രണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് വീണ്ടും തെളിയിക്കുകയാണ്. അഞ്ച് വർഷങ്ങൾക്ക് മുൻപ്, രക്ഷപ്പെടാൻ വഴിയൊന്നുമുണ്ടാകില്ലെന്നുറപ്പിച്ച്, മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന തായ്ലാൻഡുകാരന്റെ കഥ അത് വ്യക്തമാക്കുന്നു. വൈൽഡ് ബോഴ്സ് ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടീയായ ഡോം എന്ന് വിളിക്കുന്ന ഡോൺഫെറ്റ് പ്രോംതെപ്, 2018-ൽ തായ്ലാൻഡിലെ താം ലുവാംഗ് ഗുഹകളിൽ കുടുങ്ങിപ്പോയവരിൽ ഒരാളാണ്.

ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരായിരുന്നു ആഗോള ശ്രദ്ധ നേടിയ ഈ സംഭവത്തിൽ ഗുഹയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പിന്നീട് ഫുട്ബോൾ അക്കാഡമിയുടെ സ്‌കോളർഷിപ്പ് നേടി ബ്രിട്ടനിലെത്തിയ ഈ 17 കാരനെ കഴിഞ്ഞ ദിവസം ദുരൂഹമായ നിലയിൽ മരിച്ചതായി കാണപ്പെട്ടു. യു കെയിൽ, അയാൾ താമസിച്ചിരുന്ന ഡോർമിറ്ററിയിൽ അബോധാവസ്ഥയിലായിരുന്നു ഡോമിനെ കണ്ടെത്തിയത് എന്നത് മരണത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചു.

ലെങ്കാഷയറിലെ മാർക്കറ്റ് ഹാർബറോയിൽ ബ്രൂക്ക് ഹൗസ് കോളേജിൽ പഠിക്കുകയായിരുന്നു ഡോം. സിക്കോ ഫൗണ്ടെഷനായിരുന്നു ഈ ഫുട്ബോൾ താരത്തെ സ്പോൺസർ ചെയ്തിരുന്നത്. അക്കഡമിയിൽ, ഡോം താമസിച്ചിരുനൻ ഡോർമിറ്ററിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡോമിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്ന് സിക്കോ ഫൗണ്ടേഷൻ ചെയർമാനും, മുൻ തയ്ലാൻഡ് ദേശീയ ടീമിന്റെ കോച്ചുമായ കൈറ്റിസുക്, സ്നാമോംഗ് പറഞ്ഞു.

കുറച്ചു ദിവസം ആശുപത്രിയിൽ ചികിത്സയിൽ ഇരുന്നതിനു ശേഷമായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഡോം മരിച്ചത്. ഇതുവരെ മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. മാത്രമല്ല, ഡോമിന് എന്താണ് സംഭവിച്ചത് എന്നറിയുവാൻ ദൃക്സാക്ഷികളും ഇല്ല. കൂടുതൽ ആശുപത്രി പരിശോധനാ ഫലങ്ങൾ വരാനായി കാത്തിരിക്കുകയാണ് അധികൃതർ. എന്നിട്ടെ ഈ മരണത്തെ കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ ആകൂ.

എന്നും ഒരു പ്രൊഫഷണൽ ഫുട്ബോൾ ആകായായിരുന്നു ഡോം ആഗ്രഹിച്ചതെന്ന് കോക്ക് സ്വിക്കോ ;പറയുന്നു. എന്നിട്ട് തന്റെ രാജ്യത്തിന് വേണ്ടി കളിക്കണം എന്നും ആഗ്രഹിച്ചിരുന്നു. അതേസമയം, ഡോമിന് വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നും സിക്കോ പറഞ്ഞു. സ്റ്റുഡന്റ് വിസ ലഭിക്കുന്നതിനു മുൻപായി സമ്പൂർണ്ണ വൈദ്യ പരിശോധന നടത്തിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.