ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളെ കുറിച്ച് ആശങ്കപ്പെടുകയാണ് നാസ. ഒരു പുതിയ അഭിമുഖത്തിലാണ് നാസ അഡ്‌മിനിസ്ട്രേറ്റർ ബിൽ നെൽസൺ തന്റെയും സഹപ്രവർത്തകരുടെയും ആശങ്ക പങ്കുവച്ചത്. ചൈനയുടെ ചന്ദ്രദൗത്യത്തെ കുറിച്ചാണ് ഏറേ ആശങ്കയുള്ളത്. ചന്ദ്രനിലെ പ്രകൃതിവിഭവ സമ്പന്നമായ ഇടങ്ങൾ എല്ലാം തന്നെ ചൈന സ്വന്തമാക്കിയേക്കുമെന്നും, അമേരിക്കയേയും മറ്റു രജ്യങ്ങളേയും ചന്ദ്രനിലെ സ്രോതസ്സ് കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കിയേക്കുമെന്നും വിശ്വസിക്കുന്നതായി നെൽസൺ പറയുന്നു.

ബഹിരാകാശത്തെ മത്സരം സസൂക്ഷ്മം നിരീക്ഷിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞത് ചൈന ഇക്കാര്യത്തിൽ തീർച്ചയായും അന്യായമായ കാര്യങ്ങൾ ചെയ്യുവാൻ സാധ്യതയുണ്ട് എന്നാണ്. ആറു മാസം ബഹിരാകാശത്ത് കഴിഞ്ഞ് ഒരു പുതിയ സ്പേസ് സ്റ്റേഷൻ ആരംഭിച്ച് ചൈനീസ് ബഹിരാകാശ യാത്രികർ മടങ്ങിയെത്തി ഒരു മാസം കഴിയുമ്പോഴാണ് നാസ ഈ ആശങ്ക പങ്കുവയ്ക്കുന്നത്. ചന്ദ്രനിലേക്കുള്ള യാത്രയാണ് ചൈന അടുത്തതായി ലക്ഷ്യമിടുന്നത്. അവിടെയെത്തിയാൽ, ചൈന തങ്ങളുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശമായി കമ്മ്യുണിസ്റ്റ് രാജ്യം പ്രഖ്യാപിച്ചേക്കുമെന്നു പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിൽ നെൽസൺ പറഞ്ഞു.

ശാസ്ത്രീയ ഗവേഷണങ്ങളുടെ പേരിൽ ചന്ദ്രനിലെത്തി അവിടെ സഥലം കൈയടക്കുന്നതിൽ നിന്നും ചൈനയെ തടയണം എന്നാണ് നെൽസൺ അവകാശപ്പെടുന്നത്. തെക്കൻ ചൈന കടലിലിലെ ദ്വീപുകളും മറ്റും ചൈന കൈയേറി സൈനിക താവളങ്ങൾ ആക്കുന്നതുപോലെ നാളെ ചന്ദ്രനേയും അവർ സ്വന്തമാക്കിയേക്കാം എന്നാണ് നെൽസൺ പറയുന്നത്. വരും വർഷങ്ങളിൽ ചന്ദ്രനിൽ മനുഷ്യ സാന്നിദ്ധ്യം ഉറപ്പു വരുത്താൻ അമേരിക്കയും ചൈനയും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. 2025 ഓടെ ഇതിൽ വിജയിക്കാൻ കഴിയുമെന്നാണ് നാസ കരുതുന്നത്.

ബഹിരാകാശത്തെ യുദ്ധത്തിൽ വിജയ്ഹിക്കുന്നവർ ഭൂമിയിലെ യഥാർത്ഥ സൂപ്പർ പവറായി മറുമെന്നാണ് ഒരു മുൻ സൈനികോദ്യോഗസ്ഥൻ പറഞ്ഞത്. അത്തരത്തിൽ നോക്കുമ്പോൾ ഭൂമിയിലെ രാഷ്ട്രീയ പോരാട്ടങ്ങളുടെ തുടർച്ച തന്നെയാണ് ബഹിരാകാശ പദ്ധതികൾ എന്നും അദ്ദേഹം പറയുന്നു. സമഗ്രാധിപത്യ ഭരണമുള്ളതിനാൽ, ചൈനക്ക് ഇത് കൂടുതൽ എളുപ്പത്തിൽ നേടാനുമാകും. അത്തരത്തിൽ ചൈനക്ക് ചന്ദ്രനിൽ ആധിപത്യം ലഭിച്ചാൽ മറ്റു രാജ്യങ്ങൾക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചൈനയ്ക്ക് കഴിയും.

അതേസമയം, കടുത്ത മത്സരത്തിൽ വിജയിക്കുവാൻ ആവശ്യമായ ഫണ്ട് നാസക്ക് ലഭിക്കുന്നില്ല എന്നാണ് നെൽസൺ പരാതിപ്പെറ്റുന്നത്. 2023 വർഷത്തേക്ക് 24.5 ബില്യൺ ഡോളറിന്റെ ഫണ്ടാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ വെറും അഞ്ചു ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.