- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌ട്രോക്ക് വന്നു നാലരവയസുകാരി ഗുരുതരാവസ്ഥയിൽ, ഇളയ മകളുടെ ചികിത്സയുടെ സാമ്പത്തിക ബാധ്യതയിൽ നിന്നും കരകയറും മുൻപേ മൂത്തമകളും ആശുപത്രിക്കിടക്കയിൽ; ബില്ല് അടയ്ക്കാൻ പോലും പണമില്ലാതെ നിസ്സഹായനായി പിതാവ്: സുമനസ്സുകളുടെ സഹായം തേടുന്നു
ആലപ്പുഴ: സ്‌ട്രോക് വന്നു ഗുരുതരാവസ്ഥയിലായ മകളുടെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടി പിതാവ്. സ്‌ട്രോക്ക് വന്ന് പ്രഷറും ഷുഗറും കൂടി തലച്ചോറിന്റെ പ്രവർത്തനം തകരാറിലായ നാലു വയസ്സുകാരിയുടെ ചികിത്സയ്ക്കാണ് പണം തേടുന്നത്. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. തക്കസമയത്ത് കുട്ടിയെ ഇവിടെയെത്തിച്ചു വിദഗ്ധ ചികിത്സ ലഭിച്ചതുകൊണ്ട് മാത്രമാണ് മകൾക്ക് ജീവൻ തിരിച്ചുകിട്ടിയത്. എന്നാൽ ആശുപത്രിയിൽ തുടർചികിത്സ നടത്തണമെങ്കിൽ നൽകാനുള്ള പണം അടക്കാനാവാതെ നിസ്സഹായനാണ് ആലപ്പുഴ മാവേലിക്കര ചാരുംമൂട് ജയഭവനിൽ ജയകുമാർ.
ജയകുമാറിന്റെ മൂത്തമകൾ നാലര വയസുള്ള ജനനിയാണ് ആശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞ 17 നാണ് കുട്ടി ആശുപത്രിയിലായത്. എന്നാൽ ജനനിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഈ കുടുംബം. രണ്ട് ലക്ഷത്തിലധികം രൂപ ഇപ്പോൾ തന്നെ ചെലവായി. പെട്ടെന്നുണ്ടായ സ്‌ട്രോക്കിൽ പ്രഷറും ഷുഗറും കൂടി തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. നാല് ദിവസത്തോളം വെന്റിലേറ്ററിൽ കിടക്കേണ്ടി വന്നു. ഇപ്പോൾ ഐ സിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ലാബ് ടെസ്റ്റിനായി ബാംഗ്ലൂരിലേക്ക് അയക്കുന്നതിനു അടിയന്തിരമായി പന്ത്രണ്ടായിരം രൂപ ആവശ്യമാണ്.
ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി അവൾ പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നു പണം സ്വരൂപ്പിച്ചു നൽകിയെങ്കിലും ഒന്നിനും തികയാത്ത അവസ്ഥയാണ്. ദുരന്തങ്ങൾ ഓരോന്നായി വന്നുകയറിയ ജയകുമാറിന്റെ ജീവിതത്തിൽ ഇപ്പോൾ വന്ന അവസ്ഥയും ദയനീയമാണ്. ഒന്നര വയസുള്ള ഇളയ മകൾ അർപ്പിതയ്ക്ക് ജനിച്ചപ്പോൾ മുതൽ അസുഖം ബാധിച്ചു. മകളുടെ ജീവൻ രക്ഷിക്കാനായി സുമനസ്സുകളുടെ കരുണയെത്തി. ആ പണം കൊണ്ട് കുട്ടിയുടെ ചികിത്സ നടത്തി. ഇനിയും ഒരു സർജറി നടത്താനുണ്ട്. അപ്പോൾ തന്നെ ആകെയുള്ള വസ്തു പണയത്തിലായി. ഇനിയും കടം ചോദിക്കാൻ ആളുകളില്ല. നാട്ടുകാരെല്ലാം അകമഴിഞ്ഞ് സഹായിച്ചു. ഇനിയും അവരുടെ മുൻപിൽ എങ്ങനെ സഹായം ചോദിച്ചെത്തും. മകളുടെ ചികിത്സ സഹായത്തിനായി ഇനിയും ആരുടെയെങ്കിലും മുൻപിൽ കൈ നീട്ടുകയെ നിവൃത്തിയുള്ളു.
മക്കളുടെ രോഗത്തിന് പുറമെ ഇവരുടെ അമ്മയും രോഗിയാണ്. ലോട്ടറി വില്പനയാണ് ജയകുമാറിന്റെ ഉപജീവനമാർഗം. അവളുടെ കളിചിരിയും കൊഞ്ചലുകളും നഷ്ടമാകാതിരിക്കാൻ നമ്മുടെ കരുണ ഒരിക്കൽ കൂടി ആ കുടുംബത്തെ തേടിയെത്തണം. ആ പൊന്നുമോളുടെ ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം ആവശ്യമാണ്. അതിനായി അപേക്ഷിക്കുകയാണ് ജയകുമാർ.
Google pay : 8157848167
Jayakumar R
Account number : 67228486288
IFSC : SBIN0070822
State Bank of India
Branch: Kattanam.