- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കിയിൽ മാത്രം മരണം 33,000 കടന്നു; മൺകൂനയായി മാറിയത് അനേകം വമ്പൻ കെട്ടിടങ്ങൾ; ഏരിയൽ ചിത്രങ്ങൾ വ്യക്തമാക്കുന്നത് ഭയാനകതയുടെ നിമിഷങ്ങൾ; സുരക്ഷാ ഭയത്താൽ സിറിയയിൽ രക്ഷാപ്രവർത്തനം നിശ്ചലം
അങ്കാറ: തുർക്കി- സിറിയ ഭൂകമ്പത്തിന്റെ തീവ്രറ്റൃ കൂടുതൽ വ്യക്തമാക്കുന്ന വാർത്തകളാണ് ഇപ്പോൾപുറത്തു വരുന്നത്. തുർക്കിയിൽ മാത്രം മരണസംഖ്യ 33000 കടന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. അതിനിടയിൽ ഭൂകമ്പത്തിനിടെ കാണാതായ ഇന്ത്യൻ പൗരനെ മലാറ്റിയയിലെ ഒരു ഹോട്ടലിന് സമീപത്തു നിന്നും മരിച്ച നിലയിൽ കണ്ടെത്തിയതായ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
അതിനിടയിൽ ഭൂകമ്പ ബാധിത പ്രദേശങ്ങളുടെ ആകാശക്കാഴ്‌ച്ച പുറത്തായപ്പോൾ ആ ദുരന്തത്തിന്റെ ഭീകരത കണ്ട് ലോകം നടുങ്ങുകയാണ്. കൂറ്റൻ അംബരചുംബികൾ എല്ലാം നിമിഷനേരം കൊണ്ട് മൺകൂനകളായി മാറിയപ്പോൾ ദുരന്തം തീർത്ത നഷ്ടം കണക്കാക്കാൻ ആകത്തിടത്തോളം ഭീമമായിരിക്കും എന്ന് വിദഗ്ദ്ധർ പറയുന്നു.
അതിനിടയിലും ചില അദ്ഭുതങ്ങൾ തുടർന്നും സംഭവിക്കുകയാണ് തുർക്കിയിൽ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും അഞ്ചു ദിവസങ്ങൾക്ക് ശേഷവും ചില കുട്ടികളെ രക്ഷപ്പെടുത്താനായതാണ് ഇതിൽ ഏറ്റവും പ്രധാനമായത്. എന്നാൽ രക്ഷാ പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൽ മറുഭാഗത്ത് സാമൂഹ്യ വിദുദ്ധരും അരങ്ങു തകർക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും,അവശരായ മനുഷ്യരിൽ നിന്നുമൊക്കെ വിലപിടിച്ച വസ്തുക്കൾ കൈക്കലാക്കുന്ന നിരവധി സാമൂഹ്യ വിരുദ്ധർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. എന്നാൽ, ഇവരുടെ പ്രവർത്തനങ്ങൾ ഇടയ്ക്കിടെ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുമുണ്ട്.
തുർക്കിക്ക് ലോക രാഷ്ട്രങ്ങളിൽ നിന്നും സഹായങ്ങൾ ഏറെ ലഭിക്കുമ്പോഴും സിറിയ മതിയായ സഹായം ലഭിക്കാതെ ഉഴലുകയാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പലർക്കും സിറിയയെ നേരിട്ട് സഹായിക്കാനാകാത്ത സ്ഥിതിയാണുള്ളത്. എന്നിരുന്നാലും, ഏജൻസികൾ വഴി അവർ സഹായമെത്തിക്കുന്നുണ്ട്.
സിറിയയിൽ പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര യുദ്ധമാണ് മറ്റൊരു പ്രശ്നം. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ പലതിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ ആകുന്നില്ല എന്നതും വലിയൊരു തലവേദനയാണ്. മാത്രമല്ല, ഈ മേഖലകളിലെ പല ആശുപത്രികളും ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി ആകെ തകർന്ന നിലയിലുമാണ്.
വടക്ക് പടിഞ്ഞാറൻ സിറിയയിലെ നിസ്സഹായരായ ജനങ്ങൾ ഉപെക്ഷിക്കപ്പെട്ടവരായി മാറുകയാണെന്ന് യു എൻ ദിരിതാശ്വാസ പ്രവർത്തനങ്ങൽ ഏകോപിപ്പിക്കുന്ന മാർട്ടിൻ ഗ്രിഫ്ത്സ് പറയുന്നു.അതിനിടയിൽ ഇസ്രയേലിൽ നിന്നെത്തിയ രക്ഷാ പ്രവർഥ്റ്റന സംഘമായ യുണൈറ്റഡ് ഹെറ്റ്സാല തുർക്കിയിൽ നിന്നും പിന്തിരിയുകയാണ്.
തുടർച്ചയായ ആറു ദിവസം സ്തുത്യർഹമായ രീതിയിൽ പ്രവർത്തനം കാഴ്‌ച്ച വെച്ച ഇസ്രയേലി സംഘം ചില സുരക്ഷാ പ്രശ്നങ്ങൾ കാരണമാണ് പ്രവർത്തനം നിർത്തി മടങ്ങുന്നത്. അതേസമയം വിമതരുടെ നിയന്ത്രണത്തിലുള്ള വടക്ക് പടിഞ്ഞാറൻ സിറിയയിലെ രക്ഷാ പ്രവർത്തനങ്ങൾ നിർത്തുകയാണ് എന്ന് രക്ഷാ പ്രവർത്തക സംഘം അറിയിച്ചിട്ടുണ്ട്.
അതിനിടയിൽ 147 മണിക്കൂർ വെള്ളവും ഭക്ഷണവും ഇല്ലാതെ കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ഒരു 10 വയസ്സുകാരിയെ കൂടി രക്ഷിച്ചതായി ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതേസമയം സിറിയയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ മുസ്തഫയും കുടുംബവും ഭൂകമ്പത്തിൽ മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മുസ്തഫയും, ഭാര്യ റോളയും അവരുടെ നാലു കുട്ടികളുമാണ് മരണമടഞ്ഞത്.
സുരക്ഷാ കാരണങ്ങളാൽ ജർമ്മനിയും ആസ്ട്രിയയും തുർക്കിയിലേയും സിറിയയിലേയും രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെച്ചു. അതേസമയം, 108 മണിക്കൂർ നടത്തിയ പ്രവർത്തനങ്ങൾക്ക് ഒടുവിൽ അവശിഷ്ടങ്ങൾക്കിടയിൽ ആരും ഇല്ല എന്ന നിഗമനത്തിലാണ് രക്ഷാ പ്രവർത്തനം നിർത്തി വെച്ചതെന്ന് വടക്ക് പടിഞ്ഞാറൻ സിറിയയിൽ രക്ഷാപ്രവർത്തനം നടത്തുനൻ വൈറ്റ് ഹെൽമെറ്റ്സ് എന്ന സംഘം അറിയിച്ചു.
മറുനാടന് ഡെസ്ക്