- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനാപകടം ഉണ്ടായാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവ്; രക്ഷപ്പെടാൻ സാധ്യത ഉണ്ടെങ്കിൽ കൂടുതൽ സുരക്ഷിതമായ സീറ്റ് എവിടെയാണ് ? പിൻപിലോ.... മുൻപിലോ..... നടുക്കോ..... വിൻഡോ സീറ്റോ ? വിദഗ്ധ റിപ്പോർട്ട് ഇങ്ങനെ
വിമാനാപകടങ്ങൾ ഉണ്ടാവുക എന്നത് വളരെ വിരളമായ ഒന്നാണ്. എന്നാൽ, അപകടത്തിൽ പെട്ടാൽ നിങ്ങൾ രക്ഷപ്പെടുമോ എന്നത് നിങ്ങളുടെ സീറ്റിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു ഏവിയേഷൻ വിദഗ്ധൻ പറയുന്നത് വിമാനത്തിലെ ഇടനാഴിക്കരികിലെ സീറ്റിൽ ഇരിക്കുന്നവർ അപകടമുണ്ടായാൽ മരണപ്പെടുവാനുള്ള സാധ്യത 44 ശതമാനം ആണെന്നാണ്. അതേസമയം പുറകിൽ മദ്ധ്യഭാഗത്തായി ഇരിക്കുന്നവരുടെ കാര്യത്തിൽ ഇത് 28 ശതമാനവും.
ഇടനാഴിക്കരികിലെ സീറ്റിലിരിക്കുന്നവർക്ക് ഒരു ഭാഗത്ത് സമ്മർദ്ദം ഒഴിവാക്കുന്നതിനുള്ള ഉപാധി ലഭിക്കുന്നില്ല എന്ന് സെൻട്രൽ ക്യുൻസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡഫ് ഡ്രുറി പറയുന്നു. നടുക്കും, നടുഭാഗത്തെ ജനലുകൾക്കരികിലെ സീറ്റുകളിലും ഇരിക്കുന്നവർക്കാണ് അപകടം ഉണ്ടായാൽ രക്ഷപ്പെടാൻ ഏറ്റവും സാധ്യതയുള്ളതെന്നും അദ്ദേഹം പറയുന്നു.
വ്യോമയാത്ര തന്നെയാണ് നിലവിൽ ഏറ്റവും സുരക്ഷിതമായ യാത്രാ മാർഗ്ഗം എന്ന് വ്യക്തമാക്കുന്നതിനിടയിലായിരുന്നു ഡഫ് ഡ്രുറി ഇക്കാര്യം പറഞ്ഞത്. അപകടങ്ങൾ താരതമ്യേന തീരെ കുറവാണെങ്കിലും അത് സംഭവിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നിങ്ങൾ തെരഞ്ഞെടുത്ത സീറ്റുകളുടെ സ്ഥാനം അനുസരിച്ചായിരിക്കും രക്ഷപ്പെടാനുള്ള സാധ്യതകൾ എന്നും അദ്ദേഹം പറഞ്ഞു.
ലോവയിൽ സിയോക്സ് നഗരത്തിൽ 1989-ൽ തകർന്ന യുണൈറ്റഡ് ഫ്ളൈറ്റിന്റെ ഉദാഹരണം ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 269 യാത്രക്കാരുണ്ടായിരുന്നതിൽ അന്ന് 184 പേർ രക്ഷപ്പെട്ടിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും ഫസ്റ്റ് ക്ലാസ്സിനു പുറകിലായി, പ്ലെയിനിന്റെ മുൻഭാഗത്തോടടുത്ത് ഇരുന്നവരായിരുന്നു. 35 വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ ടൈം കണ്ടെത്തിയത് പുറകിൽ, ഇടനാഴിക്കരികിലെ സീറ്റിൽ ഇരുന്നവരിൽ മരണനിരക്ക് 32 ശതമാനമായിരുന്നു എന്നാണ്. മദ്ധ്യഭാഗത്ത് ഇത് 39 ശതമാനവും മുൻപിൽ 38 ശതമാനവും ആയിരുന്നു.
യൂണീവേഴ്സിറ്റി ഓഫ് ഗ്രീൻവിച്ച് നടത്തിയ പഠനത്തിൽ പറയുന്നത് എമർജെൻസി എക്സിറ്റിന് സമീപത്ത് ഇരിക്കുന്നവർക്ക് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലുണ്ടെന്നാണ്. എമർജെൻസി എക്സിറ്റിൽ നിന്നും അഞ്ച് സീറ്റുകൾ വരെയുള്ളവർക്ക് രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ സീറ്റ് ജനലിനരികാലാണോ അല്ലയോ എന്നത് കാര്യമായ വ്യത്യാസം ഉണ്ടാക്കുന്നില്ല എന്നും അവർ കണ്ടെത്തി.
അതേസമയം, വിമാനത്തിനകത്തെ അഗ്‌നിബാധയുടെ കാര്യത്തിൽ ഇടനാഴിക്കരികിലെ സീറ്റിൽ ഇരിക്കുന്നവർക്കാണ് രക്ഷപ്പെടാനുള്ള സാധ്യത ഏറെയുള്ളത്. ഇവർക്ക് 65 ശതമാനം സാധ്യതയാണ് രക്ഷപ്പെടാനുള്ളത്. അതേസമയം ജനൽ സീറ്റുകളിൽ ഇരിക്കുന്നവർക്ക് ഇത് 58 ശതമാനം മാത്രമാണ്.
അതുപോലെ അഗ്‌നിബാധയുണ്ടായാൽ വിമാനത്തിന്റെ മുൻ ഭാഗത്ത് ഇരിക്കുന്നവർക്ക്രക്ഷപ്പെടാൻ 65 ശതമാനമായിരിക്കുമ്പോൾ, പുറകിൽ ഇരിക്കുന്നവർക്ക് ഇത് 53 ശതമാനം മാത്രമാണ്.
മറുനാടന് മലയാളി ബ്യൂറോ