ണ്ട് 737 മാക്സ് ജെറ്റുകൾ ഉൾപ്പെട്ട അപകടവുമായി ബന്ധപ്പെട്ട്, നിർമ്മാതാക്കളായ ബോയിങ് കമ്പനിയുടെ മേൽ കുറ്റം ചാർത്താൻ അമേരിക്കയിലെ ഒരു ഫെഡറൽ ജഡ്ജ് ഉത്തരവിട്ടു. പ്രോസിക്യുഷൻ ഒഴിവാക്കാനായി ബോയിങ് ഉണ്ടാക്കിയ കരാർ വെളിച്ചപ്പെടുത്തുമെന്നും കോടതി പറഞ്ഞു. തങ്ങളെ അറിയിക്കാതെ സർക്കാർ ബോയിങ് കമ്പനിയുമായി നഷ്ടപരിഹാര കരാർ ഉണ്ടാക്കി എന്ന് കാണിച്ച് അപകടത്തിന്റെ ഇരകളിൽ ചിലർ ടെക്സാസ് കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ഈ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ഔദ്യോഗികമായി കുറ്റം ചാർത്തുന്നതിനായി ജനുവരി 26 ന് കമ്പനി പ്രതിനിധിയെ ഫോർട്ട് വർത്തിലുള്ള തന്റെ കോടതിയിലേക്ക് അയയ്ക്കണമെന്നും യു എസ് ജില്ലാ കോടതി ജഡ്ജി ബോയിങ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോയിങ് കമ്പനി പക്ഷെ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. കോടതിയും വിധിയെ കുറിച്ച് കൂടുതൽ ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇത് അത്ര കർശനമായ ഒരു വിധിയല്ലെന്നും ബോയിങ് പ്രോസിക്യുട്ട് ചെയ്യപ്പെടും എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും നിയമജ്ഞർ പറയുന്നു.

നേരത്തേ നിയമനടപടികൾ ഒഴിവാക്കുവാനായി 2.5 ബില്യൺ ഡോളറിന്റെ ഒരു നഷ്ടപരിഹാര കരാറിൽ ബോയിങ് ഒപ്പുവച്ചിരുന്നു. ഇതിൽ പക്ഷെ ഭൂരിഭാഗം തുകയും പോയത് മക്സ് ജെറ്റുകൾ വാങ്ങുകയും എന്നാൽ, അത് ഉപയോഗിക്കാൻ കഴിയാതെ രണ്ടു വർഷത്തോളം വെറുതെ ഇടുകയും ചെയ്യേണ്ടി വന്ന വിമനക്കമ്പനികൾക്കായിരുന്നു. അതുകൂടാതെ 243.6 മില്യൺ ഡോളർ പിഴയടക്കാനും, ഇരകളുടെ കുടുംബങ്ങൾക്കായി 500 മില്യൺ ഡോളർ നല്കാനും ബോയിങ് ധാരണയിലെത്തിയിരുന്നു.

ആദ്യ മാക്സ് വിമാനം പറന്നുയർന്നത് 2017 മെയ്‌ മസത്തിലായിരുന്നു. അപകടം ഉണ്ടാകുന്നത് 2018 ഒക്ടോബറിൽ ഇന്തോനേഷ്യയിലും പിന്നീട് അഞ്ചു മാസങ്ങൾക്കുള്ളിൽ എത്യോപ്യയിലും ആയിരുന്നു. വിമാനം വാങ്ങിയ കമ്പനികളോടോ പൈലറ്റുമാരോടേ ബോയിങ് വെളിപ്പെടുത്താത്ത ഒരു ഓട്ടോമേറ്റഡ് ഫ്ളൈറ്റ് കൺട്രോൾ സിസ്റ്റം, ഒരു സെൻസറിൽ നിന്നും ലഭിച്ച തെറ്റായ സൂചനയുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചതിനാലായിരുന്നു അപകടം ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു.

പ്രവർത്തനാനുമതി നിഷേധിച്ച മാക്സ് ജെറ്റുകൾക്ക് പിന്നീട് രൂപകല്പനയിൽ മാറ്റം വരുത്തിയ ശേഷം 2020 ൽ ആയിരുന്നു വീണ്ടും അംഗീകാരം നൽകിയത്. ഈ ആപകടത്തെ സംബന്ധിച്ച് അമേരിക്കൻ കോൺഗ്രസ്സ് നടത്തിയ അന്വേഷണത്തിൽ ബോയിംഗിനെയും ഫെഡറൽ ഏവിയേഷൻ ഏജൻസിയേയും നിശിതമായി വിമർശിച്ചിരുന്നു.

എന്നാൽ ഇതുമാായി ബന്ധപ്പെട്ട് ചാർജ്ജ് ചെയ്തിരിക്കുന്ന ഒരേയൊരു ക്രിമിനൽ കേസ് ബോയിങ് കമ്പനിയിലെ ഒരു മുൻ ടെസ്റ്റിങ് പൈലറ്റിന്റെ പേരിൽ മാത്രമാണ്.ഫെഡറൽ ഏവിയേഷൻ ഏജൻസിയെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് ആ കേസ്. എന്നാൽ, കഴിഞ്ഞ വർഷം നടന്ന വിചാരണയിൽ ആ പൈലറ്റ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നു.