- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരുമേലിയിൽ നിന്ന് ശരണം വിളിച്ച് പമ്പയ്ക്ക് തിരിച്ചു; 20 കിലോമീറ്റർ നടന്നെത്തിയപ്പോൾ തടഞ്ഞ് വനംവകുപ്പ്; തീർത്ഥാടകർക്ക് പോകാനുള്ള അനുമതിയില്ലെന്ന് വനംവകുപ്പ് പറയുമ്പോൾ പ്രതിസന്ധിയിലായത് ഭക്തർ; ശബരിമല തീർത്ഥാടനത്തിൽ തുടക്കത്തിലേ പാളീച്ച; വകുപ്പുകളുടെ ഏകോപനം പൊളിയുമ്പോൾ
തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ തുടക്കത്തിലേ പാളുന്നു. എരുമേലി വഴിയുള്ള കാനന പാതയിൽ തീർത്ഥാടകർക്ക് വിലക്ക്. അനുമതിയില്ലാത്തതിനാൽ കടത്തിവിടാൻ ആവില്ലെന്നു നിലപാടുമായി വനംവകുപ്പ്.
50 ഓളം സ്വാമിമാർ ശരണം വിളിച്ചു പ്രതിഷേധിക്കുന്നു. എരുമേലിയിൽ നിന്നും 20 കിലോമീറ്ററോളം നടന്നെത്തിയ ഭക്തരെ കോയിക്കാകാവ് ഫോറസ്റ്റ് പോസ്റ്റിൽ വച്ചാണ് തടഞ്ഞത്. ചെന്നൈയിൽ നിന്നും ഹൈദരാബാദിൽ നിന്നും കൽനടയായി വന്നവരുണ്ട്. മലയാളി സ്വാമിമാർ ഉൾപ്പെടെയുള്ളവരെയാണ് തടഞ്ഞിരിക്കുന്നത്. മുക്കുഴി വരെ എത്തി അവിടെ വിരിവെക്കുന്നതിനാണ് സ്വാമിമാരുടെ തീരുമാനം.
വൃശ്ചികം ഒന്നിന് സന്നിധാനത്ത് ദർശനം നടത്തേണ്ടവരാണ്. മുക്കുഴിയിൽ ഇന്ന് സ്റ്റേ ചെയ്താൽ മാത്രമേ അടുത്ത ദിവസം ദർശനം നടത്താൻ കഴിയു. എരുമേലിയിൽ നിന്നും വിവരം അറിയിച്ചിരുന്നെങ്കിൽ കാനന പാത യാത്ര ഒഴിവാക്കുമായിരുന്നുവെന്നു സ്വാമിമാർ പറയുന്നു. ഇപ്പോൾ തിരികെ പോകേണ്ട അവസ്ഥലായി. കഴിഞ്ഞ ദിവസങ്ങളിൽ കാണാനാപാത ഫോറെസ്റ്റ് അധികൃതരും ഇ ഡി എസ് അംഗങ്ങളും ചേർന്നു തെളിച്ചിരുന്നു. കടകളും തയ്യാറായി. രാത്രി യാത്രക്ക് മാത്രമാണ് നിരോധനമുള്ളത്.
വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലാത്തതിനെ തുടർന്ന് തീർത്ഥാടകർ വലയുന്ന കാഴ്‌ച്ചയാണ് മണ്ഡലകാലം ആരംഭിക്കുമ്പോൾ തന്നെ കാണുന്നത്.