- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം കൈവിട്ടപ്പോൾ മലക്കം മറിഞ്ഞ് ചൈന; ചൈനയിലേക്ക് എത്തുന്നവരും ക്വാറന്റൈൻ ചെയ്യേണ്ടതില്ല; 48 മണിക്കൂറിനുള്ളിലെ പിസിആർ മാത്രം മതിയെന്ന് അധികൃതർ; കോവിഡിൽ നിയന്ത്രണങ്ങൾ കുറച്ച് ചൈന
കോവിഡിലെ അതിർത്തി നിയന്ത്രണങ്ങൾ ചൈനയും പിൻവലിക്കുന്നു. ഏകദേശം മൂന്ന് വർഷത്തെ കർശനമായ അതിർത്തി നിയന്ത്രണങ്ങൾക്ക് ശേഷം വിദേശത്ത് എത്തുന്നവർക്കുള്ള ക്വാറന്റൈൻ നടപടികൾ അവസാനിപ്പിക്കാൻ ചൈന ഒരുങ്ങുന്നു. ജനുവരി 8 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇനി യാത്രക്കാർക്ക് ചൈനയിൽ പ്രവേശിക്കാൻ 48 മണിക്കൂർ വിമാനത്തിൽ കയറുന്നതിന് മുമ്പുള്ള പിസിആർ ടെസ്റ്റ് മാത്രമേ ആവശ്യമുള്ളൂ. നേരത്തെ ചൈനയിൽ എത്തുന്ന വിമാന യാത്രക്കാർ ക്വാറന്റീനിൽ പ്രവേശിപ്പിക്കണമായിരുന്നു. അതുകൊണ്ട് തന്നെ പലരും ചൈനയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു.
കോവിഡ് മഹാമാരി നാലാംവർഷത്തിലേക്ക് കടക്കുമ്പോഴും ലോകത്തെ പല രാജ്യങ്ങളിലും രോഗബാധ ദിനംപ്രതി ഉയരുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് തീവ്രവ്യാപനമാണുള്ളത്. ഇതിനിടെയാണ് ചൈനയും നിലപാടുകളിൽ മാറ്റം വരുത്തുന്നത്. എല്ലാം കൈവിട്ടു പോകുന്നുവെന്ന തിരിച്ചറിവിലാണ് ഇതെല്ലാം. നേരത്തെ കോവിഡ് പോസിറ്റീവായവർക്കും ജോലിക്ക് പോകാമെന്ന് ചൈനയിലെ അധികൃതർ വ്യക്താക്കിയിരുന്നു. മറ്റൊരു അടച്ചിടലിലൂടെ വീണ്ടും സാമ്പത്തികാവസ്ഥ തകിടംമറിയാതിരിക്കാനാണ് പുതിയ തീരുമാനമെന്നാണ് പറയപ്പെടുന്നത്. നിലവിൽ ദിവസവും പത്തുലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ അടച്ചിടൽ അഭികാമ്യമല്ലെന്നാണ് അധികൃതർ കരുതുന്നത്.
ലക്ഷണങ്ങൾ ഇല്ലാത്തിടത്തോളം കോവിഡ് പോസിറ്റീവായവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാമെന്നാണ് ഷിജിയാങ് പ്രവിശ്യയിലെ അധികൃതർ കഴിഞ്ഞയാഴ്‌ച്ച വ്യക്തമാക്കിയത്. എന്നാൽ ഒരുപടികൂടി മുന്നോട്ടു പോയ തീരുമാനമാണ് ചൈനയിലെ വലിയ നഗരങ്ങളിലൊന്നായ ചോങ് കിങ്ങിലെ അധികൃതർ കൈക്കൊണ്ടത്. ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്കും ടെസ്റ്റ് ചെയ്യാതെ ജോലിയിൽ പ്രവേശിക്കാമെന്ന് അധികൃതർ പറയുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിൽ എത്തുന്നവർക്കുള്ള ക്വാറന്റൈൻ നടപടികൾ റദ്ദാക്കുന്നതും.
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്ന കോവിഡ് രോഗികൾ, പനി ഇല്ലാത്തിടത്തോളം ടെസ്റ്റ് ചെയ്യാതെ ജോലിയിൽ പ്രവേശിക്കാമെന്ന് ബെയ്ജിങ്ങിലെ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഐസൊലേഷനിലുള്ളവർ തിരികെ ഓഫീസുകളിൽ പ്രവേശിക്കുംമുമ്പ് നെഗറ്റീവ് ഫലം ലഭ്യമാക്കണമായിരുന്നു. വീണ്ടും കോവിഡ് തീവ്രവ്യാപനം ഉണ്ടായതോടെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയ ചൈനയിലെ പല പ്രദേശങ്ങളിലും ജോലിക്ക് തിരികെ പ്രവേശിക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ നൽകിയിരിക്കുകയാണ്.
കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണങ്ങളുള്ള സീറോകോവിഡ് പോളിസി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ചൈനയിൽ വീണ്ടും കേസുകൾ കുതിച്ചുയർന്നത്. ആശുപത്രികളിൽ രോ?ഗികൾ നിറഞ്ഞുകവിഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മറുനാടന് ഡെസ്ക്