ലണ്ടൻ: ബ്രിട്ടൻ ഭയന്നു തന്നെ സംഭവിച്ചു. ഒളിച്ചോടിയ കോടീശ്വരിയുടെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്രഭു കുടുംബാംഗമായ കോൺസ്റ്റൻസ് മാർട്ടെനും മുൻ ക്രിമിനലും കാമുകനുമായ മാർ ഗോർഡോണും ഒളിച്ചോടിയത് ബ്രിട്ടനിൽ ഏറെ വിവാദം സൃഷ്ടിച്ച വാർത്തയായിരുന്നു. അൻപത് ദിവസങ്ങളിൽ ഏറെ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ തിങ്കളാഴ്‌ച്ച അവരെ ബ്രൈറ്റണിൽ നിന്നും പിടികൂടുമ്പോൾ കൂടി കുട്ടിയുണ്ടായിരുന്നില്ല.

തുടർന്ന് നടത്തിയ തിരച്ചലിലാണ്വരെ പിടികൂടിയ വീടിനടുത്തു നിന്നുംഈ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഒരിക്കലും സംഭവിച്ചിരിക്കരുതെ എന്ന് തങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചത് നടന്നു എന്ന് ഞെട്ടലോടെ അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. പിടിയിലാകുമ്പോൾ ഇവർ താമസിച്ചിരുന്ന വീറ്റിന്സമീപത്തുള്ള ഒരു കുറ്റിക്കാട്ടിൽ നിന്നായിരുന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ഉടൻ തന്നെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. അതിനിടയിൽ, കോടീശ്വരിയേയും കാമുകനേയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി 36 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 5 ന് ബോൾടണ്സമീപം എം 61-ൽ ഒരു കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഒരു സിനിമാക്കഥപോലെ ദുരൂഹമായ സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കാറിനകം ഏതാണ്ട് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നെങ്കിലും കോൺസ്റ്റൻസ് മാർട്ടെന്റെ പാസ്സ്പോർട്ട് കേടുപാടുകൾ കൂടാതെ ലഭിച്ചതായിരുന്നു കേസിൽ വഴിത്തിരിവായത്. തുടർന്നുള്ള അന്വേഷണത്തിലായിരുന്നു ഇവരുടെ കാമുകൻ ഗോർഡോണും കൂടെയുണ്ടായിരുന്നതായി വ്യക്തമായത്.

വിശദമായ പരിശോധനയിൽ കാറിന്റെ പിൻ സീറ്റിൽ രക്തത്തിന്റെ അംശം കണ്ടെത്തി. കൂടാതെ ഒരു മറുപിള്ളയും ലഭിച്ചതോടെ രണ്ട് ദിവസം മുൻപ് കോൺസ്റ്റൻസ് പ്രസവിച്ചതായി തെളിഞ്ഞു. ഇതിനായി അവർ വൈദ്യസഹായം തേടിയിരുന്നില്ലെന്നും മനസ്സിലായി.. അതോടെ കുട്ടിയേയൂം കൊണ്ടാണ്ീവർ കടന്നു കളഞ്ഞതെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ അന്വേഷണം കൂടുതൽ ശക്തമാക്കി.

പലയിടങ്ങളിൽ നിന്നും ഇവരുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. അതിലെല്ലാം കോൺസ്റ്റൻസിനൊപ്പം നവജാത ശിശുവും ഉണ്ടായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച ബ്രൈറ്റണിലെ ഒരു വീടിൽ നിന്നും ഇവരെ പിടികൂടുമ്പോൾ ഇവർക്കൊപ്പം കുട്ടി ഉണ്ടായിരുന്നില്ല. ഇവരെ തിരിച്ചറിഞ്ഞ ഒരു പ്രദേശവാസി അറിയിച്ചതിനെ തുടർന്നായിരുന്നു പൊലീസ് എത്തി ഇരുവരെയും പിടികൂടിയത്.

തുടർന്ന് കുഞ്ഞിനായി അന്വേഷണം ശക്തമാക്കുകയായിരുന്നു. സമീപത്തുള്ള 240 ഹെക്ടർ വിസ്തീർണ്ണമുള്ള ഒരു നേച്ചർ റിസർവിന്റെ ഭാഗമായ കുറ്റിക്കാട്ടിൽ നിന്നായിരുന്നു ഇന്നലെ മൃതദേഹം കണ്ട് കിട്ടുന്നത്. നേരത്തേ കുട്ടിയെ അവഗണിച്ചു എന്ന കുറ്റത്തിനായിരുന്നു അവരെ അറസ്റ്റ് ചെയ്തിരുന്നത്. ഇപ്പോൾ കൊലപാതക കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററും, പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളും 200 ൽ അധികം ഉദ്യോഗസ്ഥരും അടങ്ങിയ വൻ സന്നാഹമായിരുന്നു കുഞ്ഞിനായി തിരച്ചൽ നടത്തിയിരുന്നത്.