- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം മടുത്ത ഡയാന വ്യാജ അപകടം ഉണ്ടാക്കി നാടു വിട്ടെന്ന് വിശ്വസിച്ച് ഹാരി; ആർമി പരിശീലനത്തിന്റെ ഭാഗമായി മോക് കിഡ്നാപ്പിങ് നടത്തിയപ്പോൾ നിന്റെ അമ്മ ഒരു മുസ്ലിം കുഞ്ഞിനെ ഉദരത്തിൽ വഹിച്ചല്ലേ മരിച്ചതെന്ന് ചോദിച്ചെന്നും ഹാരി
ലണ്ടൻ: ജീവിതം മടുത്ത തന്റെ അമ്മ വ്യാജ കാറപടം ഉണ്ടാക്കി നാടുവിട്ടെന്നാണ് അക്കാലത്ത് താൻ വിശ്വസിച്ചിരുന്നതെന്ന് ഹാരി രാജകുമാരൻ. അമ്മയുടെ കാറപകടത്തിൽ വീണ്ടും അന്വേഷണം നടക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായും ഹാരി തന്റെ പുസ്‌കതത്തിൽ വെളിപ്പെടുത്തുന്നു. അമ്മ മരിക്കുമ്പോൾ 13 വയസ്സുകാരനായ താൻ അന്ന് ബാൽമോറിൽ ആയിരുന്നെന്നും അമ്മയുടെ അപകട വാർത്ത അറിഞ്ഞപ്പോൾ അത് അമ്മയൊപ്പിച്ച സൂത്രം ആയിരിക്കുമെന്നാണ് താൻ കരുതിയതെന്നും ഹാരി പറയുന്നു. അമ്മയുടെ ജീവിതം വളരെ ദുരിതപൂർണ്ണമായിരുന്നു. വളരെ ഏറെ മുറിവേറ്റ്, ക്ലേശം അനുഭവിച്ച്, വഞ്ചിക്കപ്പെട്ടാണ് കഴിഞ്ഞത്. അതിനാൽ തന്നെ അമ്മ മനപ്പൂർവ്വം ഒരു കാർ അപകടം ഉണ്ടാക്കി ആളുകളെ വഴിതെറ്റിച്ച് അവിടെ നിന്നും രക്ഷപ്പെട്ടിരിക്കാം എന്നാണ് കരുതിയത്.
അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ഓപ്പറേഷൻ പേജറ്റ് എൻക്വയറിയിൽ താനും സഹോദരനും വളരെ നിരാശയിലായിരുന്നു. കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നെന്നും ഹാരി പറയുന്നു. അമ്മ മരിച്ചു എന്ന് വിശ്വസിക്കാൻ ഞാൻ എന്നോട് തന്നെ യുദ്ധം ചെയ്തതായും ഹാരി പറയുന്നു. അമ്മ മരിച്ചിട്ടില്ലെന്നും ഒളിച്ചിരിക്കുകയാണെന്നുമാണ് അക്കാലത്ത് വിശ്വസിച്ചിരുന്നത്. അക്കാലത്ത് അമ്മയുടെ മരണത്തെ കുറിച്ചുള്ള വാർത്തകൾ അറിയാതിരിക്കാൻ തങ്ങളെ ടിവി കാണുന്നതിൽ നിന്നും വിലക്കിയിരുന്നതായും ഹാരി പറയുന്നു.
അമ്മയുടെ മരണത്തിന്റെ പേരിൽ താൻ പല വിധത്തിലുള്ള ടോർച്ചറിങിന് ഇരയായതായും ഹാരി പറയുന്നു. ആർമി പരിശീലനത്തിന്റെ ഭാഗമായി മോക് കിഡ്നാപ്പിങ് നടത്തിയപ്പോൾ നിന്റെ അമ്മ ഒരു മുസ്ലിം കുഞ്ഞിനെ ഉദരത്തിൽ വഹിച്ചല്ലേ മരിച്ചതെന്ന് ചോദിച്ച് തന്നെ അധിക്ഷേപിച്ചതായും ഹാരി പറയുന്നു. അത് അമ്മയുടെ ബോയ്ഫ്രണ്ടിന്റെ കുഞ്ഞാണെന്നും പറഞ്ഞത് തന്നെ വളരെ അധികം വേദനിപ്പിച്ചു. പട്ടാളക്കാരുടെ നിർദയമായ വാക്കുകൾക്ക് ഒരു ഇൻസ്ട്രക്ടർ തന്നോട് മാപ്പു പറഞ്ഞു. ഡയാന മരിച്ചപ്പോഴുണ്ടായ പ്രധാന അപവാദ പ്രചരണമായിരുന്നു അവർ ഗർഭിണിയായിരുന്നു എന്നത്. എന്നാൽ അത് സത്യമല്ല. അമ്മയുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും പറയുന്നു.
ഡയാന രാജകുമാരിക്ക് അപകടം സംഭവിച്ച പോണ്ട് ഡി അൽമ ടണൽ ഹാരിയുടെ ജീവിതത്തിലെ ഒരു സുപ്രധാന ഇടമാണ്. തനിക്ക് 23 വയസ്സുള്ളപ്പോൾ 2007-ൽ പരീസിൽ നടന്ന് റഗ്‌ബി ലോകകപ്പ് മത്സരവുമായി പാരീസിലെത്തിയപ്പോൾ ഹാരി അവിടം സന്ദർശിച്ചതായി ഓർമ്മക്കുറിപ്പുകളിൽ പറയുന്നു. ലോകകപ്പ് സംഘാടകർ നൽകിയ കാറിൽ തന്നെയായിരുന്നു ഹാരി ടണലിൽ പോയതെന്നും ഹാരി എഴുതുന്നു.
അന്ന് അമിതവേഗത്തിൽ ടണലിലൂടെ പാഞ്ഞ കാർ അപകടത്തിൽ പെട്ട് ഡയാന മരിക്കുമ്പോൾ ഹാരിക്ക് പ്രായം 132 വയസ്സ്. വർഷങ്ങൾക്ക് ഇപ്പുറം അവിടം സന്ദർശിച്ചപ്പോൾ ഹാരി ഡ്രൈവറോട് ആവശ്യപ്പെട്ടത് അമ്മ സഞ്ചരിച്ച അതേവേഗത്തിൽ, മണിക്കൂറിൽ 65 മൈൽ വേഗത്തിൽ കാറോടിക്കുവാനാണ്. അമ്മ അവസാനമായി അത്താഴം കഴിച്ച റിറ്റ്സ് ഹോട്ടലും മറികടന്ന് ടണലിന്റെ മുഖത്ത് എത്തി കാർ നിന്നപ്പോൾ തന്റെ അമ്മയെക്കുറിച്ചോർത്ത് കണ്ണു നിറഞ്ഞു എന്നും ഹാരി എഴുതുന്നു.
എന്നാൽ തന്റെ തുറന്നു പറച്ചിലുകളിലൂടെ എട്ടിന്റെ പണി വാങ്ങിയിരിക്കുകയാണ് ഹാരി. 25 താലിബാനികളെ കൊന്നെന്ന വെളിപ്പെടുത്തലാണ് ഹാരിക്ക് വിനയായിരിക്കുന്നത്. ഹാരിയുടെ വെളിപ്പെടുത്തൽ പുറം ലോകത്ത് ചർച്ചയായതോടെ ഹാരിയോട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് താലിബാൻ. ഏറ്റവും വലിയ വിടുവായൻ എന്നു ഹാരിയെ വിശേഷിപ്പിച്ചാണ് താലിബാൻ രംഗത്തെത്തിയിരിക്കുന്നത്.
മറുനാടന് ഡെസ്ക്