- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങിയപ്പോൾ ഇന്ത്യൻ യാത്രക്കാരൻ ലൈവ് സംപ്രേഷണം തുടങ്ങി; ആളുകളുടെ സന്തോഷം പൊടുന്നനെ നിലവിളിയായി മാറുന്നത് ലൈവയി ഫേസ്‌ബുക്കിൽ എത്തി; കെട്ടിടങ്ങൾക്കിടയിലൂടെ നീങ്ങീ ഇടിച്ചു തകർന്ന വിമാനത്തിലെ 72 ൽ 69 പേരും മരിച്ചെന്ന് സ്ഥിരീകരണം; ദുരന്തമുണ്ടായത് പുതിയ വിമാനത്താവളത്തിൽ
ഒരു ദുരന്തത്തിന്റെ തത്സ്മയ ദൃശ്യങ്ങൾ ആളുകൾ കണ്ടിരിക്കുക ഒരുപക്ഷെ ഇതാദ്യമായിട്ടായിരിക്കും. ജീവിത്തിന്റെ അർത്ഥശൂന്യത വെളിവാക്കുന്ന വിധത്തിൽ അഹ്ലാദത്തിന്റെ നിമിഷങ്ങൾ പൊടുന്നനെ കൂട്ടക്കരച്ചിലിലേക്ക് വഴിമറുന്നതും ഒരുപക്ഷെ ഇതാദ്യമായിട്ടായിരിക്കും ജനങ്ങൾ തത്സമയം കണ്ടിരിക്കുക. കുറഞ്ഞത് 69 പേരെങ്കിലും മരിച്ച നേപ്പാളിലെ വിമന അപകടത്തിന്റെ അവസാന നിമിഷങ്ങൾ യാത്രക്കാരിൽ ഒരാൾ ഫേസ്‌ബുക്കിൽ ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പൊക്കാറാ നഗരത്തിലെ പുതിയതായി ആരംഭിച്ച വിമാനത്താവളത്തിലേക്ക് വിമാനം പറന്നിറങ്ങുമ്പോൾ അതിന്റെ അകത്തെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ദൃശ്യമാകുന്നത്. ഇന്ത്യാക്കാരനായ സോനു ജൈസ്വാൾ എടുത്ത വീഡിയോയിൽ, വീടുകൾക്ക് മുകളിലൂടെ വിമാനം പറന്നിറങ്ങുമ്പോൾ അതിനുള്ളിലെ യാത്രക്കാർ പരസ്പരം പുഞ്ചിരി കൈമാറുന്നത് കണാം. ജെയ്സ്വാളിന്റെ തോളിനു മുകളിലായി യതി എയർലൈൻസിന്റെ ലോഗോയും ദൃശ്യമാണ്. അതുപോലെ വിമാനത്തിനകത്തെ ട്രേയുടെ മേൽ ഒരു നേപ്പാളി ഇൻഷുറൻസ് കമ്പനിയുടെ പരസ്യവും കാണാം.
ആസ്വാദ്യകരമായ മുഹൂർത്തങ്ങൾ പകർത്തുന്നതിനിടയിൽ ക്യാമറ ശക്തമായി കുലുങ്ങുകയാണ്. പിന്നീട് യാത്രക്കാരുടെ കൂട്ടനിലവിളി ഉയരുന്നു. പിന്നീട് അത് ശക്തമായി തെറിക്കുന്നു. അവസാനം ഫ്രെയിമിൽ മുഴുവൻ അഗ്‌നിനാളങ്ങൾ പ്രത്യക്ഷപ്പെടുകയാണ്. ജെയ്സ്വാളിന്റെ ഒരു ബന്ധുവുമായി സംസാരിച്ച് അയാൾ ഈ വിമാനത്തിൽ ഉണ്ടായിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനം ഇറങ്ങുന്ന സമയത്ത് സോനു ജെയ്സ്വാൾ ഫേസ്‌ബുക്കിൽ ലൈവിൽ വന്നതായി അയാളുടെ ബന്ധും രജത് ജെയ്സ്വാൾ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സോനുവും ഒപ്പമുണ്ടായിരുന്ന ഇന്ത്യാക്കാരായ മൂന്ന് സുഹൃത്തുക്കളും വളരെയധികം ആഹ്ലാദവാന്മാരായിട്ടായിരുന്നു കാണപ്പെട്ടതെന്നും ആ റിപ്പോർട്ടിൽ പാറയുന്നു. സന്തോഷത്തിന്റെ ആ മുഹൂർത്തങ്ങളിലാണ് ഫ്രെയിമിൽ അഗ്‌നിനാളങ്ങൾ വന്ന് നിറയുന്നത് എന്നും ബന്ധു പറയുന്നു.
നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്കുള്ള അരമണിക്കൂർ സർവ്വീസ് നടത്തിയിരുന്ന യതി എയർലിൻസിന്റെ ഇരട്ട എഞ്ചിൻ എ ടി ആർ 72 വിമാനമായിരുന്നു അപകടത്തിൽ പെട്ടത്. മൊത്തം 72 പേരായിരുന്നു ആ വിമാനത്തിൽ ഉണ്ടായിരുന്നത്. അതിൽ 15 പേർ വിദേശികളായിരുന്നു. ചുരുങ്ങിയത് 69 പേരെങ്കിലും മരണമടഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് നേപ്പാൾ സിവിൽ ഏവിയേഷൻ അഥൊറിറ്റി പറയുന്നത്.
താഴ്ന്നു വന്ന വിമാനം അന്തരീക്ഷത്തിൽ ഇളകിയാടുന്നത് വീടിന്റെ ടെറസിന്മേൽ ഇരുന്ന കണ്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് കനത്ത പുകയുയർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ പ്രതിബന്ധം സൃഷ്ടിച്ചതായി സംഭവസ്ഥലത്തേക്ക് എത്തിയ മറ്റൊരു പ്രദേശവാസിയും പറഞ്ഞു. മാത്രമല്ല, അഗ്‌നിനാളങ്ങൾക്ക് കനത്ത ചൂടായതിനാൽ ആർക്കും അതിനടുത്തേക്ക് പോകാൻ കഴിയുമായിരുന്നില്ല എന്നും അയാൾ പറഞ്ഞു. അകത്തു നിന്ന് രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളി ഉയരുന്നുണ്ടായിരുന്നെങ്കിലും നിസ്സഹായരായി നിൽക്കുവാനെ തങ്ങൾക്ക് കഴിഞ്ഞുള്ളു എന്നും അയാൾ കൂട്ടിച്ചേർത്തു.
വിമാനത്തിന്റെ ഒരു ഭാഗംകുന്നിൻ ചരുവിലണ്. മറ്റൊരുബ് ഭാഗ്മ് സേതി നദിയുടെ ഇടുക്കിലേക്ക് പതിക്കുകയായിരുന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാൻ ആകാത്ത വിധം കരിഞ്ഞിരുന്നു. പ്രമുഖ റഷ്യൻ ട്രാവൽ ബ്ലോഗറായ എലെന ബാൻഡുറുവും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. മറ്റു മൂന്ന് റഷ്യക്കാരും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. അഞ്ച് ഇന്ത്യാക്കാർ ഉൾപ്പടെ 15 വിദേശികളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ