ലണ്ടൻ: പബ്ബിനു പുറത്തെ വയലിൽ, ഒരു രാത്രിയിൽ തന്റെ ബ്രഹ്‌മചര്യം, തന്നേക്കാൾ പ്രായത്തിൽ മുതിർന്ന ഒരു പെണ്ണ് കവർന്നതോടെ രണ്ടര വർഷത്തോളം തുടർന്നു വന്നിരുന്ന ഒരു സൗഹൃദവും അവസാനിക്കുകയായിരുന്നു. ഹാരിയും സാഷയും പിന്നീട് വ്യത്യസ്ത വഴികളിലൂടെയായിരുന്നു യാത്ര. കഴിഞ്ഞ ദിവസമായിരുന്നു ഹാരിയുടെ ഓർമ്മക്കുറിപ്പുകളിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ ലൈംഗിക ബന്ധത്തിലെ നായിക താനാണെന്ന് അവകാശപ്പെട്ട് വിൽറ്റ്ഷയറിലെ ഡിഗ്ഗർ ഡ്രൈവർ ആയ സാഷാ വാൽപോൾ എന്ന 40 കാരി രംഗത്ത് വന്നത്.

ഒരു ജന്മദിന ആഘോഷത്തിനു ശേഷം രാത്രി, പബ്ബിനു പുറകിലുള്ള വേലി ചാടി തൊട്ടടുത്തുള്ള തുറസ്സായ സ്ഥലത്തു വച്ചായിരുന്നു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഹാരി തന്റെ ഓർമ്മക്കുറിപ്പുകളീൽ പറഞ്ഞിരുന്നു. ഹാരിയെ പരിചയപ്പെടുന്നതിനു മുൻപായി സാഷ, ഒരു കോമഡി നൈറ്റിൽ വെച്ച് വില്യമിനെയായിരുന്നു പരിചയപ്പെട്ടത്. ആയിടെയായിരുന്നു അന്ന് 17 വയസ്സുണ്ടായിരുന്ന സാഷ ഹൈഗ്രൂവിൽ അസിസ്റ്റന്റ് ഗ്രൂമർ ആയി ജോലിയിൽ കയറിയത്

പിന്നീട് ഹാരിക്ക് ഏറെ പ്രിയപ്പെട്ട, ഷെർസ്റ്റണിലെ വിൽറ്റ്ഷയറിന്റെ അടുത്തുള്ള റാറ്റില്ബോൾ ഇൻ എന്ന പബ്ബിൽ വച്ചായിരുന്നു ഹാരിയുമായി പരിചയപ്പെടുന്നത്. കുതിരകളെ കുറിച്ചുള്ള വർത്തമാനത്തിലൂടെ ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു.റാറ്റിൽബോളിലെ കൂടിക്കാഴ്‌ച്ചക്ക് ശേഷം ഹാരി സാഷയെ അദ്ദേഹത്തിന്റെ സ്ഥലത്തേക്ക് ക്ഷണിച്ചു. അന്ന് മദ്യ സത്ക്കാരവും ഉണ്ടായിരുന്നതായി സാഷ ഓർക്കുന്നു.

വീട്ടിലെ ചുമരിൽ ഘടിപ്പിച്ച ലാൻഡ്ലൈനിലേക്ക് ഹാരിയുടെ ആദ്യ കോൾ വന്നതും സാഷ ഓർക്കുന്നുണ്ട്. തന്റെ അമ്മ ലിൻ ആയിരുന്നു ആ കോൾ എടുത്തത് എന്ന് അവർ പറയുന്നു. ഹാരിയാണ് ലൈനിൽ എന്ന് പറഞ്ഞ് അവർ തനിക്ക് ആ ഫോൺ കൈമാറുകയായിരുന്നു. നിരവധി പോളോ കളിക്കാർ, കുതിര പരിശീലകർ, വേട്ടക്കാർ തുടങ്ങിയവർ അടങ്ങുന്നതായിരുന്നു തങ്ങളുടെ സുഹൃദ്സംഘം എന്ന് സാഷ പറയുന്നു. കുതിര പരിശീലകനെന്നോ രാജകുടുംബാംഗമെന്നൊ ഒരു വ്യത്യാസം അവിടെയുണ്ടായിരുന്നില്ല. ഹാരി ഒരിക്കലും ഒരു രാജകുമാരനാണെന്ന് ഭാവിച്ച് പെരുമാറിയിട്ടുമില്ലെന്ന് സാഷ പറയുന്നു.

എന്നാൽ, ഹാരിക്ക് തന്റെ അംഗരക്ഷകർ കാണാതെ സിഗരറ്റു വലിക്കാനായി എടുത്ത ഇടവേള ആ ബന്ധം മുഴുവൻ അട്ടിമറിച്ചു. സിഗരറ്റ് വലിച്ചതിനു ശേഷം ഹാരി തന്നെ ചുംബിക്കാൻ ആരംഭിച്ചു. അതീവ തീവ്രതയോടെയുള്ള സ്നേഹം ചാലിച്ചതായിരുന്നു ഓരോ ചുംബനവും. ചുംബനത്തിൽ നിന്നും തങ്ങൾ അറിയാതെ തന്നെ അത് ലൈംഗിക ബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരിക്കലും അങ്ങനെ ചെയ്യണം എന്ന് ആഗ്രഹിച്ച്, മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നില്ലെന്നും സാഷ പറഞ്ഞു.

താൻ പബ്ബ് വിട്ടു പോകുന്ന സമയത്ത് ഹാരി ഒരു ഫോൺ ബോക്സിനു പുറകിൽ ഒളിക്കുന്നത് താൻ കണ്ടിരുന്നു. അതായിരുന്നു ഹാരിയെ അവസാനമായി കണ്ട സന്ദർഭം. അതിനു ശേഷം പഠനം തുടരുന്നതിനായി ഹാരി ഇറ്റണിലേക്ക് പോവുകയായിരുന്നു. സാഷയാണെങ്കിൽ കുതിര പരിശീലന രംഗത്ത് കൂടുതൽ ഉയരങ്ങൾ തേടി പോവുകയും ചെയ്തു. പിന്നീട് യു കെയിൽ ഫുട്ട് ആൻഡ് മൗത്ത് രോഗം വ്യാപകമായതോടെ ഈ തൊഴിലിന് ഭാവിയില്ലാതെയായി. തുടർന്നായിരുന്നു സാഷ തന്റെ പിതാവിന്റെ മാർഗ്ഗത്തിലൂടെ ഡിഗ്ഗർ ഡ്രൈവർ ആയത്.

പഠനം അവസാനിപ്പിച്ച് സൈന്യത്തിൽ ചേർന്ന ഹാരി രാജകീയ സുഖങ്ങൾ അനുഭവിക്കുമ്പോൾ സാഷ ഇംഗ്ലണ്ടിലെ ഗ്രാമീണ മേഖലക്കളിൽ കുഴികൾ കുഴിക്കുകയായിരുന്നു. ഇന്ന് രണ്ടു കുട്ടികളുടെ അമ്മയാണ് സാഷ വാൽപോൾ എന്ന ഹാരി രാജകുമാരന് ആദ്യ ലൈംഗിക സുഖം പകർന്ന യുവതി. ഡ്രിഫ്റ്റ് റേസർ ആയ ഇയാൻ വാൽപോൾ ആണ് സാഷയുടെ ഭർത്താവ്