- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധ ഭൂമിയിൽ നിന്നും രക്ഷപ്പെട്ട് ജർമ്മനിയിൽ അഭയം തേടിയിട്ടും മതം തലക്ക് പിടിച്ച് ഭ്രാന്തായി; അടിപൊളി ജീവിതം നയിച്ച സഹോദരിയെ കൊന്ന് സ്യുട്ട്കേസിലാക്കിയ അഭയാർത്ഥികളായ അഫ്ഗാൻ സഹോദരങ്ങൾക്ക് ഇനി ജീവിതം ജയിലിൽ
കാബൂൾ: മതഭ്രാന്ത് തീർത്ത കലാപത്തിൽ നിന്നും രക്ഷനേടി കിട്ടാവുന്നതെല്ലാം പെറുക്കിയെടുത്ത് ജീവിതം തേടി ജർമ്മനിയിൽ എത്തി. അഭയം ലഭിച്ചിട്ടും പുതിയൊരു ജീവിതം തുടങ്ങാതെ മതഭ്രാന്തും മനസ്സിൽ പേറി നടന്ന, അഫ്ഗാനിസ്ഥാനികളായ രണ്ടു സഹോദരങ്ങൾക്ക് ജർമ്മൻ കോടതി ജയിൽ ശിക്ഷ വിധിച്ചു. സ്വന്തം സഹോദരിയെ കൊന്ന കുറ്റത്തിനായിരുന്നു ശിക്ഷ വിധിച്ചത്.
അഫ്ഗാനിലെ കലാപാന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാൻ മറിയം എന്ന യുവതി തന്റെ ഭർത്താവ് സയിദ് ഹബീബിനും സഹോദരങ്ങളായ യൂസഫ്, മഹ്ദി എന്നിവർക്കും ഒപ്പം ജർമ്മനിയിൽ അഭയം തേടിയെത്തിയത് 2013-ൽ ആയിരുന്നു. നിയമപരമായി അഭയം ലഭിച്ച അവർ ജർമ്മനിയിൽ ജീവിതം ആരംഭിച്ചു. എന്നാൽ, ഏതാനും വർഷങ്ങൾക്ക് ശേഷം മറിയം തന്റെ ഭർത്താവിൽ നിന്നും ജർമ്മൻ നിയമമനുസരിച്ച് വിവാഹമോചനം നേടി.
അടുത്ത ഇസ്ലാമത വിശ്വാസികളായൈരുന്ന മറീയത്തിന്റെ സഹോദരങ്ങൾക്ക് അത് സഹിക്കാൻ ആയില്ല. ശരിയത്ത് നിയമം പാലിക്കാതെ ജർമ്മൻ നിയമത്തെ ആശ്രയിച്ച സഹോദരിയെ അവർ കുറ്റപ്പെടുത്തുക മാത്രമല്ല, അവർക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും തുടങ്ങി. തീർത്തും ഒരു ആധുനിക ജീവിതം ഇഷ്ടപ്പെട്ടിരുന്ന മറിയത്തോട് ഹിജാബ് ധരിക്കണമെന്ന് അവർ കർശനമായി പറഞ്ഞു.
മാത്രമല്ല, കുടുംബത്തിലെ ഒരു പുരുഷാംഗത്തിന്റെ കൂടെയല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും അവർ നിഷ്‌കർഷിച്ചു. എന്നാൽ, മതത്തിന്റെ നൂലാമാലകൾ വലിച്ചെറിഞ്ഞ് ആധുനികതയെ പുൽകിയ മറിയം ആ വിലക്കുകൾ വകവെച്ചില്ല, ഇത് സഹോദരന്മാരെ കൂടുതൽ പ്രകോപിതരാക്കി. ഇതിനിടയിൽ മുൻ ഭർത്താവ് ഹബീബും വധ ഭീഷണിയുമായി എത്തി.
2021 ജൂണിൽ ബെർലിനിലെ വസതിയിൽ വെച്ച് മറിയത്തെ കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജർമ്മനിയിലെ സതേൺ ബാവറിയ മേഖലയിലെ ഒരു കുന്നിൻ ചരുവിൽ സ്യുട്ട്കേസിലാക്കി കുഴിച്ചിട്ട നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ വായും മൂക്കും പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ചിരുന്നു. ശ്വാസം മുട്ടിച്ച് കൊന്നതിനു ശേഷം മരണം ഉറപ്പാക്കാൻ കഴുത്ത് മുറിക്കുകയായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തങ്ങളുടെ നിയന്ത്രണങ്ങൾക്ക് വഴങ്ങാത്തതും മത നിയമങ്ങൾ അനുസരിക്കാത്തതുമാണ് കൊലക്ക് വഴിതെളിച്ചതെന്ന് പ്രോസ്‌ക്യുഷൻ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, ഒരു തർക്കത്തെ തുടർന്ന് പെട്ടെന്നുണ്ടായ കോപത്തിന്മേൽ യൂസഫ് ചെയ്തതാണ് കൊലപാതകം എന്ന് പ്രതിഭാഗം വാദിച്ചു. മഹ്ദിയെ വെറുതെ വിടണമെന്നും പ്രതിഭാഗം അപേക്ഷിച്ചിരുന്നു.
42 ദിവസത്തോളം നീണ്ടു നിന്ന വിചാരണയിൽ 52 സാക്ഷികളെയാണ് വിസ്തരിച്ചത്. മറിയത്തിന്റെ മുൻ ഭർത്താവ് ഹബീബും സാക്ഷികളിൽ ഒരാളായിരുന്നു. തന്റെ മുൻ ഭാര്യമാരുടെ സഹോദരർക്ക് എതിരെ മൊഴി നൽകാൻ അയാൾ തഹ്യ്യാറായില്ലെങ്കിലും മറ്റ് സാക്ഷി മൊഴികളും ശക്തമായ ഫൊറെൻസിക് തെളിവുകളും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്താൻ കോടതിയേ സഹായിച്ചു.
ഒരു സ്ത്രീയുടെ അവകാശങ്ങൾ തടയാൻ ശ്രമിച്ചു എന്നു മാത്രമല്ല, അവരുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതെയാക്കി എന്നും കോടതി കണ്ടെത്തി. 15 ഉം 11 ഉം വയസ്സുള്ള രണ്ടു മക്കളുടെ അമ്മ കൂടിയായ മറിയത്തിന്റെ കൊലപാതകത്തിൽ സഹോദരങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അവർക്ക് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്