- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
117 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ വെള്ളം പോലും കിട്ടാതെ കുടുങ്ങിക്കിടന്ന രണ്ടു വയസ്സുകാരനെ ജീവനോടെ കണ്ടെത്തിയത് മഹാദ്ഭുതം; മരണ സംഖ്യ 50,000 ലും അവസാനിച്ചേക്കില്ലെന്ന ആശങ്ക പ്രകടിപ്പിച്ച് യു എൻ; തുർക്കിയും സിറിയയും കണ്ണീരാകുമ്പോൾ
ലാളിച്ചു വളർത്തിയ മകന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കൈകളിലേന്റി നിർവികാരനായ പിതാവിന്റെ ചിത്രം തുർക്കിയുടെ ദുരന്തത്തിന്റെ നേർക്കാഴ്‌ച്ചയാകുമ്പോൾ മരണ സംഖ്യ 25,000 ൽ കവിഞ്ഞതായി റിപ്പോർട്ടുകൾ വരുന്നു. അതിനിടയിലും മഹാദ്ഭുതങ്ങൾ ഇടക്കിടെ സംഭവിക്കുന്നുണ്ട്. കേവലം 2 വയസ്സ് മാത്രമുള്ള അലിയെ ഡാഗ്ലിയെ ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷിക്കുമ്പോൾ, ഈ കുരുന്നു ബാലൻ വെള്ളം പോലും കുടിക്കാതെ അതിന്റെ ഇടയിൽ കഴിഞ്ഞത് നീണ്ട് 117 മണിക്കൂറുകൾ ആയിരുന്നു.
തുർക്കിയിലെ ഹാറ്റേയിൽ ആയിരുന്നു ഇത് നടന്നത്. അതുപോലെ 35 കാരിയായ അമ്മയേയും 6 വയസ്സുകാരിയായ മകളെയും രക്ഷാപ്രവർത്തകർ കൈകളിൽ എടുത്തുകൊണ്ടുപോകുന്ന കാഴ്‌ച്ചയും ഹൃദയഭേദകമാണ്. ഈ കുടുംബത്തെ രക്ഷിക്കാൻ ജീവൻ പണയം വെ3ച്ചായിരുന്നു രക്ഷാപ്രവർത്തകർ തുനിഞ്ഞത്. കോൺക്രീറ്റ് മലകൾക്കിടയി ഉണ്ടാക്കിയ ഒരു ചെറിയ ദ്വാരത്തിലൂടെ, സുരക്ഷിത കവചങ്ങൾ ഒന്നും ധരിക്കാതെ തന്നെയ് നൂണ്ടിറങ്ങിയായിരുന്നു ഇവരെ രക്ഷിച്ചെടുത്തത്.
തുർക്കിയിലും സിറിയയിലുമായി മരണം 25,000 കടന്നപ്പോൾ 80,000 ഓളം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 10.5 ലക്ഷത്തിലധികം പേർക്കാണ് അവരുടെ വീടുകൾ നഷ്ടമായിരിക്കുന്നത്. ഇരട്ട ഭൂകമ്പങ്ങൾ രണ്ടു രാജ്യങ്ങളെ കണ്ണീരിലാഴ്‌ത്തിയപ്പോൾ എങ്ങും ദൃശ്യമാകുന്നത് പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിലപിക്കുന്നവരുടെ ചിത്രങ്ങൾ മാത്രം. ഇപ്പോഴും തുടരുന്ന രക്ഷാ പ്രവർത്തനത്തിൽ നിരവധി മനുഷ്യരെ മാത്രമല്ല വളർത്തു മൃഗങ്ങളെയുമ്മ് രക്ഷിക്കാനായിട്ടുണ്ട്. 124 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഒരു അമ്മ നായയേയും രണ്ട് കുട്ടി നായ്ക്കളെയും രക്ഷപ്പെടുത്തിയതാണ് അതിലൊന്ന്.
ഏതൊരു ദുരന്തവും സ്വാർത്ഥലാഭത്തിനായി ഉപയോഗിക്കാൻ മടിയില്ലാത്ത സാമൂഹ്യ വിരുദ്ധർ ഈ ദുരന്തത്തെയും ആഘോഷമാക്കുകയാണ്. കിടപ്പാടം പോലും നഷ്ടപ്പെട്ട് പലരും പൂജ്യം ഡിഗ്രിയിൽ താഴെ താപനിലയിൽ നിരത്തുകളിലുംതുറസ്സായ സ്ഥലങ്ങളിലും പാതി ജീവനുമായി കഴിയുമ്പോഴും കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ നിന്നും വിലകൂടിയ വസ്തുക്കൾ മോഷ്ടിക്കാൻ എത്തിയവരെ നാട്ടുകാർ കൈകാര്യം കെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിട്ടുണ്ട്. മറ്റു ചില മോഷ്ടാക്കളെ പൊലീസ് പിടികൂടുകയും ചെയ്തു.
അതിനിടയിൽ മൊത്തം മരണസംഖ്യ 50,000 കടക്കുമെന്ന് യു എൻ രക്ഷാസെന തലവൻ പറഞ്ഞു. തങ്ങൾ യഥാർത്ഥത്തിൽ മരണം എണ്ണിത്തുടങ്ങിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനിയും എത്ര ജീവിതങ്ങളെ കൂടി ഈ കോൺക്രീറ്റ് മലകൾക്ക് അടിയിൽ നിന്നും വീണ്ടെടുക്കാൻ ആകുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയേയും സിറിയയേയും നടുക്കിയ ഈ ഇരട്ട ഭൂകമ്പം ചുരുങ്ങിയത് 26 ദശലക്ഷം പേരെയെങ്കിലും ബാധിച്ചിട്ടുണ്ട്.
ഇതിൽ ഏകദേശം 5 ദശലക്ഷത്തോളം പേർ അവശത അനുഭവിക്കുന്നവരാണ്. 3.5 ലക്ഷത്തോളം പേർ പ്രായമായവരും, കൂടാതെ 14 ലക്ഷത്തോളം കുട്ടുകളും ഈ ഇരട്ട ഭൂകമ്പങ്ങളുടെ ദുരന്തം നൗഭവിക്കുന്നുണ്ട്. ഏതൊരു ഭൂകമ്പത്തിലും പരമാവധി പേരെ രക്ഷിക്കാൻ ആവുക ആദ്യ 72 മണിക്കൂറുകളിൽ ആണെന്നു പറഞ്ഞ യു എൻ രക്ഷാസേനയുടെ തലവൻ, രക്ഷാപ്രവർത്തനം എപ്പോൾ അവസാനിക്കുമെന്ന് പറയാറായിട്ടില്ല എന്നും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ