- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലും എല്ലാ നിയന്ത്രണങ്ങളും മടങ്ങി എത്തിയേക്കുമെന്ന ആശങ്ക ശക്തം; കോവിഡ് ടെസ്റ്റും മാസ്കും വർക്ക് ഫ്രം ഹോമും തുടങ്ങണമെന്ന മുറവിളി ഉയരുന്നു; സർക്കാർ തത്ക്കാലം കണ്ണടയ്ക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ സാധ്യതകൾ പരിഗണനയിൽ
ലണ്ടൻ: ഇനിയും മറക്കാറായിട്ടില്ല, ലോകത്തുനിന്നും വിട്ടുമാറി വീടിനുള്ളിൽ അടച്ചിട്ടിരുന്ന കാലം. ഇനിയും മറക്കാറായിട്ടില്ല, സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാൻ ആകാതെ, വിരസമായ ജീവിതം മുന്നോട്ട് തള്ളിനീക്കിയ കാലം. കടുത്ത കോവിഡ് നിയന്ത്രണങ്ങളിലും മനസ്സിലൊരിത്തിരി പ്രത്യാശ നിറച്ച് മനുഷ്യർ കാത്തിരുന്നു. ഒടുവിൽ കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയതോടെ പഴയ ജീവിതമെല്ലാം തിരിച്ചുവരാൻ തുടങ്ങി.
എന്നാൽ, മനുഷ്യന്റെ ഈ ആശ്വാസത്തിനും സന്തോഷത്തിനും അല്പായുസ്സ് മാത്രമായിരുന്നോ? ആണെന്ന് വേണം കരുതാൻ. വീണ്ടും കോവിഡ് വ്യാപനം ശക്തമായതോടെ നിർബന്ധിത ഐസൊലേഷൻ ഉൾപ്പടെയുള്ള നടപടികൾ തിരികെ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. എൻ എച്ച് എസ്സിന്റെ മേൽ സമ്മർദ്ദം ഉണ്ടാകുന്നത് ഒഴിവാക്കുവാനാണ് ഈ നടപടി.
രോഗപരിശോധനയിൽ പോസിറ്റീവ് ആയവർക്ക്, സാധാരണപോലെ ജീവിതം തുടരാൻ ആകില്ലെന്ന് ഉറപ്പാക്കണം. എന്നാണ് ഹെൽത്ത് സെലെക്ട് കമ്മിറ്റിയിലെ റേച്ചൽ മാസ്‌കെൽ പറഞ്ഞത്. വ്യാപകമായ രോഗ പരിശോധനയും വ്യാപകമായ ക്വാറന്റൈനും പ്രതിമാസം 2 ബില്യൺ പൗണ്ട് ചെലവ് വന്നിരുന്ന എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസ് പദ്ധതിയുടെ ഭാഗമായിരുന്നു. ഇതുവഴി ആയിരക്കണക്കിന് ബ്രിട്ടീഷുകാരായിരുന്നു കുറേക്കാലത്തേക്കെങ്കിലും വീടുകളിൽ തളയ്ക്കപ്പെട്ടത്.
മാസ്‌ക് നിർബന്ധമായി ധരിക്കാൻ യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി നിർദ്ദേശിക്കുന്നുണ്ട്. കഴിയുന്നിടത്തെല്ലാം വർക്ക് ഫ്രം ഹോം സൗകര്യം ഉപയോഗിക്കുവനും അവർ നിർദ്ദേശിക്കുന്നു. എന്നാൽ, ഹെൽത്ത് സെലെക്ട് കമ്മിറ്റിയിലെ റേച്ചൽ മാസ്‌കെൽ പറയുന്നത് വ്യാപകമായ പരിശോധനയും നിർബന്ധിത ക്വാറൈന്റൈനും തിരികെ കൊണ്ടു വരണം എന്നാണ്. എൻ എച്ച് എസിനെ രക്ഷിക്കാൻ അതിനു മാത്രമെ കഴിയുകയുള്ളു എന്ന് അവർ ഉറപ്പിച്ചു പറയുന്നു.
പഴയ കോവിഡ് കലത്തിന്റെ ഭീതിയുണർത്തുന്ന സ്മരണ ഒരിക്കൽ കൂടി ഉണർത്തിക്കൊണ്ട് മറ്റൊരു പ്രഖ്യാപനം കൂടി ഉണ്ടായിരിക്കുന്നു. കൂടുതൽ പേർക്ക് ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനായി കോവിഡ് കാലത്ത് രൂപീകരിച്ച താത്ക്കാലിക നൈറ്റിംഗേൽ ആശുപത്രികൾ തിരിച്ചു വരുന്നു എന്നതാണിത്. സൈനികരായിരുന്നു ഇതിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്ക വഹിച്ചിരുന്നത്. സോഷ്യൽ കെയർ സംവിധാനങ്ങളോടനുബന്ധിച്ച് ഇവ തുറക്കണമെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന നിർദ്ദേശം.
മറുനാടന് ഡെസ്ക്