- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 കാരിയെ കല്യാണം കഴിച്ച് 85 വയസ്സുകാരൻ; ഇനി ലക്ഷ്യം രണ്ടു മക്കൾ; 91 വയസ്സുള്ള ഭർത്താവ് 92 കാരിയായ ഭാര്യയെ കൊന്നത് സംശയ രോഗത്താൽ; വിചിത്രമായ രണ്ട് ലോക സംഭവങ്ങൾ
അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു.
പതിറ്റാണ്ടുകൾക്ക് മുൻപ്നാലപ്പാട്ട് നാരായണ മേനോൻ തന്റെ കണ്ണുനീർത്തുള്ളികൾ എന്ന കവിതയിൽ എഴുതിയതാണ് ഈ വിശ്വ സത്യം. പ്രപഞ്ചത്തിലെ, ഇനിയും മനുഷ്യൻ മനസ്സിലാക്കാത്ത നിരവധി സത്യങ്ങളെ കുറിച്ച് മാത്രമല്ല, ഈ ഭൂമിയിലെ ജീവിതത്തിലെ വിചിത്ര സംഭവങ്ങളെ കുറിച്ചും ഈ വരികൾ പ്രതിപാദിക്കുന്നു. നമ്മൾ ഒരിക്കലും സ്വപ്നം പോലും കാണാത്ത കാര്യങ്ങളാണ് ഈ നൂറ്റാണ്ടിൽ നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നാത്. ഒരുപക്ഷെ ഇത് ജീവിതമാണോ നാടകമാണൊ എന്നുപോലും സംശയിക്കാൻ ഇടനൽകുന്ന രണ്ട് യഥാർത്ഥ സംഭവങ്ങൾ ഇതാ
85 കാരന് 24 കാരി വധു
മിസ്സിസ്സിപ്പിയിലാണ് ഈ സംഭവം നടക്കുന്നത്. തികച്ചും അത്ഭുതമെന്നോ വിചിത്രമെന്നോ തോന്നാവുന്ന് ഈ സംഭവത്തിലെ നായികയുടെ പേരുപോലും മിറക്കിൾ എന്നാണ്. മിറക്കിൾ പോഗ് എന്ന 24 കാരിപ്രണയിച്ച് വിവാഹം കഴിച്ചിരിക്കുന്നത് ഒരു 85 കാരനെ. സ്റ്റാർക്ക്വില്ലിലെ ഒരു ലോൺഡ്രോമാറ്റിൽ (കോയിൻ ഇട്ട് വസ്ത്രങ്ങളും മറ്റും അലക്കി എടുക്കുന്ന സ്ഥലം) വച്ചാണ് ഈ യുവതി ചാൾസ് എന്ന 85 കാരനെ കണ്ടു മുട്ടുന്നത്. 2019-ൽ ആയിരുന്നു ഇവർ ആദ്യമായി കണ്ടുമുട്ടിയത്.
തുണി അലക്കാൻ പോയവർ തമ്മിൽ അങ്ങനെ സൗഹൃദത്തിലായി. പുഴക്കടവിൽ തുണിയലക്കിനിടയിൽ പ്രണയങ്ങൾ മുള്ളച്ച 1960 കളിലേയും 70 കളിലേയും കേരളമയിരിക്കും പലർക്കും ഇപ്പോൾ ഓർമ്മ വരുന്നത്. എന്നാൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അലക്കുകല്ലിൽ നിന്നു തുടങ്ങിയ സൗഹാർദ്ദം പ്രണയമായി മാറുമെന്ന് തെളിയിച്ചുകൊണ്ട് 2020-ൽ ചാൾസ് ആയിരുന്നു ആദ്യമായി പ്രണയാഭ്യർത്ഥന നടത്തിയത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇത് നടന്നത്.
ഇരുവരും പരസ്പരം ജനന തീയതി ചോദിച്ചപ്പോഴാണ് ചാൾസിന് 85 വയസ്സ് ഉണ്ടെന്നറിഞ്ഞത് എന്ന് മിറക്കിൾ പറയുന്നു. 1937 ൽ ആണ് ചാൾസിന്റെ ജനനം. എന്നാൽ പ്രായം തന്റെ മുൻപിൽ ഒരു പ്രശ്നമായിരുന്നില്ലെന്നുംഅവർ പറഞ്ഞു. താൻ വിചാരിച്ചിരുന്നത് അയാൾക്ക് പ്രായം 60 കഴിഞ്ഞിട്ടുണ്ടാവും എന്നായിരുന്നു. എന്നാൽ, പ്രായം 100 ആയാലും 55 ആയാലും തനിക്ക് പ്രശ്നമില്ല, താൻ ചാൾസിനെ അത്രയേറെ ഇഷ്ടപ്പെടുന്നു എന്നും മിറക്കിൾ പറയുന്നു.
45 വയസ്സുള്ള മിറക്കിളിന്റെ അമ്മയും, 72 കാരനായ മുത്തച്ഛനും മിറക്കിളിന് എല്ലാ പിന്തുണയും നൽകി. ഇക്കഴിഞ്ഞ വേനൽക്കാലത്ത് അവരുടെ വിവാഹവും കഴിഞ്ഞു. എന്നാൽ, മിറക്കിളിന്റെ 47 കാരനായ പിതാവിന് മാത്രം ഇത് അത്ര ദഹിച്ചില്ല. റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന ചാൾസ് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. പ്രായം ഇത്രയായാലും ചാൾസ് ഇപ്പോഴും എല്ലാക്കാര്യത്തിലും ഉഷാറാണ് എന്നാണ് മിറക്കിൾ പറയുന്നത്. ഇനി രണ്ട് കുട്ടികൾക്ക് കൂടി ജന്മം നൽകണം എന്നതാണ് തന്റെ ആഗ്രഹം എന്ന് മിറക്കിൾ പറയുന്നു.
91-ാം വയസ്സിലും സംശയരോഗം; നഷ്ടപ്പെട്ടത് 92 കാരിയുടെ ജീവൻ
നമ്മളെ സംബന്ധിച്ചിടത്തോളം പ്രാർത്ഥനയും നാമജപവുമൊക്കെയായി കഴിഞ്ഞുകൂടേണ്ട സമയമാണ് വാർദ്ധക്യം. പ്രായം അറുപത് കടന്നാൽ പിന്നെ വിശ്രമജീവിതം ആരംഭിക്കുന്ന നമുക്ക് തീർത്തും വിചിത്രമായി തോന്നാവുന്ന ഒരു വാർത്തയാ് സോമർസെറ്റിലെ ആവോണിൽ നിന്നും വരുന്നത്. 91 വയസ്സുള്ള ജോൺ വുഡ് ബ്രിഡ്ജ്, 92 വയസ്സുള്ള അയളുടെ ഭാര്യ ആനി വുഡ്ബ്രിഡ്ജിനെ കൊന്നു എന്നതാണ് ആ വാർത്ത.
ഭാര്യയുടെ മേൽ ഉണ്ടായ സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വാർദ്ധക്യത്തിലും അവിഹിതമെന്നൊക്കെ കേട്ടാൽ ആരായാലും മൂക്കത്ത് വിരൽവെച്ചു പോകും. എന്നാൽ, അത് ഇയാളുടെ വെറും സംശയം മാത്രമായിരുന്നെന്നും, ഈ സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇയാളെ ബ്രിസ്റ്റോൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു.
മറുനാടന് ഡെസ്ക്