- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയുടെ ബേർസ്കിനും പസഫിക് കോസ്റ്റലും പോർച്ചുഗലിന്റെ ടി എ പി എക്സ്പ്രസ്സും ജനപ്രീതിയുള്ള എയർലൈനുകൾ; ഏറ്റവും വെറുക്കപ്പെട്ട എയർലൈൻ ഇന്ത്യയുടെ ഗോ ഫസ്റ്റെങ്കിൽ സ്പൈകെ ജെറ്റും വെറുക്കപ്പെട്ടവരുടെ ലിസ്റ്റിൽ; എയർലൈനുകളുടെ തൃപ്തി അളക്കുമ്പോൾ
ലോകത്തിലെ വിമാന സർവീസുകളിൽ ഏറ്റവും അധികം പേർ ഇഷ്ടപ്പെടുന്നതും ഏറ്റവു അധികം പേർ വെറുക്കുന്നതുമായ സർവീസുകളുടെ വിവരങ്ങൾ പുറത്തു വന്നു. കാനഡയുടെ ബേർസ്കിൻ ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുമ്പോൾ ഏറ്റവും അധികം പേർ വെറുക്കുന്നത് ഇന്ത്യയുടെ ഗോ ഫസ്റ്റ് ആണത്രെ വിവിധ എയർലൈനുകളെ പരാമർശിച്ചുകൊണ്ടുള്ള ട്വീറ്റുകൾ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ആയിരക്കണക്കിന് പോസ്റ്റുകൾ വിശകലനം ചെയ്ത് അവയ്ക്ക് സ്കോറുകൾ നൽകിക്കൊണ്ടായിരുന്നു പഠനം. ഈ പോസ്റ്റുകളിൽ പ്രസ്തുത എയർലൈനുകളെ കുറിച്ച് അനുകൂലമായാണോ പ്രതികൂലമായാണോ പ്രതികരണം എന്നതിനെ ആശ്രയിച്ചായിരുന്നു സ്കോറുകൾ നൽകിയിരുന്നത്. 100-ൽ കുറവ് പരാമർശങ്ങൾ മാത്രമുള്ള എയർലൈനുകളെ പഠനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
മൊത്തത്തിൽ ബേർസ്കിൻ എയർലൈൻസിനെ കുറിച്ചു വന്ന പരാമർശങ്ങളിൽ 53.4 ശതമാനം അവർക്ക് അനുകൂലമായിട്ടുള്ളതായിരുന്നു. കാനഡയുടെ തന്നെ പസഫിക് കോസ്റ്റൽ എയർലൈൻസ് 48.5 ശതമാനം അനുകൂല അഭിപ്രായങ്ങളോടെ ആഗോളാടിസ്ഥാനത്തിൽ രണ്ടാമതെത്തി. 47.8 ശതമാനം അനുകൂല പ്രതികരണങ്ങൾ നേടിയ പോർച്ചുഗലിന്റെ ടി എ പി എക്സ്പ്രസ്സാണ് മൂന്നാം സ്ഥാനത്ത്.
ഏറ്റവും അധികം പ്രതികൂല പ്രതികരണങ്ങൾ നേടി, ഈ പട്ടികയിൽ ഏറ്റവും വെറുക്കപ്പെട്ട എയർലൈൻ ആയത് ഇന്ത്യയുടെ ഗോ ഫസ്റ്റ് ആണ്. 73.8 ശതമാനം ട്വീറ്റുകളായിരുന്നു അവർക്ക് പ്രതികൂലമായി ലഭിച്ചത്. 68.4 ശതമാനം പ്രതികൂല പ്രതികരണങ്ങളോടെ ടി എ പി ഏയർ പോർച്ചുഗൽ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ആസ്ട്രേലിയയുടെ ജെറ്റ്സ്റ്റാർ എയർവേയ്സ് 67.5 പ്രതികൂല പ്രതികരണങ്ങളോടെ ആഗോളാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്ത് എത്തി.
എസ് മണി, ഇക്കഴിഞ്ഞ 2022 ഡിസംബറിൽ നടത്തിയ പഠനത്തിൽ മേഖലാടിസ്ഥാനത്തിലുള്ള ഫലങ്ങളും പുറത്തു വിട്ടിട്ടുണ്ട്. യൂറോപ്യൻ മേഖലയിൽ ടി എ പി എക്സ്പ്രസ്സ് ഏറ്റവുംഅധികം പ്രിയപ്പെട്ട വിമാന സർവീസ് ആയപ്പോൾ ഡെന്മാർക്കിന്റെ ആൽസീ എക്സ്പ്രസ്സ് രണ്ടാമതും സ്പെയിനിന്റെ കാനറി ഫ്ളൈ മൂന്നാമതും എത്തി. പോർച്ചുഗലിന്റെ തന്നെ ടി എ പി എയർ പോർച്ചുഗൽ ഏറ്റവും അധികം വെറുക്കപ്പെട്ട എയർലൈൻ ആയപ്പോൾ സ്പെയിനിന്റെ വോളിങ് മൂന്നാം സ്ഥാനത്തും ജർമ്മനിയുടെ യൂറോവിങ്സ് മൂന്നാം സ്ഥാനത്തും എത്തി.
വടക്കെ അമേരിക്കൻ റാങ്കിംഗിൽ ആദ്യ മൂന്ന് സ്ഥാനവും സ്വന്തമാക്കിയിരിക്കുന്നത് കനേഡിയൻ കമ്പനികൾ തന്നെയാണ് ബേർസ്കിൻ, പസഫിക് കോസ്റ്റൽ, കനേഡിയൻ നോർത്ത് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. ഈ മേഖലയിൽ 67.4 ശതമാനം പ്രതികൂലാഭിപ്രായങ്ങളോടെ വെസ്റ്റ് ജെറ്റ് ഏറ്റവും അധികം വെറുക്കപ്പെട്ട എയർലൈൻ ആയി. കാനഡയുടെ ഫ്ളെയർ എയർലൈൻസ് രണ്ടാം സ്ഥാനത്തും എയർ ട്രാൻസാറ്റ് മൂന്നാം സ്ഥാനത്തും എത്തി.
മധ്യപൂർവ ഏഷ്യയിലും മധ്യ ഏഷ്യയിലും എമിരേറ്റ്സ് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വിമാന സർവീസ് ആയപ്പോൾ ടർക്കിഷ് എയർലൈൻസ് ആണ് ഏറ്റവും അധികം വെറുക്കപ്പെട്ടത്. ഈ ഫലങ്ങൾ മറ്റ് സമാനമായ വെബ്സൈറ്റുകളിലും പ്രതിഫലിക്കുന്നുണ്ട് എന്നതാണ് വസ്തുത. ഉദാഹരണത്തിന് എയർലൈൻ ക്വാളിറ്റി ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ഗൊ ഫസ്റ്റിന് ലഭിച്ചിരിക്കുന്നത് പഥ്റ്റിൽ രണ്ട് റേറ്റിങ് മാത്രമാണ് ടി എ പി പോർച്ചുഗൽ എയറിന് അഞ്ചിൽ 1.2 റേറ്റിംഗും.
മറുനാടന് മലയാളി ബ്യൂറോ