- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസ്ട്രേലിയയിൽ ഗോൾഡ് കോസ്റ്റ്യിലെ സീ വേൾഡിൽ രണ്ട് ഹെലികോപറ്ററുകൾ കൂട്ടിയിടിച്ചു; തകർന്ന് വീണ ഒരു ഹെലികോപ്റ്ററിലെ പൈലറ്റ് അടക്കം നലുപേർ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്; രണ്ടാമത്തെ ഹെലികോപ്റ്റർ ലാൻഡ് ചെയ്തത് മരണം കുറച്ചു
തികച്ചും ദാരുണമായ അപകടത്തിൽ കൊല്ലപ്പെട്ടത് നാല് പേർ. അതിൽ രണ്ട് ബ്രിട്ടീഷുകാരും. ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ, മറൈൻ തീം പാർക്കായ സീ വേൾഡിന് മുകളിൽ ആകാശത്തുവച്ചായിരുന്നു രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ചത്. മറ്റു മൂന്നു പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മരണമടഞ്ഞവരിൽ ഒരാൾ സീ വേൾഡ് ഹെലികോപ്റ്റേഴ്സ് ചീഫ് പൈലറ്റ് ആഷ്ലി ജെൻകിൻസൺ ആണെന്ന് ആസ്ട്രേലിയൻ അസ്സോസിയേറ്റ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
മറൈൻ പാർക്കിന് സമീപമുള്ള മണൽ തിട്ടയിലേക്ക് ഇയാൾ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തലകീഴായി വീഴുകയായിരുന്നു. കൂട്ടിയിടിയിൽ ഉൾപ്പെട്ട മറ്റേ ഹെലികോപ്റ്ററിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതിനാൽ, അതിലെ യാത്രക്കാർ മരണത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, തകർന്ന വിൻഡ്ഷീൽഡിൽ നിന്നുള്ള കുപ്പിച്ചില്ലുകൾ കുത്തിത്തറച്ചും മറ്റും ഇവർക്ക് പരിക്കുകൾ ഏറ്റിട്ടുണ്ട്. ഇവർ ഇപ്പോൾ ചികിത്സയിലാണ്.
ഗോൾഡ് കോസ്റ്റിന്റെ വടക്ക് ഭഗത്തുള്ള ബീച്ചിലെ സീ വേൾഡ് തീം പാർക്കിനടുത്തായി ആണ് അപകടം നടന്നതെന്ന് ക്യുൻസ്ലാൻഡ് സ്റ്റേറ്റ് പൊലീസ് അക്ടിങ് ഇൻസ്പെക്ടർ ഗാരി വോറെല്ലും പറഞ്ഞു. അപകട സമയത്ത് ഒരു ഹെലികോപ്റ്റർ പറന്നുയരുകയും മറ്റൊന്ന് ഇറങ്ങുകയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച്ച, പ്രദേശിക സമയം ഉച്ച തിരിഞ്ഞ് 2 മണിയോടെയായിരുന്നു സംഭവം നടന്നത്. പർക്കിൽ ഏറേ തിരക്കുള്ള സമയം കൂടിയായിരുന്നു ഇത്.
ഒരു ഹെലികോപ്റ്റർ സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും, മറ്റെത് ആകെ പൊട്ടി തകർന്നിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ എല്ലാം സാൻഡ് ബീച്ചിൽ ചിതറിക്കിടക്കുകയാണ്. ഇത് രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മരിച്ച നാലുപേരും ഗുരുതരമായി പരിക്കേറ്റ മൂന്നു പേരും ഈ തകർന്ന ഹെലിംകോപറ്ററിൽ ഉള്ളവരാണ്. നിരവധി മിടുക്കന്മാരായ പൈലറ്റുമാരെ സൃഷ്ടിച്ചിട്ടുള്ള പരിശീലകൻ കൂടിയാണ് മരണമടഞ്ഞ ചീഫ് പൈലറ്റ് ജെൻകിൻസൺ.
ഈ ഹെലികോപ്റ്റർ അപകടത്തിന്റെ വീഡിയോ ദൃശങ്ങൾ, തത്സമയത്ത് കടലിനു മുകളിലൂടെ പറക്കുകയായിരുന്ന മറ്റൊരു ഹെലികോപ്റ്ററിൽ നിന്നും പകർത്തിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച സീ വേൾഡ് ഹെലികോപ്റ്റേഴ്സ്, ഇക്കാര്യത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ