- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർന്ന് വീണ ഫ്ളാറ്റിനടിയിലെ ഗ്യാപ്പിൽ അച്ഛനും മകളും കഴിഞ്ഞത് 101 മണിക്കൂർ; അടുത്ത മുറിയിൽ അമ്മ മരിച്ചു കിടന്നു; ജീവിതത്തിലേക്കുള്ള അപൂർവ്വമായ ആ മടക്കയാത്രയുടെ കഥ പറഞ്ഞ് തുർക്കിയിലെ ഒരു പിതാവും മകളും
ജീവിതത്തിലെ അനിശ്ചിതത്വം വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങളായിരുന്നു തുർക്കി- സിറിയ ഭൂകമ്പത്തിൽ കാണാൻ കഴിഞ്ഞത്. മണിക്കൂറുകളോളം മണ്ണിനടിയിൽ കഴിഞ്ഞിട്ടും, വെള്ളവും ഭക്ഷണവും ലഭിക്കാഞ്ഞിട്ടും, ചില കുരുന്നുകൾ വരെ രക്ഷപ്പെട്ട വാർത്തകൾ പുറത്തു വന്നിരുന്നു. അതുപോലെ നിനച്ചിരിക്കാതെ പലരും പെട്ടെന്ന് മരണത്തിന് കീഴടങ്ങിയ വാർത്തകളും. മണ്ണിലെ മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്ന അതീന്ദ്രിയ ശക്തിയിന്മേൽ ഉള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതായിരുന്നു ഈ അദ്ഭുതങ്ങൾ എല്ലാം തന്നെ.
ഇപ്പോഴിതാ അത്തരമൊരു കഥയുമായി ഒരു അച്ഛനും മകളുമെത്തുന്നു. തുർക്കിയിലെ ഭൂകമ്പത്തിൽ അവർ താമസിച്ചിരുന്ന ഫ്ളാറ്റ് തകർന്നടിഞ്ഞപ്പോൾ അതിന്റെ അടിയിൽ പെട്ടുപോയ സെം ഓകുർ എന്ന 42 കാരനും തനേം സാഫിയ എന്ന എട്ട് വയസ്സുകാരി മകളുമാണ് 101 മണിക്കൂർ അവശിഷ്ടങ്ങൾക്കടിയിൽ കഴിഞ്ഞതിനു ശേഷം രക്ഷപ്പെട്ടത്. എന്നാൽ, അവർക്ക് ഇപ്പോഴും സന്തോഷിക്കാൻ കഴിയുന്നില്ല. സീമിനൊപ്പം അതേ വീട്ടിൽ കഴിഞ്ഞിരുന്ന സിമിന്റെ അമ്മ മരിച്ചുപോയതാണ് കാരണം.
സെമ്മും മകളും കിടന്നിരുന്ന മുടിയിൽ ഒരു കോൺക്രീറ്റ് തൂൺ തടഞ്ഞുപോയതിനാൽ അവിടെ മൂന്ന് അടി ഉയരത്തിൽ ഒരു വിടവുണ്ടായി.അ താണ് അവരെ രക്ഷപ്പെടുത്തിയത്. എന്നാൽ, അമ്മ, അവശിഷ്ടങ്ങൾക്കടിയിൽ ചതഞ്ഞരയുകയായിരുന്നു. തെക്കൻ ഹാറ്റേ പ്രവിശ്യയിലെ ഡെനെ ജില്ലയിലായിരുന്നു സംഭവം നടന്നത്.
ഈ അഭിശപ്ത മുഹൂർത്തങ്ങളിൽ മനസ്സിനെ പിടിച്ചു നിർത്താൻ അച്ഛനും മകളും ചേർന്ന് ഫോണിൽ ഗെയിം കളിക്കുകയായിരുന്നു എന്ന് സെം ഒരു അഭിമുഖത്തിൽ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന അച്ഛനും മകളും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. തണുത്തു വിറക്കാതിരിക്കാൻ മകളെ പുണർന്നിരുന്ന് താൻ ചൂടു പകർന്ന് നൽകിയെന്ന് അയാൾ പറഞ്ഞു. വീടിന്റെ രണ്ടാം നിലയിൽ കിടന്നുറങ്ങുന്നതിനിടയിലായിരുന്നു ഭൂകമ്പം ഉണ്ടായത്. ഭൂമി കുഴിഞ്ഞ് താഴേക്ക് പോയ പ്രതീതിയാണ് ഉണ്ടായതെന്നും അയാൾ പറഞ്ഞു.
മുകളിലെ നിലകൾ തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. പൂർണ്ണമായും അന്ധകാരത്തിലായി. ഒന്നും കാണാനുണ്ടായിരുന്നില്ല. നിലത്തു കൂടി ഇഴഞ്ഞു നീങ്ങിയാണ് മകളുടെ അടുത്തെത്തിയതെന്നും അയാൾ പറഞ്ഞു. വെള്ളം ലഭിക്കാതെ ഗുരുതരമായ തോതിൽ നിർജ്ജലീകരണം സംഭവിച്ചുവെന്നും, ദാഹിച്ചു മരിക്കുമെന്ന് തോന്നിപ്പോയെന്നും അയാൾ പറയൂന്നു. അമ്മ മരിച്ചതറിഞ്ഞ് അതിയായി വേദനിക്കുന്നു എന്ന് പറഞ്ഞ അയാൾ പക്ഷെ അക്കാര്യം മകളെ അറിയിച്ചിട്ടില്ല എന്നും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ