- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരി രാജകുമാരന്റെ പുരുഷത്വം ആദ്യം കവർന്നത് ഞാനാണ്; പബ്ബിന്റെ പിറകിലെ വഴിയിൽ വച്ച് ഒരു രാത്രിയിൽ; 21 വർഷം സൂക്ഷിച്ച ആ രഹസ്യം തുറന്നു പറഞ്ഞ് 41 കാരി; ഹാരിയുടെ പുസ്തകത്തിലെ ആദ്യ ഹീറോയിൻ രണ്ടു കുട്ടികളുടെ അമ്മ
ഏറെ വിവാദങ്ങൾക്ക് കാരണമായ സ്പെയർ എന്ന ഓർമ്മക്കുറിപ്പുകളിലൂടെയായിരുന്നു ബ്രിട്ടീഷ് രാജകുമാരനായ ഹാരി തന്റെ ആദ്യ ലൈംഗികാനുഭവങ്ങൾ തുറന്ന് പറഞ്ഞത്. ഒരു പബ്ബിന്റെ പുറത്തുള്ള തുറസ്സായ സ്ഥലത്തു വച്ച് തന്നേക്കാൾ പ്രായം കൂടിയ ഒരു സ്ത്രീയുമായി നടത്തിയ ലൈംഗികാനുഭവം ശരിവെച്ചുകൊണ്ട് ഇപ്പോൾ അതിലെ ഹാരിയുടെ പങ്കാളിയും രംഗത്തെത്തിയിരിക്കുന്നു. 2001 ജൂലായിലെ ആ വേനൽക്കാല രാത്രിയിൽ ഹാരിയുടെ ബ്രഹ്‌മചര്യം ഇല്ലാതെയാക്കിയത് താനാണെന്ന് അവകശപ്പെടുകയാണ് ഡിഗ്ഗർ ഡ്രൈവർ കൂടിയയ സാഷ വാൽപോൾ.
സാഷയുടെ 19-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പാർട്ടിക്കിടയിലായിരുന്നു ഇരുവരും പബ്ബിനു പുറത്തിറങ്ങി അടുത്തുള്ള തുറസ്സായ സ്ഥലത്തേക്ക് പോയത്. അന്ന് ഹാരിക്ക് വയസ്സ് 17 മാത്രം. തന്റെ ഓർമ്മക്കുറിപ്പിൽ ഇതിനെ കുറിച്ച് ഹാരി എഴുതിയപ്പോൾ തന്നെ അതാരെന്നറിയാനുള്ള ശ്രമത്തിലായിരുന്നു ജനങ്ങൾ. വളരെ ഊഷ്മളമായ ഒരു അനുഭവമായിരുന്നു അന്നത്തേതെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ സാഷ പറയുന്നു. പെട്ടെന്നുള്ള ഒന്ന്, തുടർന്ന് ഒന്നുകൂടി, കാർ പാർക്കിംഗിനു പുറകിലുള്ള ചെറിയ കുറ്റിക്കാട്ടിലായിരുന്നു തങ്ങൾ, സാഷ പറയുന്നു.
ഇരുവരും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ട് ഹൈഗ്രൂവിൽ സ്റ്റേബിൾ ഗേൾ ആയി സാഷ വന്നതു മുതൽ ഹാരിയുമായി പരിചയമുണ്ട്. മൂന്ന് വേലികൾ ചാടിക്കടന്നായിരുന്നു അന്ന് തങ്ങൾ ആ കുറ്റിക്കാട്ടിൽ എത്തിയതെന്നും ഇപ്പോൾ വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്ന സാഷ പറയുന്നു. രണ്ടു പേരും നന്നായി മദ്യപിച്ചിരുന്നു. താൻ ഹാരിക്ക് ഒരു സിഗരറ്റ് കൊടുത്തു, തന്റെ സിഗരറ്റ് കത്തിച്ചു, സാഷ അന്നത്തെ സംഭവങ്ങൾ തുറന്നു പറയുകയാണ്.
മാൾബറോ ലൈറ്റ്സ് ആയിരുന്നു വലിച്ചത്. അതുകഴിഞ്ഞപ്പോഴാണ് എല്ലാം സംഭവിച്ചത്. ഹാരി തന്നെ ചുംബിക്കാൻ ആരംഭിച്ചു എന്ന് സാഷ പറയുന്നു. തമ്മിൽ തമ്മിൽ സംസാരമൊന്നും ഉണ്ടായില്ല, എന്നാലും അത് ഊഷ്മളമായ ഒരു അനുഭവമായിരുന്നു. തങ്ങൾ പതിനഞ്ച് മിനിറ്റോളം പുറത്തായിരുന്നു എങ്കിലും ലൈംഗിക ബന്ധത്തിന് അഞ്ച് മിനിറ്റ് മാത്രമെ എടുത്തുള്ളു എന്ന് സാഷ പറയുന്നു. താൻ അന്ന് കറുത്ത ട്രൗസർ ആയിരുന്നു ധരിച്ചത് എന്നു പറഞ്ഞ സഷ പറയുന്നത് ഹാരി അന്ന് ധരിച്ചിരുന്ന അടിവസ്ത്രം പോലും ഇപ്പോഴും ഓർമ്മയുണ്ട് എന്നാണ്.
അന്ന് എനിക്ക് അത് ഹാരി രാജകുമാരൻ ആയിരുന്നില്ല, എന്റെ സുഹൃത്ത് ഹാരിയായിരുന്നു, സാഷ പറയുന്നു. തങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതല്ലെന്നും എല്ലാം യദൃശ്ചികമായി സംഭവിച്ചതാണെന്നും സാഷ പറയുന്നു. അതിനു ശേഷം താൻ ഹാരിയെ പുണർന്നു, പിന്നെ വയറിൽ ചെറുതായി ഒരു അടി കൊടുത്തു, സാഷ പറയുന്നു. എന്നാൽ, ഇക്കാര്യം പുസ്തകത്തിൽ വരുമെന്ന് ആരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് സാഷ പറഞ്ഞു.
അന്ന് ഹാരി തന്റെ സുഹൃത്തായിരുന്നു. തന്റെ കാമുകൻ തന്നെ വിട്ടുപോയ നിരാശയിലായിരുന്നു ആ സമയത്ത്. അപ്പോൾ അയാൾ തന്റെ പുതിയ കാമുകിയുമായി പബ്ബിലേക്ക് വന്നും ഇത് തന്നെ തീർത്തും നിരശയാക്കി. അന്ന് തന്നെ ആശ്വസിപ്പിച്ചത് ഹാരിയായിരുന്നു എന്ന് സാഷ പറഞ്ഞത്. അതിനുശേഷം ഏകദേശം രാത്രി 11 മണി ആയപ്പോഴാണ് പുറത്തേക്ക് പോകാം എന്ന് ഹാരി പറയുന്നതും ഇരുവരും പുറത്തേക്ക് പോകുന്നതും. ഹാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സിഗരറ്റ് വലിക്കുന്നതിനു വേണ്ടിയായിരുന്നു പുറത്തേക്ക് പോയതെന്നും സാഷ പറഞ്ഞു. സിഗരറ്റ് വലിക്കുന്നത് അവർ കണ്ടാൽ അക്കാര്യം അവർ ചാൾസിനോട് പറയുമെന്ന് ഹാരി ഭയന്നിരുന്നു. ഹാരിയുടെ ആ സ്വഭാവത്തിൽ ചാൾസ് അസന്തുഷ്ടനായിരുന്നു.
അത് ഹാരിയുടെ ആദ്യ ലൈംഗിക ബന്ധമായിരുന്നു എന്ന് അന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് സാഷ പറയുന്നത്. ഒരു തുടക്കക്കാരന്റെ പരിഭ്രമമൊന്നും ഹാരിക്ക് ഇല്ലായിരുന്നു. അവൻ എന്താണ് ചെയ്യുന്നത് എന്ന് ശരിക്കും അറിഞ്ഞു തന്നെ ചെയ്യുന്നതായാണ് അനുഭവപ്പെട്ടത് എന്നും സാഷ പറഞ്ഞു
മറുനാടന്‍ ഡെസ്‌ക്