ലണ്ടൻ: ഇതുകൊണ്ടൊന്നും ആയില്ല, ഹാരിയുടെ കളികൾ ഇനിയും കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് ഹാരി രാജകുമാരൻ പറയുന്നത്. ഇനി രണ്ടാമതൊരു ഓർമ്മക്കുറിപ്പുകൾ കൂടി പ്രസിദ്ധീകരിക്കാനുള്ള വക തന്റെ കൈയിൽ ഉണ്ടെന്ന് ഹാരി അവകാശപ്പെടുന്നു. തന്റെ പിതാവും സഹോദരനും ഒരിക്കലും ക്ഷമിക്കുകയില്ല എന്ന ചിന്തയിൽ, സ്ഫോടനാത്മകമായ പലതും താൻ ആദ്യ പുസ്തകത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു എന്നും ഹാരി ടെലെഗ്രാഫിനോട് പറഞ്ഞു.

താൻ ആദ്യം എഴുതിയത് തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. ഏകദേശം 800 പേജോളം വരും ത്. ഇപ്പോഴുള്ളത് 400 പേജുകൾ മാത്രവും. അതായത് രണ്ട് പുസ്തകങ്ങൾ ഇറക്കാമായിരുന്നു, ഹാരി പറയുന്നു. തന്റെയും സഹോദരന്റെയും ഇടയിൽ സംഭവിച്ച ധരാളം കര്യങ്ങൾ ഉണ്ട്. അതുപോലെ തന്റെയും പിതാവിന്റെയും ഇടയിൽ സംഭവിച്ച കാര്യങ്ങളും. അവയിൽ പലതും തീർത്തും ദുഃഖകരമായതിനാൽ അതൊന്നും പരസ്യമാക്കാൻ ആഗ്രഹിച്ചില്ല എന്നും ഹാരി പറയുന്നു.

അത്രയധികം സ്വകാര്യമായ കാര്യങ്ങൾ പുറത്തുവിട്ടാൽ അതെല്ലാം തിരിച്ചടിക്കും എന്നറിയാമായിരുന്നതുകൊണ്ടാണ് ഒഴിവാക്കിയത്. എന്നാൽ, അവയില്ലാതെ തന്റെ കഥ പൂർണ്ണവും സത്യവും ആകുകയില്ലെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു എന്നും ഹാരി പറഞ്ഞു. ഇപ്പോൾ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ച പെൻഗ്വിൻ റൻഡം ഹൗസുമായി നല് പുസ്തകങ്ങൾക്ക് ഹാരി കരാർ വെച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. മൊത്തം 20 മില്യൺ ഡോളറിന്റെ (16 മില്യൺ പൗണ്ട്) കരാറാണിത്.

രജകുടുംബത്തിനെതിരെ പരസ്യമായി സംസാരിക്കാൻ തനിക്ക് പ്രചോദനം ലഭിക്കുന്നത് അത് ആത്യന്തികമായി രാജകുടുംബത്തെ രക്ഷിക്കും എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണെന്ന് ഹാരി പറയുന്നു. കുടുംബത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന കലഹങ്ങളും വിഭാഗീയതയും ഇതുമൂലം ഒഴിവാക്കാൻ കഴിഞ്ഞേക്കും. ഈ പൊടിപടലങ്ങൾ എല്ലാം അണഞ്ഞുകഴിഞ്ഞാൽ തന്റെ കുടുംബവുമായി വീണ്ടും ഒത്തുചേരാമെന്ന് പ്രതീക്ഷയുണ്ടെന്നും ഹാരി പറയുന്നു.

ഭാവിയിൽ രാജകുടുംബത്തിൽ ഉണ്ടാകുന്ന പകരക്കാർക്ക് തന്റെ മാർഗ്ഗം ഒരു മാതൃകയാകുമെന്ന് ഹാരി പ്രത്യാശിക്കുന്നു. പ്രത്യേകിച്ച്, കിരീടാവകാശത്തിനുള്ള വരിയിൽ ഉള്ള സഹോദരന്റെ മകൾ ഷാർലറ്റിനും ഇളയമകൻ ലൂയിസിനും. തന്റെ മക്കൾ തന്റെ ഉത്തരവാദിത്തമല്ലെന്ന് വില്യം വ്യക്തമാക്കിയിട്ടുള്ളതായും ഹാരി പറയുന്നു. വില്യമിന്റെ മൂന്ന് മക്കളിൽ ചുരുങ്ങിയത് ഒരാളെങ്കിലും തന്നെപ്പോലെ ഒരു പകരക്കാരൻ മാത്രമായി തീരുമെന്നും ഹാരി പറയുന്നു.