- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടേക്ക് ഓഫ് കഴിഞ്ഞ് 2200 അടി ഉയരത്തിലെത്തിയപ്പോൾ പൊടുന്നനെ നിയന്ത്രണം നഷ്ടപ്പെട്ട് കീഴോട്ട്; പസഫിക് സമുദ്രത്തിലേക്ക് വീഴുന്നതിനു 775 അടിക്ക് മുൻപ് വീണ്ടും പറന്നുയർന്നു; ഖത്തർ എയർവേയ്സിനു പിന്നാലെ യുണൈറ്റഡ് എയർലൈൻസും അപകടമൊഴിവാക്കിയത് തലനാരിഴക്ക്
സാൻഫ്രാൻസിസ്‌കോ: ദോഹയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഖത്തർ എയർവേയ്സിന്റെ വിമാനം വൻ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട കാര്യം കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. പറന്നുയർന്ന വിമാനം നിയന്ത്രണം വിട്ട് കുത്തനെ കടലിലെക്ക് പതിക്കുകയായിരുന്നു. എന്നാൽ, സമുദ്രത്തിൽ പതിക്കുന്നതിനു മുൻപായി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ് വിമാനത്തെ വലിയൊരു അപകടത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.
ടേക്ക് ഓഫ് ചെയ്യുമ്പോൾ വിമാനം നിയന്ത്രിച്ചിരുന്ന ഫസ്റ്റ് ഓഫീസർ, ഫ്ളൈറ്റ് ഡയറക്ടറുടെ സഹായമില്ലാതെ മാന്വൽ ഓപ്പറേഷൻ നടത്തുകയായിരുന്നു എന്നായിരുന്നു അതിനെ കുറിച്ചുള്ള ചില റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. ഇപ്പോഴിതാ സമാനമായ ഒരു സംഭവം അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഹവായിലെ മാവി വിമാനത്താവളത്തിൽ നിന്നും സാൻ ഫ്രാൻസിസ്‌കോയിലേക്ക് പോവുകയായിരുന്ന വിമാനമായിരുന്നു തലനാരിഴക്ക് രക്ഷപ്പെട്ടത്.
പറന്നുയർന്ന ബോയിങ് 777-200 വിമാനം 2200 അടി ഉയരത്തിൽ വരെ എത്തി എന്ന് ഫ്ളൈറ്റ് ട്രാക്കിങ് ഡാറ്റാ അനലിസ്റ്റ് പറയുന്നു. പിന്നീട് ഒരു മിനിട്ടിൽ 8600 അടി വേഗതയിൽ താഴേക്ക് പതിക്കുകയായിരുന്നുവത്രെ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 775 അടി ഉയരം വരെ എത്തിയപ്പോഴേക്കും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചു ലഭിക്കുകയും വിമാനം സാൻ ഫ്രാൻസിസ്‌കോയിലേക്ക് സുരക്ഷിതമായി പറക്കുകയും ചെയ്തു.

കനത്ത മഴയത്തായിരുന്നു വെറും 45 സെക്കന്റ് മാത്രം നീണ്ടുനിന്ന ഈ സംഭവവികാസങ്ങൾ സംഭവിച്ചത് എന്നത് അതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. മാത്രമല്ല, ഈ സംഭവവുമായി ബന്ധപ്പെട്ട എയർ ട്രാഫിക് റേഡിയോ കോളുകളിൽ ഒന്നിലും തന്നെ ഈ സംഭവം പരാമർശിക്കപ്പെട്ടിട്ടുമില്ല.
ഡിസംബർ 18 ന് നടന്ന ഈ സംഭവത്തെ തുടർന്ന് യുണൈറ്റഡ് എയർലൈൻസും ഫെഡറൽ ഏവിയേഷനും, എയർലൈൻസ് പൈലറ്റ്സ് അസ്സോസിയേഷനും ചേർന്ന് അന്ന് വിമാനം പറത്തിയ പൈലറ്റ് മാർക്ക് പ്രത്യേക പരിശീലനം നൽകി. അന്ന് വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റ്മാർക്കും കൂടി 25,000 മണിക്കൂറുകൾ വിമാനം പറത്തി പരിചയമുണ്ട്. എന്നിട്ടും അവർ ഈ അധിക പരിശീലന പരിപാടിയിൽ സഹകരിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
മറുനാടന് ഡെസ്ക്
Next Story