- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ ആദ്യ എപ്പിസോഡുകൾ ഇറങ്ങിയതോടെ ഭൂരിപക്ഷം ബ്രിട്ടീഷുകാർക്കും ഹാരിയോടും മേഗനോടും വെറുപ്പ്; ഏറ്റവും വെറുക്കപ്പെട്ട മൂന്ന് രാജകുടുംബാംഗങ്ങളിൽ മേഗനും ഹാരിയും
ലണ്ടൻ: കടുത്ത ജനാധിപത്യവാദികൾ ആണെങ്കിലും ബ്രിട്ടീഷുകാർക്ക് എന്നും പ്രിയപ്പെട്ടതാണ് ബ്രിട്ടീഷ് രാജകുടുംബവും ആ കുടുംബത്തിലെ അംഗങ്ങളും. പുത്തൻ തലമുറയിൽ വരെ ഏറെ ആരാധകരുണ്ടെ രാജകുടുംബത്തിന്. അത് അറിഞ്ഞ്, സുജന മര്യാദകൾ പാലിച്ചു മാത്രമാണ് രാജകുടുംബവും പെരുമാറാറുള്ളത്. രാഷ്ട്രീയം ഉൾപ്പടെ ഒരു വിവാദ വിഷയങ്ങളിലും ഉൾപ്പെടാതെ കുടുംബത്തിന്റെ പദവിയും അന്തസ്സും കാത്തു സൂക്ഷിച്ചു തന്നെയാണ് രാജകുടുംബം സ്വന്തം കടമകൾ നിർവഹിച്ച് മുൻപോട്ട് പോകുന്നത്.
എന്നാൽ, സ്വന്തം കുടുംബത്തിനു മേൽ ചെളിവാരിയെറിയാൻ ഹാരി മുതിർന്നതോടെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാവുകയാണ് ബ്രിട്ടീഷ് മനസ്സിൽ ഹാരിയുടെയും മേഗന്റെയും സ്ഥാനം. നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയതിനു ശേഷം നടന്ന അഭിപ്രായ സർവേയിൽ ഹാരിയുടെ ജനപ്രീതി കുത്തനെ ഇടിയുന്നതാണ് കാണുന്നത്. ഇന്നലെ യൂഗവ് നടത്തിയ സർവേയിൽ കഴിഞ്ഞ തവണത്തേക്കാൾ 4 ശതമാനം കൂടുതൽ ബ്രിട്ടീഷുകാർക്കാണ് ഹാരിയെ കുറിച്ച് മോശം അഭിപ്രായം ഉള്ളത്.
അതേസമയം, ഹാരിക്കുംമേഗനും കൂടുതൽ അനുകൂലമായ അഭിപ്രായമുള്ളവർ വെറും 4 ശതമാനം മാത്രമാണ്. പകുതിയിൽ താഴെ (45 ശതമാനം) പേർ അവർക്ക് ഒരു മാറ്റവുമില്ല എന്ന് പറഞ്ഞപ്പോൾ 34 ശതമാനം പേർ അവർക്ക് എതിരായി ചിന്തിക്കുന്നവരാണ്. 11 പേർക്ക് അവരെ കുറിച്ച് എതിരഭിപ്രായമൊന്നുംഇല്ല. ഡിസംബർ 8 ന് പുറത്തിറങ്ങിയ ആദ്യ ഭാഗത്തിൽ രാജ്ഞിയുടെ കോമൺവെൽത്ത് പാരമ്പര്യത്തെ വരെ കടുത്ത ഭാഷയിലായിരുന്നു ഹാരി വിമർശിച്ചത്. കോമൺവെൽത്ത് രണ്ടാം ബ്രിട്ടീഷ് സാമ്രാജ്യമാണെന്നായിരുന്നു ഹാരിയുടെ വിമർശനം.
തന്റെ പിതാവിനേയും സഹോദരനേയും ഉൾപ്പടെ വിമർശിച്ച ഹാരിയുടെ ജനപ്രീതി നവംബറിൽ ഉണ്ടായിരുന്നതിനേക്കാൾ 13 പോയിന്റ് കുറഞ്ഞ് 26 ൽ എത്തിച്ചേര്ന്നു. അതേസമയം മേഗന്റെ നെറ്റ് ഫേവറബിലിറ്റിയിൽ 7 പോയിന്റുകളുടെ ഇടിവും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയമായി നോക്കിയാൽ കൺസർവേറ്റീവ് പാർട്ടിയുടെ വോട്ടർമാർക്കിടയിലാണ് ഹാരിയുടെയും മേഗന്റെയും ജനപ്രീതി ഏറെ ഇടിഞ്ഞിരിക്കുന്നത്. അതേസമയം, സർവേയിൽ പങ്കെടുത്തവരിൽ 18 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ പകുതിയോളം പേർ പറഞ്ഞത് അവർ ഹാരിയെ പോസിറ്റീവ് ആയി കാണുന്നു എന്നായിരുന്നു.
ഇതിന് മറുപുറം എന്നതുപോലെ വില്യമിന്റെയും കെയ്റ്റിന്റെയും ജനപ്രീതിയിൽ കുത്തനെ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. അതുപോലെ രാജാവായി അധികാരമേറ്റെടുത്ത ശേഷം ചാൾസിന്റെ ജനപ്രീതിയും വർദ്ധിച്ചു. രാജപത്നി കാമിലയുടെ ജനപ്രീതിയും വർദ്ധിച്ചു വരികയാണ്. എന്നാൽ, നിലവിൽ രാജകുടുംബത്തിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തി ആൻ രാജകുമാരി തന്നെയാണ് ഇക്കാര്യത്തിൽ 72 പോയിന്റുകളാണ് അവർ നേടിയത്. ഏറ്റവും ജനപ്രീതി കുറഞ്ഞ വ്യക്തി ആൻഡ്രൂ രാജകുമാരനും. മൈനസ് 79 പോയിന്റാണ് ആൻഡ്രുവിന് ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ