂഴ്‌ത്തി വയ്ക്കരുതെന്നപേക്ഷ, ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

കാറിൽ ചാരി നിന്നതിന് ചവിട്ടേറ്റ ആറു വയസ്സുകാരൻ ഗണേശ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാരിയെല്ലിൽ ചതവുണ്ടെന്നാണ് എക്‌സ്‌റേ പരിശോധനയിൽ വെളിപ്പെട്ടത്. കാറിൽ വന്നയാൾ തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വാരിയെല്ലിലെ എല്ലുകൾക്ക് ചതവുണ്ടെന്നാണ് എക്‌സ് റേ പരിശോധനയിൽ വ്യക്തമായത്.

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു.

കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇന്നലെ രാത്രിയിൽ സംഭവം നടന്ന ഉടനെ അഭിഭാഷകനാണ് ഈ കുട്ടിയെ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവിടെ സ്‌കാനിങ് സൗകര്യമില്ലാത്തതിനാൽ അഭിഭാഷകൻ കുട്ടിയെ സഹകരണ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് സ്‌കാനിങ് എടുത്തതിന് ശേഷം തിരികെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കാറിൽ വന്നയാൾ മർദ്ദിക്കുകയായിരുന്നു എന്നാണ് കുഞ്ഞിന്റെ മൊഴി. മർദ്ദിച്ചത് കണ്ടു എന്ന് രക്ഷിതാക്കളും പറയുന്നുണ്ട്.

കാറിൽ ചാരി നിന്നു എന്ന് പറഞ്ഞാണ് മുഹമ്മദ് ഷെഹ്ഷാദ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ആറ് വയസ്സുകാരനായ ഗണേശ് ആണ് ആക്രമിക്കപ്പെട്ടത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാൾ ഉന്നയിച്ചത്. പിന്നാലെ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...

'ഏറ്റവും ഹീനമായും നികൃഷ്ടമായും ഒരു സഹജീവിയോട് പെരുമാറുന്നത് ഒരാളെ അടിക്കുമ്പോഴോ ഇടിക്കുമ്പോഴോ അല്ല മറിച്ച് ചവിട്ടുമ്പോഴാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുവനിലുള്ള അധീശ ബോധത്തിന്റെ നേരിട്ടുള്ള പ്രകടനമാണത്. പണമില്ലാത്ത, പ്രിവിലേജില്ലാത്ത ഏതൊരാളും തന്റെ കാൽക്കീഴിൽ ഞെരിഞ്ഞമരപ്പെടണമെന്ന ധാർഷ്ട്യമാണത്. ഒരിക്കൽ ഇത്തരമൊരു അധീശബോധം കൊണ്ട് ഒരു മനുഷ്യൻ പാമ്പിൻത്തോലിട്ട ബൂട്ടിനടിയിൽ ഞെരിഞ്ഞമർന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചിരുന്നു. നിസാം എന്ന വ്യവസായി ക്രിമിനൽ ചന്ദ്രബോസ് എന്ന പാവം സെക്യൂരിറ്റി ജീവനക്കാരനെ കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ചു കൊന്നു. അന്നും അവന്റെ പണവും പ്രിവിലേജും കണ്ട നിയമപാലനം അവനു മുന്നിൽ ഓച്ഛാനിച്ചു നിന്നതാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ കത്തിജ്വലിച്ച പ്രതികരണമൊന്നുക്കൊണ്ട് മാത്രം അവൻ അകത്തായി; പുറത്തിറങ്ങാൻ കഴിയാത്ത വണ്ണം പൂട്ടി'.

'ഇന്ന് രാവിലെ ഹൃദയം പൊട്ടുന്ന വേദനയോടെ, അതിനൊപ്പം നുരഞ്ഞുപ്പൊന്തുന്ന രോഷത്തോടെയാണ് ഒരു ആറ് വയസ്സുകാരനെ ഒരു രാക്ഷസൻ ചവിട്ടിയെറിയുന്ന വീഡിയോ കണ്ടത്. അവന്റെ കാറിൽ ഒന്ന് ചാരി നിന്നുപോയതിന് ആ കുരുന്നിന് നല്കേണ്ടി വന്ന വളരെ വലുതാണ്. ഒരു ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന ട്രോമയ്ക്ക് അടിപ്പെട്ടു പോയേക്കാം ആ കുഞ്ഞ് മനസ്സ്. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലാണ് ആ നാടോടി ബാലനോട് ഈ നെറികെട്ട ജന്മം ഈ കടുംകൈ ചെയ്തത്. ഒരു പിഞ്ചു കുഞ്ഞിന് നേരെ എങ്ങനെ തോന്നി അവന് കാലുയർത്താൻ അവൻ വളർന്നു വന്ന സംസ്‌കാരം അവൻ കാണിച്ചു. ശരിക്കും ഇവനെ പെറ്റ വയർ ഇപ്പോൾ ലജ്ജിക്കുന്നുണ്ടാവും. ഇവനെ വളർത്തിയ അച്ഛൻ തല താണു നടക്കുന്നുണ്ടാവും. കാരണം അവർ വളർത്തി വലുതാക്കിയത് ഒരു പടു ജന്മത്തെയാണ്'.

'ഒരു ലക്ഷത്തി ഒന്നാമത്തെ ഒറ്റപ്പെട്ട സംഭവമായി ,അഥവാ വീഴ്ചയായി മാറുന്നുണ്ട് ഈ സംഭവത്തിലെയും പൊലീസ് അനാസ്ഥ. ഇത്രയും വലിയ ഒരു ക്രൈം നടത്തിയ ക്രിമിനലിനെ വെറുതെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആഭ്യന്തരവകുപ്പിന് കൊടുക്കണം ഒരവാർഡ്. വീഡിയോ വൈറലായതുകൊണ്ടും ജന രോഷം വ്യാപകമായതുകൊണ്ടും മാത്രം ഇപ്പോൾ ഇവനെതിരെ കേസെടുത്തു. CCTV ഫൂട്ടേജ് ഇല്ലായിരുന്നുവെങ്കിൽ, ആ കുഞ്ഞ് മരണപ്പെട്ടുവെങ്കിൽ പോലും നടപടിയുണ്ടാകില്ലായിരുന്നു ഇവിടെ'.

'ഇതിനെതിരെ പൊതുജനം ഒറ്റക്കെട്ടായി നില്ക്കണം. അടിമകൾ രാജാവിന് ജയ് വിളിക്കട്ടെ. അടിമകളല്ലാത്ത മനുഷ്യർ ഇവിടെ ബാക്കിയുണ്ടല്ലോ. ആ നാടോടി കുഞ്ഞിനെ നമ്മുടെ കുഞ്ഞായി നമ്മൾ കാണണം. ഒരു പക്ഷേ കേസിന്റെ പിറകെ പോകാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല. കാരണം അവർ പ്രിവിലേജിന്റെ ആടയലങ്കാരങ്ങളില്ലാത്ത പാവം നാടോടികളാണ്. നമ്മളിൽ ഒരിറ്റു നന്മ ബാക്കിയുണ്ടെങ്കിൽ മുഹമ്മദ് ഷെഹ് ഷാദ് എന്ന വേട്ടനായ നിയമത്തിനു മുന്നിൽ നിന്നും രക്ഷപ്പെടരുത്. ഇവിടുത്തെ ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഉറക്കത്തിലല്ലെങ്കിൽ ഈ കുഞ്ഞിനൊപ്പം നില്ക്കണം. ഒപ്പം ഈ കേസിൽ വിട്ടുവീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകണം'.

'കാക്കയ്ക്കും പൂച്ചയ്ക്കും വരെ കരുതലൊരുക്കിയ മുഖ്യാ, നിങ്ങളുടെ കരുതലിന് അൽപമെങ്കിലും മൂല്യമുണ്ടെങ്കിൽ ഈ കുഞ്ഞിനും കുടുംബത്തിനും കരുതൽ നൽകൂ. ബംഗ്ലാദേശിൽ നിന്നും വരുന്ന കൊടും ക്രിമിനലുകളെ അതിഥിത്തൊഴിലാളികളായി ഊട്ടി ഓമനിക്കുന്ന താങ്കൾ രാജസ്ഥാനിൽ നിന്നും വന്ന ഈ കുടുംബത്തിന്റെ നല്ല ആതിഥേയനാകൂ. അവർ വന്നത് രാജസ്ഥാനിൽ നിന്നായതുകൊണ്ടും കുഞ്ഞിന്റെ പേർ ഗണേശ് എന്നായതുകൊണ്ടും കരുതലും ആതിഥേയത്വവും AKG സെന്ററിലെ അലമാരയിൽ പൂഴ്‌ത്തി വയ്ക്കരുതെന്നപേക്ഷ'.