- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവസ്ഥാ വ്യതിയാനം... പകർച്ചവ്യാധികൾ... ന്യുക്ലിയാർ ബോംബ് സാധ്യത... ലോകാവസാനം അരികിലോ? പത്തിൽ നാല് അമേരിക്കക്കാരും വിശ്വസിക്കുന്നത് മനുഷ്യകുലം ഇപ്പോൾ കടന്നു പോകുന്നത് അന്ത്യനാളുകളിലൂടെയെന്ന്
ന്യൂയോർക്ക്: ലോകാവസാനം അടുത്തിരിക്കുന്നു എന്നാണ് അമേരിക്കയിലെ പത്തിൽ നാലുപേരും വിശ്വസിക്കുന്നതെന്ന് ഒരു അഭിപ്രായ സർവേ ഫലം പറയുന്നു. കാലാവസ്ഥാ വ്യതിയാനം, മഹാവ്യാധികൾ, ആണവയുദ്ധ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ സർവേ നട്ത്തിയത്. പ്രായപൂർത്തിയായ 10,000 പേരിലായിരുന്നു പ്യു റിസർച്ച് സെന്റർ ഈ സർവേ നടത്തിയത്. അതിൽ 39 ശതമാനം പേർ പറയുന്നത് ലോകാവസാനം അടുത്തിരിക്കുന്നു എന്നാണ്.അതേസമയം 58 ശതമാനം പേർ അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പുള്ളവരും.
ഇതിൽ ലോകാവസാനം എന്ന ഭീതി മനുഷ്യമനസ്സിൽ ഉയരാൻ പ്രധാനകാരണം മഹാവ്യാധിയാണെന്നാണ് ഗവേഷകർ പറയുന്നത്. ആഗോള തലത്തിൽ തന്നെ 6.65 ദശലക്ഷം പേരുടെ ജീവനെടുത്തമഹാരോഗത്തെ കുറിച്ചുള്ള ഭയം ഇപ്പോഴും ജനമനസ്സുകളിൽ ശക്തമാണ് എന്ന് ഇവർ പറയുന്നു. അതുപോലെ ആഗോള താപനം വർദ്ധിച്ചു വരുന്ന കാലത്ത് ചുഴലിക്കാറ്റുകളും കാട്ടു തീയും പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചും ജനങ്ങൾ ഭയക്കുന്നു.
അതിനൊപ്പം തന്നെ ആളുകളെ ഭയപ്പെടുത്തുന്നതാണ് ആണവയുദ്ധത്തെ കുറിച്ച് കൂടെക്കൂടെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ മുഴക്കുന്ന ഭീഷണി. അതുപോലെ ട്രംപിന്റെ പരാജയത്തെ തുടർന്ന് നടന്ന കാപിറ്റോൾ ലഹള അമേരിക്കൻ ജനാധിപത്യത്തെ നാശത്തിന്റെ വക്ക് വരെ എത്തിച്ചു എന്നും ആളുകൾ പറയുന്നു. പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പോലുള്ള മഹാവ്യാധികൾ എന്നിവ ജനമനസ്സുകളിൽ ഭീതിയും ഉത്കണ്ഠയും നിറയ്ക്കുന്നതായി സർവേയിൽ തെളിഞ്ഞു. അതുതന്നെയാണ് ലോകം അവസാനിക്കാറായി എന്ന് ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കുന്നതും.
വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കൊപ്പം ബൈബിൾ വചനങ്ങളും ആളുകളിൽ ഭീതിയുണർത്തുന്നുണ്ട്. ലോകാവസാനകാലത്ത് കടുത്ത കലാപങ്ങൾ ഉയരുമ്പോൾ യേശു ക്രിസ്തു തിരികെ വരും എന്ന വാക്കുകളാണ് അവരെ ഏറെ ഭയപ്പെടുത്തുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉയർന്നു വരുന്ന കലാപാന്തരീക്ഷം യേശുവിന്റെ രണ്ടാം വരവിന് സമയമായി എന്നതിന്റെ സൂചനയാണെന്ന് അവർ കരുതുന്നു. 63 ശതമനം ഇവാഞ്ചലിക്കൽ വിശ്വാസികൾ ഇങ്ങനെ വിശ്വസിക്കുമ്പോൾ 27 ശതമാനം കത്തോലിക്കർ മാത്രമെ ഈ വിശ്വാസത്തിനു പുറകെ പോകുന്നുള്ളു.
രാഷ്ട്രീയമായും ഈ വിശ്വാസത്തിന് വകതിരിവുണ്ട്. 45 ശതമാനം റിപ്പബ്ലിക്കൻ പാർട്ടിക്കാർ ലോകാവസാനം അടുത്തു എന്ന് വിശ്വസിക്കുമ്പോൾ 33 ശതമാനം ഡെമോക്രാറ്റുകൾ മാത്രമെ അത്തരത്തിൽ വിശ്വസിക്കുന്നുള്ളു. ഏറ്റവും രസകരമായ കാര്യം ഇത്തരത്തിലുള്ള വിശ്വാസം വച്ചുപുലർത്തുന്നവരിൽ ഏറിയകൂറും ഉന്നത വിദ്യാഭ്യാസമുള്ളവരാണ് എന്നതാണ്.
അമിതമായ ജനസംഖ്യ കാരണമ്മ് 2026 നവംബറിൽ മനുഷ്യകുലം ഇല്ലാതെയാകുമെന്ന് നേരത്തേ ആസ്ട്രിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ ഹീൻസ് വോൺ ഫോറെസ്റ്റർ പ്രവചിച്ചിരുന്നു. അതേവർഷം തന്നെ ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ച് നാശം വിതയ്ക്കുമെന്ന് മിശിഹാ ഫൗണ്ടേഷൻ ഇന്റർനാഷണലും പ്രവചിച്ചിട്ടുണ്ട്. ഈ വിശ്വാസങ്ങളും പ്രവചനങ്ങളും ശക്തിപ്രാപിച്ചതോടെ പല പുതിയ കൾട്ടുകളൂം ഉയരാൻ തുടങ്ങിയതായി ചില റിപ്പോർട്ടുകൾ പറയുന്നു.
മറുനാടന് ഡെസ്ക്