- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടോടി ബാലനെ ചവിട്ടിയത് ബിഫാം വിദ്യർത്ഥി; ക്രിമിനൽ പശ്ചാത്തലമില്ലാത്ത 20കാരന്റെ അച്ഛൻ പൊന്ന്യത്തെ പണമുള്ള പ്രവാസി; ബന്ധുവിന്റെ വിവാഹം ഇനി ആ ക്രൂരന് നഷ്ടമാകും; രാത്രി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത് രോഗിയെന്ന ആനുകൂല്യത്തിൽ; നിസ്സഹായരായി നിലവിളിച്ച രാജസ്ഥാനി അമ്മയ്ക്കും മകനും താങ്ങും തണലുമായത് എസ് എഫ് ഐ നേതാവ്; പ്രതിയെ അഴിക്കുള്ളിലാക്കിയത് ഹസന്റെ ഇടപെടൽ
കണ്ണൂർ: കാറിൽ ചാരിനിന്നതിന് ബലൂൺ വിൽപനക്കാരനായ ആറുവയസുകാരനെ ചവിട്ടിവീഴ്‌ത്തിയ സംഭവത്തിലെ പ്രതിയായ യുവാവിന് ക്രിമിനൽ പശ്ചാലത്തലമില്ലെന്നു പൊലിസ്. സംഭവത്തിൽ പൊന്ന്യം സ്വദേശിയും ബിഫാം രണ്ടാംവർഷബിരുദ വിദ്യാർത്ഥിയുമായ ഷഫ്ഷാദിനെ(20) പൊലിസ് വധശ്രമ കേസ് ചുമത്തിയാണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്‌ച്ച രാത്രി എട്ടുമണിയോടെ കുടുംബാംഗങ്ങളെയും കൂട്ടി ഈ മാസം ആറിന് നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി തലശേരിയിൽ വസ്ത്രമെടുക്കുന്നതിനായി പൊന്ന്യത്ത് നിന്നും കാറിൽ വന്നതായിരുന്നു ഷഫ്ഷാദ്.
ഇതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രോഗിയായ ഷഫ്ഷാദ് ഏറെക്കാലമായി ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. നേരത്തെ മറ്റൊരു കേസിലും ഈയാൾ പ്രതിയല്ലെന്ന് പൊലിസ് അന്വേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് ഷഫ്ഷാദ് രാജസ്ഥാൻ സ്വദേശിയായ ഗണേശെന്ന ബാലനെ കാൽ ഉയർത്തി ചവിട്ടാൻ കാരണമെന്നും ഇതു ഗുരുതരമായകുറ്റമാണെന്നും പൊലിസ് പറയുന്നു. ഇതുകണ്ടു നിന്ന സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകനും നാട്ടുകാരും ഇയാളെ ചോദ്യം ചെയ്യുകയും പൊലിസ് സ്റ്റേഷനിൽ വിളിച്ചുപറയുകയും ചെയ്തിരുന്നു.
ഇതിനിടെയിൽ ഇവിടെ നിന്നും ഷഫ്ഷാദ് രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത പാരലിൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു പൊലിസ് വാഹനനമ്പർ തിരിച്ചറിയും ഷഫ്ഷാദിനെ അന്നേ ദിവസം രാത്രി പതിനൊന്നുമണിയോടെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തത്. താൻ ചികിത്സയിലാണെന്ന കാരണത്താൽ പൊലിസ് കസ്റ്റഡിൽ നിൽക്കാൻ ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടെന്ന് ഈയാൾ പറയുകയായിരുന്നു. ഷഫ്ഷാദ് കാണിച്ച മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷമാണ് ഇയാളോട് പിറ്റേന്ന് രാവിലെ എട്ടുമണിക്ക് സ്റ്റേഷനിൽ ഹാജരാകണമെന്നു പറഞ്ഞ് പൊലിസ് വിട്ടയക്കുകയായിരുന്നു.
ഇതിനിടെയാണ് രാജസ്ഥാൻ സ്വദേശിയായ കുട്ടിയെ ഷഫ്ഷാദ് ചവിട്ടുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ചാനലുകളിലും പ്രചരിക്കാൻ തുടങ്ങിയത്. പൊന്ന്യത്തെ പ്രവാസിയുടെ മകനാണ് ഷഫ്ഷാദ്.സംഭവം വിവാദമായതിനെ തുടർന്ന് ബിജെപി, ഡി.വൈ. എഫ്. ഐ പ്രവർത്തകർ തലശേരി നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. സ്പീക്കർ എ. എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ തലശേരി ജനറൽ ആശുപത്രിയിൽ കഴിയുന്ന രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരനെ സന്ദർശിച്ചു. കുട്ടിയുടെ നടുവിന് പരുക്കേറ്റിട്ടുണ്ട്.തലശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജ്ിസ്ട്രേറ്റ് കോടതിയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്ന് മാറാതായതോടെ ചവിട്ടുകയായിരുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശേരിയിൽ തിരക്കേറിയ തെരുവിൽ നോ പാർക്കിങ് ഏരിയയിൽ ഇയാൾ വാഹനം നിർത്തിയ സമയത്താണ് കുട്ടി ചാരി നിന്നത്. തുടർന്നാണ് പ്രകോപിതനായ പ്രതി കുട്ടിയെ തൊഴിച്ചത്.
നിസ്സഹായരായി റോഡരികിൽ നിന്ന് നിലവിളിച്ച രാജസ്ഥാൻ സ്വദേശിക്കും ആറുവയസുകാരനായ മകനും താങ്ങും തണലുമായത് എസ്എഫ്ഐ മുൻ നേതാവും കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാനുമായ അഡ്വ എം കെ ഹസ്സനായിരുന്നു. ആശുപത്രിയിലെത്തിക്കുന്നത് മുതൽ പുലർച്ചെ നാല്മണിവരെ ഇവർക്കൊപ്പം സാന്ത്വന തണലായി സിപിഐ എം ചേറ്റംകുന്ന് ബ്രാഞ്ച് സെക്രട്ടറിയും തലശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ ഈ സഖാവുണ്ടായി.
''വ്യാഴാഴ്ച രാത്രി എട്ട്മണിയോടെ പുതിയബസ്സ്റ്റാന്റിനടുത്ത മണവാട്ടി ജങ്ഷനിലെ മെഡിക്കൽ ഷോപ്പിൽ വന്നപ്പോഴാണ് ഒരു പിഞ്ചുബാലനും പിതാവും സ്ലാബിന് മുകളിലിരുന്ന് കരയുന്നത് കണ്ടത്. അന്വേഷിച്ചപ്പോഴാണ് കാറിൽ ചാരിയതിന് വയറിലും പുറത്തും ഒരാൾ കുട്ടിയെ ചവിട്ടിയത് അറിഞ്ഞത്. ഓട്ടോഡ്രൈവർമാരടക്കം നിരവധിപേർ വിവരമറിഞ്ഞ് എത്തിയിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുറച്ച് കഴിഞ്ഞപ്പോൾ അവർ ഭയപ്പെട്ട് പുറത്തുപോയി. അന്വേഷിച്ച് തിരികെ എത്തിച്ചപ്പോൾ ഞാൻ വക്കീലാണെന്നും എല്ലാ നിയമസഹായവും നൽകാമെന്നും ഉറപ്പു നൽകി. കൊ -ഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്നാണ് എക്സറേയും സ്‌കാനിങ്ങും എടുത്തത്. സിസിടിവിഫൂട്ടേജ് എടുക്കാനും പൊലീസിനെ സഹായിച്ചതായി എം കെ ഹസൻ പറഞ്ഞു.
ആരുമില്ലെന്ന നിസ്സഹായാവസ്ഥയിലായ കുടുംബത്തിന് തുണയും സംരക്ഷണവുമായി ഒപ്പം നിന്നത് ഈ നേതാവാണ്. അഡ്‌മിറ്റായ ഉടൻ പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. രാത്രി പത്ത് മുതൽ നാല്മണിവരെ പ്രതി സ്റ്റേഷനിലുണ്ടായതിനും സാക്ഷിയാണ്. പരാതിക്കാരനില്ലെങ്കിൽ ഞാൻ പരാതി നൽകാമെന്നും കേസെടുക്കണമെന്നും പറഞ്ഞിരുന്നു. സ്വമേധായ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചതെന്നും എം കെ ഹസ്സൻ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്