- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ കൊള്ളയും പിടിച്ചുപറിയും വർദ്ധിച്ചു; കള്ളന്മാരെ പിടികൂടി പഞ്ഞിക്കിട്ട് നാട്ടുകാർ; അഞ്ച് ദിവസം മണ്ണിനടിയിൽ കിടന്ന അമ്മയേയും മൂന്ന് കുഞ്ഞുങ്ങളേയും രക്ഷപ്പെടുത്തി; തുർക്കിയിലെ കാഴ്ചകൾ ചർച്ചയാകുമ്പോൾ
വീടുകത്തുമ്പോൾ കഴുക്കോൾ ഊരിയെടുക്കാൻ എത്തുന്നവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന വീഡിയോ ദൃശങ്ങൾ ഇപ്പോൾ ഓൺലൈനിൽ വൈറലാവുകയാണ്. ഭൂകമ്പത്തിന്റെ ആഘാതത്തിൽ ഇപ്പോഴും കൈകാലിട്ടടിച്ച് നിലവിളിക്കുന്ന തുർക്കിയിൽ നിന്നുള്ളതാണ് ഈ വീഡിയോ. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിയയിലും മോഷണത്തിനുള്ള സാധ്യത തേടിയെത്തിയ ഒരുപറ്റം മോഷ്ടാക്കളെ നാട്ടുകാർ പഞ്ഞിക്കിടുന്നതാണ് ദൃശ്യം.
റിറ്റ്ച്ചർ സ്‌കെയിലിൽ 7 ൽ അധികം തീവ്രത രെഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളിൽ സർവ്വതും നഷ്ടപ്പെട്ട് തെരുവിലെ തണുപ്പിൽ കഴിയുന്നവർ ഏറെയാണ് ഇന്ന് തെക്ക് കിഴക്കൻ തുർക്കിയിൽ. ഭൂകമ്പത്തിന്റെ ഇരകളിൽ ചിലർ ഭക്ഷണവും അഭയവും തേടി സൂപ്പർമാർക്കറ്റുകളിൽ അതിക്രമിച്ചു കയറുന്നതായ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.ആവശ്യത്തിനു ഭക്ഷണം ഇല്ലാതെ പൂജ്യം ഡിഗ്രിയിലും താഴ്ന്ന തണുപ്പിൽ തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും കഴിയുന്നവരാണിവർ.
ഇത്തരത്തിൽ, നിവർത്തികേടുകൊണ്ട്, ജീവൻനിലനിർത്താൻ മോഷ്ടിക്കാൻ ഇറങ്ങുന്ന ചിലരുണ്ടെങ്കിലും, വീണുകിട്ടിയ അവസരം മുതലെടുക്കാൻ ഇറങ്ങിയ മറ്റൊരു കൂട്ടരും ഉണ്ട്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭ്യമായതെല്ലാം മോഷ്ടിക്കുന്ന തിരക്കിലാണവർ. ഇത്തരത്തിൽ നിരവധി കള്ളന്മാരെ പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോകൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത്തരത്തിൽ പിടികൂടിയവരെ നിരനിരയായി മുട്ടു കുത്തി നിർത്തിക്കുന്നതും അതിന് വിസമ്മതിക്കുന്നവരെ മർദ്ദിക്കുന്നതും കാണാം. മറ്റൊരു വീഡിയോ ക്ലിപ്പിലാണ് രോഷാകുലരായ ജനക്കൂട്ടം കള്ളന്മാരെ മർദ്ദിക്കുന്ന ദൃശ്യമുള്ളത്. ചില സന്ദർഭങ്ങളിൽ മർദ്ദനം കടുക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് തടയുന്നുമുണ്ട്.
അതിനിടയിലാണ് ദൈവത്തിന്റെ അദൃശ്യകരങ്ങൾ അത്ഭുത പ്രവർത്തിയുമായി എത്തുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി മണ്ണിനടിയിൽ പെട്ടുപോയ ഒരു അമ്മയേയും അവരുടെ മൂന്ന് മക്കളേയും അഞ്ചു ദിവസങ്ങൾക്കിപ്പുറം രക്ഷിക്കാനായി എന്നതാണ് ആ വാർത്ത. തുർക്കിയിലെ ആന്റാല്യയിലെ ഒരു ബഹുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നാണ് ഇവരെ രക്ഷിച്ചത്. നാലുപേരും ആകെ തകർന്ന്, പൂർണ്ണമായും നിർജ്ജലീകരണം സംഭവിച്ച അവസ്ഥയിലാണ്. എന്നിട്ടും അവർ ജീവൻ പിടിച്ചു നിർത്തി.
അതുപോലെ ഒരു പത്ത് വയസ്സുകാരനേയും അമ്മയേയും കെട്ടിടത്തിന്റെ അടിയിൽ കുടുങ്ങി 90 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇനി ഏറെ പേരെ ജീവനോടെ രക്ഷിക്കാനാകില്ലെന്ന തോന്നലുണ്ടെങ്കിലും അരയും തലയും മുറുക്കി രക്ഷാ പ്രവർത്തകർ രംഗത്തുണ്ട്.
തുർക്കിയിലെ തന്നെ മറ്റൊരു പട്ടണത്തിൽ സംഭവം നടന്ന് 100 മണിക്കൂറിനു ശേഷം ഒരു ആറംഗ കുടുംബത്തെയും രക്ഷിക്കാനായി. 103 മണിക്കൂറുകൾക്ക് ശേഷം ഒരു 3വയസ്സുകാരിയെ രക്ഷിക്കാൻ ആയതാണ് മറ്റൊരു അത്ഭുതം,. 18 മാസം മാത്രം പ്രായമുള്ള യൂസഫ് ഹുസൈൻ എന്ന ഒരു കുരുന്നിനെ രക്ഷിച്ചത് 105 മണിക്കൂറുകൾക്ക് ശേഷമായിരുന്നു.
മറുനാടന് ഡെസ്ക്