- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനെയാണ് ഭൂകമ്പം ഉണ്ടാകുന്നത് ? കാലിഫോർണിയയും ജപ്പാനും എപിസെന്ററുകൾ ആണെങ്കിലും എന്തുകൊണ്ട് മരണങ്ങൾ കുറവ് ? ഇറ്റലിയും തുർക്കിയും ചൈനയും റിങ് ഓഫ് ഫയർ ആകുന്നത് എങ്ങനെ ? അറിഞ്ഞിരിക്കേണ്ട ഭൂകമ്പ സത്യങ്ങൾ
ഇരട്ട ഭൂകമ്പത്തിലെ മരണ സംഖ്യ 25,000 കടന്നതോടെ ഇത് ഈ പതിറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പമാകുകയാണ്., ജപ്പാനും കാലിഫോർണീയയുമാണ് ഭൂകമ്പത്തിന് സാധ്യത ഏറെയുള്ള സ്ഥലങ്ങൾ എങ്കിലും, തുർക്കിയും സിറിയയും ഇരിക്കുന്നത് ഭൂകമ്പ സാധ്യത ഏറെയുള്ള ഇടത്താണ്. മൂന്ന് ഭൂഫലകങ്ങളുടെ സംഗമസ്ഥാനം കൂടിയാണിത്. സാധാരണ നിലയിൽ ഭൂകമ്പം എപ്പോൾ നടക്കുമെന്നോ എവിടെ നടക്കുമെന്നോ പറയാൻ കഴിയില്ലെങ്കിലും ഭൂഫലകങ്ങളുടെ അതിർത്തിയിലായിരിക്കും ഇതിന് തീവ്രത കൂടുക എന്നത് ഒരു വസ്തുതയാണ്.
സാധാരണയായി രണ്ട് ഫലകങ്ങൾ സംഗമിക്കുന്ന രേഖയിലാണ് ഭൂകമ്പങ്ങൾ ഉണ്ടാകാറുള്ളതെങ്കിലും ചെറുതെങ്കിലും റിറ്റ്ച്ചർ സ്‌കെയിലിൽ രേഖപ്പെടുത്തുന്നത്ര തീവ്രതയുള്ള ചലനങ്ങൾ ഈ ഫലകങ്ങളുടെ മദ്ധ്യഭാഗങ്ങളിലും ഉണ്ടാകാറുണ്ട്. അറേബ്യൻ പ്ലേറ്റ് യൂറേഷ്യൻ പ്ലെയിറ്റിനെ വടക്കോട്ട് തള്ളുകയാണ് തുർക്കിയിലെ ഭൂകമ്പത്തിൽ നടന്നത്. ഇതിന്റെ ഫലമായി അനറ്റോലീയൻ പ്ലേറ്റ് കടലിലേക്ക് നീങ്ങുകയായിരുന്നു. ഈ മേഖല ഭൂകമ്പ സാധ്യത കൂടുതൽ ഉള്ള ഒരിടമാണ്.
2016 ൽ 300 പേരോളം കൊല്ലപ്പെട്ട, റിറ്റ്ച്ചർ സ്‌കെയിലിൽ 6.2 തീവ്രത അളക്കപ്പെട്ട ഭൂകമ്പം നടന്ന ഇറ്റലിയും ഭൂകമ്പ സാധ്യത ഏറെയുള്ള മേഖലയാണ്. വടക്കൻ ഇറ്റലിയിലെ മൊഡേണയിൽ 2012 ലും ഭൂകമ്പമുണ്ടായിരുന്നു. ഇതിൽ കൊല്ലപ്പെട്ടത് 17 പേരായിരുന്നു. 2020-ലും ഇറ്റലിയിൽ ചെറിയ തോതിലുള്ള ഭൂകമ്പം ഉണ്ടായെങ്കിലും ആളപായം ഒന്നുമുണ്ടായില്ല. ഏതാണ്ട് ഇറ്റാലിയൻ ഉപദ്വീപിന്റെ എല്ലാ ഭാഗങ്ങളും യൂറേഷ്യൻ പ്ലേറ്റിന്റെയും ആഫ്രിക്കൻ പ്ലേറ്റിന്റെയും ഇടയിലുള്ള രേഖയിലാണ് സ്ഥിതി ചെയ്യുനന്ത്.
ലോകത്തെ 80 മുതൽ 90 ശതമാനം ഭൂകമ്പങ്ങളും നടക്കുന്നത് റിങ് ഓഫ് ഫയർ എന്ന് വിളിക്കുന്ന മേഖലയിലാണ്. കുതിര ലാടത്തിന്റെ ആകൃതിയിലുള്ള ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് ശാന്തസമുദ്ര മേഖലയിലാണ്. കാലിഫോർണിയ, പടിഞ്ഞാറൻ മെക്സിക്കോ എന്നിവ ഉൾപ്പെടുന്ന, അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങൾ, സെൻട്രൽ അമേരിക്ക, പടിഞ്ഞാറൻ തെക്കെ അമേരിക്ക, ന്യുസിലാൻഡ് ജപ്പാൻ തുടങ്ങിയവയൊക്കെ ഈ മേഖലയിൽ ഉൾപ്പെടുന്നതാണ്.
രണ്ട് ടെക്ടോണിക് ഫലകങ്ങൾ കൂട്ടിമുട്ടുന്ന സാൻ ആൻഡ്രിയാസ് ഫോൾട്ടിൽ സ്ഥിതി ചെയ്യുന്നതിനാലാണ് കാലിഫോർണീയ ഏറെ ഭൂകമ്പ ഭീഷണി നേരിടുന്നത്. 1906 ഫെബ്രുവരി ഏപ്രിൽ 18 ന് ഈ ഫോൾട്ടിൽ ഉണ്ടായ സ്ഥാനാന്തരണത്തെ തുടർന്ന് സാൻഫ്രാൻസിസ്‌കോയിൽ വൻ ഭൂചലനം ഉണ്ടായപ്പോഴാണ് സാൻ ആൻഡ്രിയൻ ഫോൾട്ട് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. 7.9 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിൽ 3000 പേർ മരിച്ചിരുന്നു.
തെക്കൻ കാലിഫോർണിയയിൽ എല്ലാ വർഷവും ആയിരക്കണക്കിന് ചെറു ഭൂചലനങ്ങൾ രേഖപ്പെടുത്താറുണ്ട്. ഈ റിംഗിന്റെ എതിർഭാഗത്തുള്ള രാജ്യമാണ് ജപ്പാൻ. യൂറേഷ്യൻ, ഫിലിപ്പൈൻ, വടക്കെ അമേരിക്കൻ പ്ലേറ്റുകളുടെ അതിരിലാണ് ജപ്പാന്റെ സ്ഥാനം. അതുകൊണ്ടു തന്നെ ഭൂകമ്പ സാധ്യത ഏറെയുള്ള മേഖലയാണിത്.അതുപോലെ ആസ്ട്രേലിയൻ പ്ലെറ്റിനും പസിഫിക് പ്ലേറ്റിനും ഇടയിലുള്ള ന്യുസിലാൻഡുംഏറെ ഭൂകമ്പ സാധ്യതയുള്ള പ്രദേശമണ്.
റിങ് ഓഫ് ഫയറിന്റെ ഭാഗമല്ലെങ്കിലും പസഫിക് പ്ലേറ്റ്, ഇന്ത്യൻ പ്ലേറ്റ്, ഫിലിപ്പൈൻസ് പ്ലേറ്റ് എന്നിവ സംഗമിക്കുന്ന മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ചൈനയും ഏറെ ഭൂകമ്പ സാധ്യതയുള്ള രാജ്യമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഭൂകമ്പങ്ങൾ നടന്നിട്ടുള്ളത് ചൈനയിൽ ആയിരുന്നു. അതുപോലെ 20-ാം നൂറ്റാണ്ടിലെ , ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞ രണ്ട് ഭൂകമ്പങ്ങൾ നടന്നത് ചൈനയിലായിരുന്നു.
1976-ൽ താങ്ങ്ഷാങ്ങ് ഭൂമുകുലക്കുക്കത്തിൽ 3 ലക്ഷം പേർ മരണമടഞ്ഞപ്പോൾ 1920 ലെ ഹായ്ൻ ഭൂകമ്പത്തിൽ മരണമടഞ്ഞത് 2,73,400 പേർ ആയിരുന്നു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന മരണ സംഖ്യയുള്ള ഭൂകമ്പം നടന്നതും ചൈനയിലായിരുന്നു. ഷാങ്ങ്ഷീ എന്ന സ്ഥലത്ത് നടന്ന ഭൂകമ്പത്തിൽ 8,30,000 പേരാണ് മരണമടഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ