ലണ്ടൻ: തുറന്ന് പറച്ചിലുകളിലൂടെ താലിബാനിൽ നിന്നും എട്ടിന്റെ പണി ചോദിച്ചു വാങ്ങി ഹാരി രാജകുമാരൻ. 25 താലിബാനികളെ കൊന്നു എന്ന തള്ളാണ് ഇപ്പോൾ ഹാരിക്ക് വിനയായിരിക്കുന്നത്. ഹാരിയുടെ വെളിപ്പെടുത്തൽ പുറം ലോകത്ത് ചർച്ചയായതോടെ ഹാരിയോട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് താലിബാൻ. ഏറ്റവും വലിയ വിടുവായൻ എന്നു ഹാരിയെ വിശേഷിപ്പിച്ചാണ് താലിബാൻ രംഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും വലിയ വിടുവായൻ എന്നാണ് താലിബാൻ ഹാരിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ ശ്രദ്ധാ കേന്ദ്രമായി മാറാനുള്ള ശ്രമമാണ് ഹാരി നടത്തുന്നത്. ഞങ്ങൾ ഇപ്പോഴും വിജയികളായി അഫ്ഗാന്റെ മണ്ണിൽ തന്നെയുണ്ടെന്നും എന്നാൽ ഹാരി പേടിച്ച് മുത്തശ്ശിയുടെ കൊട്ടാരത്തിൽ ഒളിച്ചിരുന്നെന്നും താലിബാൻ താബിലാൻ കമാൻഡർ മൗലവി അഘാ ഗോൾ പറഞ്ഞു. ഹാരി പറഞ്ഞതൊന്നനും താൻ വിശ്സിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. യഥാർത്ഥ മനുഷ്യനാണെങ്കിൽ ഒരിക്കൽ കൂടി താലിബാന്റെ മണ്ണിലേക്ക് വരാനും മൗലവി ഹാരിയെ വെല്ലുവിളിച്ചു.

രാജകുടുംബാംഗം എന്ന് നിലയിലുള്ള ചുമതലകളുടെ ഭാഗമായി ഹാരി സൈനിക സേവനവും നടത്തിയിരുന്നു. ഇ സമയത്ത് 25 താലിബാനികളെ കൊന്നു എന്നാണ് ഹാരിയുടെ വെളിപ്പെടുത്തൽ. എന്തായാലും തുറന്ന് പറച്ചിലിലൂടെ തന്റെ ജീവൻ തന്നെ ആപത്തിലാക്കിയിരിക്കുകയാണ് ഹാരിയെന്ന് എംപിമാരും ഉയർന്ന പട്ടാള ഉദ്യോഗസ്ഥരും മുന്നറിയിപ്പു നൽകി കഴിഞ്ഞു. സ്വന്തം കാലിൽ വെടിവെച്ചതിന് തുല്യമായി പോയി ഹാരിയുടെ പ്രവൃത്തി എന്നാണ് വിമർശനം ഉയരുന്നത്. വിടുവായിത്തരം പറയുന്നവനായ ഹാരി അഫ്ഗാനിസ്ഥാൻ വിട്ട് ഇത്രയും കാലം മുത്തശ്ശിയുടെ കൊട്ടാരത്തിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് താലിബാൻ തിരിച്ചടിച്ചത്.

താലിബാനെ പ്രതികാര ദാഹികളാക്കാൻ ഹാരിയുടെ വാക്കുകൾക്ക് കഴിഞ്ഞതായി എക്സ് ആർമി ചീഫ് കേണൽ റിച്ചാർഡ് കെംപ് പറഞ്ഞു, മാത്രമല്ല ഹാരിയുടെ പ്രസ്താവന മൂലം ലോകത്തെവിടെയും ബ്രിട്ടീഷ് പട്ടാളക്കാർ ആക്രമിക്കപ്പെട്ടേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വിഡ്ഡിത്തരത്തിന്റെ അങ്ങേയറ്റം എന്നാണ് ഹാരിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ഉന്നത സൗനിക ഉദ്യോഗസ്ഥർ പറയുന്നത്. ഹാരിയുടേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മാത്രമല്ല ബ്രിട്ടണിലെ ജനങ്ങളുടെ ജീവനെത്തന്നെ ബാധിക്കുന്നതാണ് താലിബാനെതിരെയുള്ള ഹാരിയുടെ ഈ വെളിപ്പെടുത്തലെന്ന് റിട്ടയേർഡ് ചീഫ് സൂപ്രണ്ടന്റ് ഡെയ് ഡേവിസ് പറഞ്ഞു.

ചാൾസ് രാജാവിന്റെ കിരീടധാരണം അടുത്ത ഈ വേളയിൽ ഹാരിയുടെ വെളിപ്പെടുത്തൽ എന്തെല്ലാം പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന പേടിയും ഉടലെടുത്തിട്ടുണ്ട്. ഹാരി തന്റെയും ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും മാത്രമല്ല അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നവരുടെ ജീവനും രാജകുടുംബാങ്ങളുടെ ജീവനെ പോലും ഇതിലൂടെ പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ ഒന്ന് ശാന്തമായ താലിബാനെ അങ്ങേയറ്റം പ്രകോപിപ്പിക്കുന്നവയായി മാറിയിരിക്കുകയാണ് ഹാരിയുടെ വാക്കുകൾ. ഹാരിയുടെ വെളിപ്പെടുത്തൽ എപ്പോൾ വേണമെങ്കിലും ഒരു ആക്രമണത്തിന് കാരണമായേക്കും.

അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ തുറന്ന പോർമുഖത്തായിരുന്നു ഹാരിയുടെ ജോലി. അക്കാലത്തെ യുദ്ധാനുഭവങ്ങൾ പങ്കുവയ്ക്കുന്ന കൂട്ടത്തിലാന് താൻ 25 താലിബാനികളെ കൊന്നു എന്ന് ഹാരി പറയുന്നത്. അവരെ മരിച്ച മനുഷ്യരായിട്ടല്ല മറിച്ച് ചതുരംഗ കളത്തിൽ നിന്നും വെട്ടിമാറ്റിയ കരുക്കളായി മാത്രമെ കണ്ടുള്ളു എന്നും ഹാരി പറഞ്ഞു.

2007-2008 കാലത്തും പിന്നീട് 2012 ലും ഹാരി അഫ്ഗാനിൽ സൈനിക സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആറുതവണ വ്യോമാക്രമണങ്ങളിൽ പങ്കെടുത്തു എന്നാണ് ഹാരി പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. സാധാരണ യുദ്ധത്തിൽ പങ്കെടുക്കുന്നവർക്ക് എത്ര ശത്രുക്കളെ ഇല്ലാതെയാക്കി എന്ന് അറിയാൻ ആവില്ല, എന്നാൽ അപ്പാഷെകളുടെയും ഹെലികോപ്റ്ററുകളുടെയും കാലത്ത് അത് സാധ്യമാണെന്നും ഹാരി പറയുന്നു. ഹാരിയുടെ ഈ വെളിപ്പെടുത്തലുകളാണ് താലിബാനെ പ്രകോപിപ്പിച്ചിരിക്കുന്നത്.