- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിമാനത്തിൽ കയറും മുൻപ് കഴിക്കുക; സ്നാക്ക് കൊണ്ടു വരിക; വിമാന ഭക്ഷണം ഒഴിവാക്കുക; വിമാനത്തിൽ കയറിയാൽ ഇടക്ക് ഇറങ്ങി നടക്കുക; ഷൂസ് ഊരി കളഞ്ഞിരിക്കുക; വിമാന യാത്ര സുഖകരമാക്കാൻ ഓർക്കേണ്ടവ
വിമാനയാത്ര ഏറെക്കുറെ സാധാരണ സംഭവമായിരിക്കുന്ന ഇക്കാലത്ത് ഓരോ യാത്രയും കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുള്ള ചില ഉപായങ്ങൾ പറഞ്ഞുതരികയാണ് ഒരു ഫ്ളൈറ്റ് അറ്റൻഡന്റ്. ദീർഘദൂരയാത്രകൾ കൂടുതൽ സുഖപ്രദവും ആയാസരഹിതവുമാക്കാനുള്ള ഉപായങ്ങളിൽ, വിമാനത്തിന്റെ അകത്തെ ഭക്ഷണം കഴിക്കരുത് എന്നതുമുതൽ, ഒരു ട്രാവൽ പില്ലോ കൂടെ കരുതണം എന്ന നിർദ്ദേശം വരെയുണ്ട്.
സാധാരണ ദീർഘദൂര യാത്രകൾ എന്ന് പറയുമ്പോൾ, ആദ്യം മുതൽ തന്നെ ഒരു ആവേശം മിക്കവരിലും ഉണ്ടാകും. യാത്രയുടെ അവസാനത്തിൽ, നീണ്ടു നിൽക്കുന്ന ഒരു ഒഴിവുകാലമോ, ബിസിനസ്സ് ചർച്ചകളിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങളോ ഒക്കെയാകും മനസ്സിൽ എന്നാൽ, മറ്റു ചിലരിൽ തികച്ചും അപരിചിതരോടൊത്ത് ദീർഘ സമയം ചെലവഴിക്കേണ്ടി വരുന്നതിനെ കുറിച്ചുൾല ആശങ്കയായിരിക്കും ഉയർന്ന് വരിക. ഇപ്പോഴിതാ കഴിഞ്ഞ 24 വർഷമായി ഫ്ളൈറ്റ് അറ്റൻഡന്റായി പ്രവർത്തിക്കുന്ന ക്രിസ് മേജർ ദീർഘദൂര വിമാനയാത്രകൾ സുഖകരമാക്കുന്നതിനുള്ള ഉപായങ്ങൾ പങ്കുവയ്ക്കുകയാണ്.
അദ്ദേഹം നൽകുന്ന ആദ്യ ഉപദേശം വിമാനത്തിനകത്ത് ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം എന്നാണ്. അതിനു പകരമായി ഭക്ഷണം കഴിക്കുന്ന സമയം വിശ്രമത്തിനായി ഉപയോഗിക്കുവാനും ക്രിസ് പറയുന്നു. അപ്രകാരമെങ്കിൽ, ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ നിങ്ങൾ കൂടുതൽ ഊർജ്ജസ്വലരാകും എന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങൾ വിമാനത്തിൽ നിന്നിറങ്ങി ഒന്ന് പല്ലു തേക്കുമ്പോൾ തന്നെ ഒരു സുഖം ലഭിക്കും.
വിമാനത്തിൽ കയറുന്നതിനു മുൻപായി ഭക്ഷണം കഴിക്കണം എന്ന് ക്രിസ് ആവശ്യപ്പെടുന്നു. എന്നിരുന്നാലും ഏതെങ്കിലും വിധത്തിലുള്ള സ്നാക്കുകൾ കൈയിൽ കരുതുന്നത് നല്ലതായിരിക്കും എന്നും അദ്ദേഹം പറയുന്നു. ഇന്നത്തെ കാലത്ത് ഒട്ടു മിക്ക വിമാനങ്ങളും സൗകര്യ പ്രദമായ സീറ്റുകളും തലയിണകളും നൽകുന്നുണ്ട്. എന്നിരുന്നാലും 12 മണിക്കൂരിൽ അധികമുള്ള യാത്രയാണെങ്കിൽ ഒരു ട്രാവൽ പില്ലോ കൂടെ കരുതണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.
ഒരു ഐ മാസ്‌ക്, തലയിണ, പുതപ്പ് എന്നിവ കൂടെ കരുതുന്നത് നല്ലതായിരിക്കും എന്ന് അദ്ദേഹം പറയുന്നു. വിമാനത്തിനകത്ത് ഉറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ കാലുകളിൽ നിന്നും ഷൂ അഴിച്ചു വയ്ക്കാൻ അദ്ദേഹം പറയുന്നു. അതുപോലെ ഇടക്കിടെ ഒന്ന് എഴുന്നേറ്റ് നടക്കുന്നത് ശരീരത്തിലെ രക്ത ചംക്രമണം സാധാരണ നിലയിലാക്കാൻ സഹായിക്കും എന്നും അദ്ദേഹം പറയുന്നു.
അതുപോലെ അനുയോജ്യമായ സീറ്റ് തെരഞ്ഞെടുക്കുന്നതും വിമാന യാത്ര സുഖകരമാക്കാൻ സുപ്രധാനമായ ഒരു ഘടകമാണ്. ട്രാവൽ സിക്ക്നെസ്സ് പോലുള്ളവർക്കും കുലുക്കം ഇഷ്ടപ്പെടാത്തവർക്കും മുൻ ഭാഗത്തെ സീറ്റുകളാകും നല്ലതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, നീണ്ട എട്ടു മണിക്കൂർ നേരത്തെ ഉറക്കം ഇഷ്ടപ്പെടുന്നവരാണെങ്കിൽ വിൻഡോ സൈഡ് സീറ്റ് ആയിരിക്കും ഉത്തമം.
ഒരൽപം ഉയരം കൂടിയവരാണെങ്കിൽ, സീറ്റുകൾക്കിടയിലെ ലെഗ് സ്പേസ് കുറവാണെന്ന് തോന്നുന്നുവെങ്കിൽ, കൂടുതൽ ലെഗ്സ്പേസ് ഉള്ള എമർജൻസി സ്ദീറ്റ് ഉറപ്പാക്കുക.




