- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരിയായ ശതകോടീശ്വരി അകപ്പെട്ടത് 20 വർഷം ജയിലിൽ കിടന്ന കുട്ടിപീഡകന്റെ കെണിയിൽ; രണ്ടാഴ്‌ച്ചയായി മൂന്നു പേരെയും കാണ്മാനില്ല; വീട്ടുകാരോട് പിണങ്ങി കൊട്ടാരം ഉപേക്ഷിച്ച രാജാവിന്റെ അകന്ന ബന്ധുവിന് എന്തുപറ്റി?
ശതകോടീശ്വരിയായ സുന്ദരിയും കുഞ്ഞുമകളും അപ്രത്യക്ഷരായത് 20 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ഒരു കുറ്റവാളിക്കൊപ്പം. മാർക്ക് ഗോർഡോൺ എന്ന 48 കാരനും കോൺസ്റ്റൻസ് മർട്ടെൻ എന്ന 35 കാരിക്കും രാജ്യവ്യാപകമായി പൊലീസ് രണ്ടാഴ്‌ച്ചയായി നടത്തി വരുന്ന തെരച്ചിൽ എങ്ങുമെത്തിയില്ല. മാർട്ടെന്റെ നവജാത ശിശുവും ഇവർക്കൊപ്പം കാണാതായിട്ടുണ്ട്. ആ കുഞ്ഞിന്റെ കാര്യത്തിലാണ് ഏറെ ആശങ്ക.
ബ്രിട്ടീഷ് പൗരനായ ഗോർഡോൺ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും അമേരിക്കയിൽ 20 വർഷം ജയിൽ ശിക്ഷാ അനുഭവിച്ചതിനു ശേഷ്ം നടുകടത്തപ്പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. 1990-ൽ ഫ്ളോറിഡായിലെ ഫോർട്ട് ലൗഡ്രേലിൽ ഉള്ള ബ്രോവാർഡ് കൗണ്ടിയിൽ ശിക്ഷിക്കപ്പെടുമ്പോൾ ഗോർഡോന്റെ പ്രായം വെറും 15 വയസ്സ്.
മാർട്ടെൻ ഡോർസെറ്റിൽ നിന്നുള്ള ഒരു കുലീന കുടുംബത്തിലെ അംഗമാണ്. ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധമുള്ള കുടുംബം കൂടിയാണിത്. ആവശ്യത്തിലധികം പണം ഇരുവരുടെയും കൈകളിൽ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടു തന്നെ പൊലീസിന്റെ ശ്രദ്ധയിൽ പെടാതെ അവർക്ക് ഏറെനാൾ ഒളിച്ചു താമസിക്കാൻ കഴിയുമെന്നും പൊലീസ് കരുതുന്നു. കുടുംബത്തിൽ നിന്നും ഗോർഡോൻ പിണങ്ങിയിറങ്ങുന്നതിനു മുൻപായി ഇവരുടെ കുടുംബം നാലു ഗ്രാമങ്ങൾ, ഗ്രേഡ് 1 ലിസ്റ്റഡ് ബഗ്ലാവ്, ഒരു ക്രിക്കറ്റ് ക്ലബ്ബ്, ഒരു തടാകം എന്നിവ് ഒരു അമേരിക്കക്കാരന് 100 മില്യൂൺ പൗണ്ടിന് വിറ്റിരുന്നു.
ദൈവ ദർശനം കിട്ടിയതിനു ശേഷമാണെന്ന് പറയപ്പെടുന്നു,. ഇവരുടെ പിതാവ് 115 മില്യൺ പൗണ്ടിന്റെ സ്വത്തുക്കൾ ഉപേക്ഷിച്ച് വൈരാഗ്യ ജീവിതം ആരംഭിച്ചിരുന്നു. അതിനു മുൻപ് എലിസബത്ത് രാജ്ഞിയുടെ പേജ് ബോയ് ആയിരുന്നു ഇയാൾ. ഇവരുടെ ട്രസ്റ്റ് ഫണ്ടിൽ മാർട്ടെനെക്ക് ആക്സസ് ഉണ്ടെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സി സി ടി വിക്യാമറകളെ ഒളിച്ച് പോകേണ്ടത് എങ്ങനെയാണെന്ന് ഇരുവർക്കും നന്നായി അറിയാം എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞമാസം കുറച്ചു കാലം ഇരുവരുംചേർന്ന് വാഹനം വാടകക്ക് എടുത്ത് രാജ്യം മുഴുവൻ കറങ്ങിയിരുന്നു. ഹോട്ടലുകൾക്ക് ക്യാഷ് പേയ്മെന്റ് സ്വീകരിക്കുന്ന സ്വഭാവം ഇല്ലെന്നും, ഇവർ താമസിക്കാൻ എത്തിയാൽ വിവരം അറിയിക്കണമെന്ന് ഹോട്ടലുകളിൽ എല്ലാം വിവരം നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജനുവരി 5 ന് എം 61 ൽ വെച്ച് ഇവരുടെ കാർ കേടാവുകയും അഗ്‌നിബാധ ഉണ്ടാവുകയും ചെയ്തു. പിന്നീട് ആങ്കർ ലെയ്ൻ ബ്രിഡ്ജിലേക്ക് നടന്ന് ലിവർപൂളിലേക്ക് ഒരു ടാക്സിയിൽ പോയി. പിന്നീട് എസ്സെക്സിലെ ഹാർവിക്കിലേക്ക് ഇവർ പോയതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ജനുവരി 6 നും 7 നും ഇവർ കോൾഷെസ്റ്ററിൽ ഉണ്ടായിരുന്നു. 7 ന് ഒരു ടാക്സിയിൽ ഇവർ ലണ്ടനിലെ ന്യുഹാമിൽ എത്തി. പിന്നെ ഇവരെ കുറിച്ച് ഒരു വിവരവുമില്ല. മർട്ടെന്റെ ലിങ്ക്ഡിൻ പേജിൽ പറയുന്നത് അവർ ഒരു ഫോട്ടോ ജേർണലിസ്റ്റാണെന്നാണ്. കുറച്ചു കാലം ഖത്തറി ന്യുസിൽ ഗവേഷകയായിരുന്നു എന്നും പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ