- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുമായി തർക്കിക്കാൻ താത്പര്യമില്ല; കോഹിനൂർ രത്നം അടങ്ങിയ എലിസബത്ത് രാജ്ഞിയുടെ കിരീടം ചാൾസ് രാജാവിന്റ് ഭാര്യ കാമില അണിയുകയില്ല; കിരീടധാരണ ചടങ്ങിൽ കാമിലഅണിയുക അമ്മ മഹാറാണിയുടെ തലയിലെ കിരീടം
ലണ്ടൻ: കിരീടധാരണ ചടങ്ങിൽ രാജപത്നി അണിയുക കോഹിനൂർ രത്നം ഇല്ലാത്ത കിരീടമായിരിക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. എലിസബത്ത് രാജ്ഞിയുടെ അമ്മ ക്യുൻ മേരി അണിഞ്ഞിരുന്ന കിരീടത്തിന് ചില രൂപമാറ്റങ്ങൾ വരുത്തി, അതായിരിക്കും കാമില അന്നേദിവസം അണിയുക. 1911-ലെ കിരീടധാരണത്തിന്, ജോർജ്ജ് അഞ്ചാമന്റെ രാജപ്ത്നി ക്യുൻ മേരിക്കായി ഉണ്ടാക്കിയ കിരീടമാണ് ഇത്.
എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി കള്ളിനാൻ 3, 4, 5 രത്നങ്ങൾ കൂടി ഈ കിരീടത്തിൽ ചേർക്കും. രാജ്ഞി ഇടയ്ക്കൊക്കെ അണിയാറുണ്ടായിരുന്ന ഈ രത്നങ്ങൾ രാജ്ഞിയുടെ വ്യക്തിഗത ശേഖരങ്ങളിൽ ഉള്ളവയാണ്. ഇതോടെ 1849 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്ത് പിന്നീട് വിക്ടോറിയ രാജ്ഞിക്ക് സമർപ്പിച്ച കോഹിനൂർ രത്നം കാമിലയുടെ കിരീടത്തിൽ ഉണ്ടാകില്ല എന്നത് ഉറപ്പായിരിക്കുന്നു. 1937-ൽ രാജമാതാവിന്റെ കിരീടത്തിൽ പിന്നീട് കോഹീനൂർ പിടിപ്പിച്ചിരുനു. ഇത് മാറ്റിയായിരിക്കും കാമിലക്കായി ഈ കിരീടത്തിന്റെ പുതിയ രൂപകല്പന ചെയ്യുക.
ബ്രിട്ടീഷുകാരത് നേടിയെടുത്ത രീതിയും, ഒപ്പം അത് എന്താണ് ബിംബവത്ക്കരിക്കുന്നത് എന്നതിന്റെ വ്യാഖ്യാനങ്ങളുമൊക്കെ ഏറെ വിവാദത്തിലാക്കിയ ഒരു രത്നമാണ് കോഹിനൂർ. അടുത്ത കാലത്ത് പോലും ഒരു ബിജെപി എം പി പറഞ്ഞത് കോഹിനൂർ രത്നം സാമ്രാജ്യത്വകാലത്തെ വേദനിപ്പിക്കുന്ന ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു എന്നായിരുന്നു.
18-ാം നൂറ്റാണ്ടിനു ശേഷം ഇതാദ്യമായിട്ടാണ് ഒരു രാജപത്നിയുടെ കിരീടം പിന്നീടൊരാൾ കൂടിഉപയോഗിക്കുന്നത്. ഇതിനു മുൻപ് ജോർജ്ജ് രണ്ടാമന്റെ പത്നി കരോലിന രാജ്ഞി ഉപയോഗിച്ചത് മേരി ഓഫ് മൊഡേണയുടെ കിരീടമായിരുന്നു. പുതിയൊരു കിരീടം നിർമ്മിക്കാതെ, നിലവിലുള്ള കിരീടം ഒരു രാജപത്നി ഉപയോഗിക്കുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് കൊട്ടാരം വൃത്തങ്ങളും പറയുന്നു.
ടവർ ഓഫ് ലണ്ടനിൽ പൊതു ദർശനത്തിനു വെച്ചിരുന്ന ഈ കിരീടം ഇപ്പോൾ അവിടെ നിന്നും മാറ്റിയിട്ടുണ്ട്. അതിൽ ആവശ്യമായ രൂപമാറ്റം വരുത്തുന്നതിനായിട്ടാണിത്. മെയ് 6 ന് വെസ്റ്റ് മിനിസ്റ്റർ ആബിയിൽ വെച്ച് നടക്കുന്ന കിരീടധാരണത്തിനു മുൻപായി ഇത് പുതിയ രൂപത്തിൽ, പുതിയ രത്നങ്ങളോടെ എത്തും. കള്ളിനാൻ രത്നങ്ങൾ ഇതിനു മുൻപും ക്യുൻ മേരിയുടെ കിരീടത്തിൽ താത്ക്കാലികമായി പിടിപ്പിച്ചിട്ടുണ്ട്. കള്ളിനാൻ 3, 4 എന്നിവ1911 ലെ കിരീടധാരണ സമയത്ത് താത്ക്കാലികമായി അതിൽ പിടിപ്പിച്ചിരുന്നു.
അതേസമയം കിരീടധാരണ സമയത്ത് ചാൾസ് രാജാവ് അണിയുക സെയിന്റ് എഡ്വേർഡിന്റെ കിരീടമായിരിക്കും. അതും ചില രൂപമാറ്റങ്ങൾക്ക് വിധേയമാവുകയാണ്. ചടങ്ങുകൾക്ക് ശേഷം ഇത് ടവർ ഓഫ് ലണ്ടനിൽ പൊതുദർശനത്തിനായി വയ്ക്കും.
മറുനാടന് ഡെസ്ക്