- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്ആർഓയെക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ; ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചശേഷം ബൂസ്റ്ററുകളുടെ സഹായത്താൽ തിരികെയിറങ്ങും: സ്വന്തം റോക്കറ്റ് വിക്ഷേപണ കമ്പനിയുമായി ഇരുപത്തിമൂന്നുകാരൻ: ജയിനുൽ അബിദിൻ ആളു പുലിയാണ്
ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ താരമായി ഒരു ഇരുപത്തിമൂന്നുകാരൻ. സ്വന്തം റോക്കറ്റ് വിക്ഷേപണ കമ്പനിയുമായാണ് 23കാരൻ ജയിനുൽ അബിദിൻ ഫെസ്റ്റിവലിൽ തിളങ്ങിയത്. മാത്രമല്ല ശാസ്ത്രജ്ഞന്മാരിൽ കൗതുകമുണർത്തുന്നതായിരുന്നു യുപി സ്വദേശിയായ അബിദിന്റെ കണ്ടുപിടിത്തം. പുനരുപയോഗിക്കാവുന്ന മൂന്ന് റോക്കറ്റുകളുടെ മാതൃകയുമായാണ് അബിദിൻ പ്രദർശനത്തിനെത്തിയത്.
കൂട്ടുകാരുമായി കളിച്ചു പഠിച്ചു നടക്കേണ്ട ഈ പ്രായത്തിൽ അബിയോം (Abyom ) സ്‌പേസ് ടെക് ആൻഡ് ഡിഫൻസ് എന്ന കമ്പനിയുടെ സ്ഥാപകനാണു ജയിനുൽ. ഐഎസ്ആർഓയെക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമ്മിക്കുകയാണു ജയിനുലിന്റെ സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചശേഷം പ്രത്യേക സ്ഥലത്തു ബൂസ്റ്ററുകളുടെ സഹായത്താൽ തിരികെയിറക്കാൻ സഹായിക്കുന്നവയാണ് ജയിനുലിന്റെ കണ്ടുപിടുത്തം.
19 മീറ്റർ ഉയരവും 1.8 മീറ്റർ വ്യാസവും ഉള്ള റീയൂസബിൾ സൗണ്ടിങ് റോക്കറ്റിന് 200 കിലോഗ്രാം വരെ ഭാരം സബ് ഓർബിറ്റൽ മേഖലയിലേക്കു വഹിക്കാനാകുമെന്നാണ് അവകാശവാദം. 55.5 മീറ്റർ ഉയരവും 2.8 മീറ്റർ വ്യാസവും ഉള്ള സ്‌മോൾ റീയൂസബിൾ ലോഞ്ച് വെഹിക്കിളിന് 6 ടൺ ഭാരവും 72 മീറ്റർ ഉയരവും 3.8 മീറ്റർ വ്യാസവുമുള്ള മീഡിയം റീയൂസബിൾ ലോഞ്ച് വെഹിക്കിളിന് 26 ടൺ വരെ ഭാരവും വഹിക്കാനാകും.
ദീൻ ദയാൽ ഉപാധ്യായ ഗോരഖ്പുർ സർവകലാശാലയിൽ നിന്ന് കഴിഞ്ഞവർഷമാണ് ജയിനുൾ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയത്. പഠിച്ച പണി പ്രാവർത്തികമാക്കി ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഈ മിടുക്കൻ. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അബിയോമിൽ നിലവിൽ 20 ജീവനക്കാരുണ്ട്.