- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എപ്സൺ കോളേജിലെ ഹെഡ് ടീച്ചറേയും മകളെയും ഭർത്താവ് വെടിവെച്ചു കൊന്നതാണെന്ന് സ്ഥിരീകരിച്ച് പൊലീസ്; കൊല്ലപ്പെടുന്നതിന് മുൻപ് സഹോദരിയെ ഫോണിൽ വിളിച്ചു; ആറു വർഷം മുൻപ് ഭാര്യ തന്നെ തല്ലിയെന്ന് പറഞ്ഞ് പരാതി കൊടുത്തയാൾ കൊലയാളി; ബ്രിട്ടനെ നടുക്കിയ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്
ലണ്ടൻ: ബ്രിട്ടനെ നടുക്കിയ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. എപ്സൺ സ്‌കൂളിലെ ഹെഡ് ടീച്ചർ എമ്മപാറ്റിസണിനെയും എഴു വയസ്സുകാരി മകളേയുംഭർത്താവ് ജോർജ്ജ് പാറ്റിസൺ വെടിവെച്ചു കൊന്നതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവം നടക്കുന്നതിനു മിനിറ്റുകൾക്ക് മുൻപ് പരിഭ്രാന്തയായി എമ്മ അവരുടെ സഹോദരിയെ ഫോണിൽ വിളിച്ചിരുന്നതായി റിപ്പോർട്ടുകൾ വരുന്നു. ഈ ഫോൺ വിളി വന്നതോടെ സഹോദരി ഡെബോറ കിർക്കും ഭർത്താവും മറ്റു ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് പെട്ടെന്നു തന്നെ എമ്മയുടെ താമസസ്ഥലത്തെത്താൻ ആവശ്യപ്പെട്ടു.
നിർഭാഗ്യവശാൽ അവർഎമ്മയുടെ വീട്ടിൽ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അവർക്ക് കാണാനായത് എമ്മയുടെയും ജോർജ്ജിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങളായിരുന്നു. ഞായറാഴ്‌ച്ച അതിരാവിലെ പാറ്റിസൺ തന്റെ ഭാര്യയേയുംകുഞ്ഞിനേയും വെടിവെച്ചു കൊന്നതിനു ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
വർഷങ്ങളായി ലൈസൻസുള്ള തോക്ക് കൈവശം വക്കുന്ന വ്യക്തിയാണ് ജോർജ്ജ് പാറ്റിസൺ. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ അയാളെ വിളിച്ച് വെടിയുണ്ടയുടെ സ്റ്റോക്ക് എടുത്തിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ ഇയാളുടെ വീട് സന്ദർശിച്ചിർജുന്നില്ല. ലൈസൻസുള്ള തോക്ക് ഉടമകൾ പുതിയ മേൽവിലാസത്തിലേക്ക് താമസം മാറിയാൽ ഉടൻ ഹോം ഡിപ്പാർട്ട്മെന്റിനെ അറിയിക്കണംഎന്ന് നിയമമുണ്ട്. അതനുസരിച്ചുള്ള ഒരു സാധാരണ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥർ വിളിച്ചത്.
എമ്മാ പാറ്റിസൺ കഴിഞ്ഞ സെപ്റ്റംബറിൽപുതിയ ജോലി ലഭിച്ച ഉടൻ ഇവിടേക്ക് മാറിയിരുന്നെങ്കിലും, അവരുടെ മുൻ വീട് വിറ്റത് കഴിഞ്ഞ ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് മാത്രമായിരുന്നു. പഴയ വീട് സ്ഥിതികെയ്യുന്ന കാറ്റർഹാമിലെ അയൽക്കാർ പറയുനന്ത് എമ്മയും മകളും പുതിയ സ്ഥലത്തേക്ക് പോയെങ്കിലും, വീട് വിൽക്കുന്നതു വരെ ജോർജ്ജ് അവിട് തന്നെ തുടരുകയായിരുന്നു എന്നാണ്.
ഇപ്പോൾ നടന്ന മരണത്തിൽ പക്ഷെ ആരും ജോർജ്ജിനെ സംശയിച്ചിരുന്നില്ല. യാതോരു വിധ ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത വ്യക്തിയായിരുന്നു ഇയാൾ. ഇയാളുടെ വീട്ടിൽ ഒരു തവണമാത്രമായിരുന്നു ഇതിനു മുൻപ് പൊലീസ് എത്തിയിരുന്നത്. അത് ആറു വർഷങ്ങൾക്ക് മുൻപ് 2016-ൽ ആയിരുന്നു. വീട്ടിലെ കലഹത്തിനിടയിൽ ഭാര്യ തന്നെ മർദ്ദിച്ചു എന്ന് ജോർജ്ജ് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പൊലീസ് എത്തിയത്.
വീട്ടിൽ പൊലീസ് എത്തിയപ്പോഴേക്കും പക്ഷെ ജോർജ്ജ് നിലപാടിൽ മാറ്റം വരുത്തിയിരുന്നു. തീർത്തും നിസ്സാരമായ ഒരു കാര്യമാണെന്ന് പറഞ്ഞ് അയാൾ പരാതി പിൻവലിക്കുകയായിരുന്നു. പൊലീസുകാർ പക്ഷെ ആ പരാതി ഗൗരവകരമായി എടുത്തെങ്കിലുംജോർജ്ജിന്റെ നിസ്സഹകരണം മൂലം അന്വേഷണം മുൻപോട്ട് പോയില്ല. ജമൈക്കയിലെ കിങ്സ്റ്റണിൽ ജനിച്ച ജോർജ്ജ് പാറ്റിസൺ 2011 ൽ ആയിരുന്നു എമ്മയെ വിവാഹം കഴിച്ചത്.
ചാർട്ടേർഡ് അക്കൗണ്ടന്റായ ജോർജ്ജ് 2016-ൽ ടാംഗിൾവുഡ് 2016 ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചിരുന്നു. കൂടുതൽ സമയവും വീട്ടിലിരുന്നായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ, ഇയാളുടെ സ്ഥാപനത്തിന്റെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ അതിൽ 31 പൗന്റ് മാത്രമായിരുന്നു റിസർവ് ആയി ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം 22,268 പൗണ്ട് ഉണ്ടായിരുന്നതാണ്. ഈ മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ അവസാനം പ്രസിദ്ധീകരിച്ച അക്കൗണ്ട് സ്റ്റേറ്റ്മെന്റിലും സ്ഥാപനത്തിന്റെ സാമ്പത്തിക നില പരിതാപകരമായ അവസ്ഥയിലാണെന്നാണ് കാണിക്കുന്നത്.
മറുനാടന്‍ ഡെസ്‌ക്