- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പ്യുട്ടർ ഗെയിമിൽതോൽപ്പിച്ചയാൾ പറഞ്ഞ പോലെ വാങ്ങിയ ഖുറാൻ സ്കൂളിലെത്തിയപ്പോൾ താളുകീറി; ബ്രിട്ടണിൽ ഓട്ടിസം ബാധിച്ച 14 കാരന് വധഭീഷണി; വർഗീയ കലാപത്തിന്റെ പേരിൽ കേസ്; മാപ്പ് അപേക്ഷിച്ച് മാതാപിതാക്കൾ; മതഭ്രാന്ത് സാമാന്യ ബുദ്ധിയെ കീഴടക്കുമ്പോൾ
ലണ്ടൻ: കഴിഞ്ഞയാഴ്‌ച്ച 14 വയസ്സുള്ള, ഓട്ടിസം ബാധിച്ച ഒരു കുട്ടിക്ക് സ്വന്തം വീടുവിട്ട് ഒളിവിൽ പോകേണ്ടി വന്നു. മയക്ക് മരുന്ന് കച്ചവടം നടത്തിയിട്ടോ, രാജ്യദ്രോഹം ചെയ്തിട്ടോ, ക്രൂരമായ കൊലപാതകം ചെയ്തിട്ടോ അല്ല. ആ കുട്ടിയുടെ നിസ്സഹായതയും, അമ്മയുടെ കണ്ണുനീരും പ്രതിഫലിപ്പിക്കുന്നത് വർത്തമാനകാലത്തെ ജീവിതത്തെയാണ്. മതഭ്രാന്ത് സാമാന്യബുദ്ധിയെ കീഴടക്കുന്ന ആധുനിക ജീവിതത്തെയാണ്.
എല്ലാം തുടങ്ങുന്നത് ഒരു വീഡിയോ ഗെയിമിൽ നിന്നാണ്. മനുഷ്യന്റെ കൗശലങ്ങളുംകുടിലതയും മനസ്സിലാക്കാൻ കഴിയാത്ത ആ പാവം പതിനാലുകാരൻ വീഡിയോ ഗെയിമിൽ തോൽക്കുന്നു. ജയിച്ചയാൾ ആവശ്യപ്പെടുന്നത് ഒരു ഖുറാൻ വാങ്ങി സ്‌കൂളിലേക്ക് കൊണ്ടു വരണമെന്ന്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. സ്‌കൂളിനകത്ത് വെച്ച് വിശുദ്ധ ഗ്രന്ഥത്തിന് കേടുപാടുകൾ പറ്റുന്നു. വളരെ ചെറിയതോതിലാണെന്നത് ഓർക്കണം.
ഓട്ടിസം എന്ന അവസ്ഥയുള്ള കുട്ടിയുടെ കൈകൾ കൊണ്ടല്ല ആ കേടുപാടുകൾ സംഭവിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. ആ കുട്ടിയുടെ അമ്മ പറയുന്നു.,അവൻ ഓട്ടിസം ബാധിച്ച കുട്ടിയാണ്. പലപ്പോഴും ചെയ്യേണ്ടതെന്ത് ചെയ്യരുതാത്തതെന്ത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഏതായാലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് പറയേണ്ടല്ലോ.
ആ കുട്ടിയേയും മറ്റു മൂന്ന് കുട്ടികളേയും സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. സമൂഹത്തിൽ വർഗീയ വിദ്വേഷം പരത്തിയതിന് ആ പാവം ബാലന്റെ പേരിൽ പൊലീസ് കേസെടുത്തു. ലേബർ നേതാവായ പ്രാദേശിക കൗൺസിലറും അവസരം മുതലെടുത്ത് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു, വിശുദ്ധ ഗ്രന്ഥം കീറിയെറിഞ്ഞെന്ന്. അതുകൊണ്ടും തീർന്നില്ല, പ്രദേശത്തെ പള്ളിയിൽ നിന്നും ആ കുട്ടിക്ക് വധ ഭീഷണിയെത്തി. അസുഖ ബാധിതനെങ്കിലും സ്വന്തം മകനെ ഉപേക്ഷിക്കാൻ ഒരു അമ്മക്ക് കഴിയുമോ ? ആ അമ്മ കണ്ണീരോടെ മാപ്പ് ചോദിക്കുന്നു. മകനെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നു.
അവസാനം കാര്യങ്ങൾ ഹോം സെക്രട്ടറിയുടെ മുൻപിൽ എത്തുന്നു. മുതിർന്നവരുടെ വ്രണപ്പെട്ട വികാരങ്ങളേക്കാൾ മുൻഗണന കുട്ടികളുടെ സുരക്ഷക്ക് നൽകുവാൻ പൊലീസും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാദ്ധ്യസ്ഥരാണെന്ന് അവർ വ്യക്തമാക്കുന്നു. സംഭവിച്ചതെല്ലാം ഭയപ്പെടുത്തുന്ന കാര്യങ്ങൾ ആണെന്ന് അവർ തുറന്നു പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലെ ആക്രമണങ്ങൾക്ക് പിറകെ ആ കുട്ടിയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായതോടെ ജീവിത യാഥാർത്ഥ്യങ്ങൾ ഇനിയും പൂർണ്ണമായും മനസ്സിലാക്കാൻ ആകാത്ത മകനെയും കൊണ്ട് മാതാപിതാക്കൾക്ക് ഒളിവിൽ പോകേണ്ടി വന്നിരിക്കുകയാണ്. വീടിനു നേരെ നടന്ന ആക്രമണത്തെ കുറിച്ച് വെസ്റ്റ് യോർക്ക്ഷയർ പൊലീസിൽ പരാതി നൽകിയെങ്കിലും, പിന്നീട് ഭയം മൂലം അമ്മ അത് പിൻവലിച്ചതായും അറിയുന്നു.
നമ്മൾ മധ്യകാലഘട്ടത്തിലെ ഏതോ ഗോത്ര സമൂഹത്തിൽ ജീവിക്കുന്ന പ്രതീതിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അദ്ധ്യാപിക പ്രതികരിച്ചു. അനാവശ്യമായ ധൃതിയോടെ സ്‌കൂൾ അധികൃതർ നടപടികളിലേക്ക് കടന്നു എന്നാണ് ഹ്യൂമനിസ്റ്റ്സ് യു കെ എന്ന ചാരിറ്റി സംഘടന ആരോപിക്കുന്നത്. പാക്കിസ്ഥാനിലോ ഇറാനിലോ സംഭവിക്കുന്നതിനേക്കാൾ കൂടുതൽ തീവ്രതയുള്ള മതവികാര പ്രദർശനം എന്നാണ് ഗ്രന്ഥകാരൻ കൂടിയായ യാസ്മിൻ മുഹമ്മദ് പ്രതികരിച്ചത്.
2021-ൽ ക്ലാസിൽ വിദ്യാർത്ഥികളെ പ്രവാചകന്റെ ചിത്രം കാണിച്ചു എന്നാരോപിച്ച് കടുത്ത പ്രതിഷേധം ഉയരുകയും തുടർന്ന് ആ അദ്ധ്യാപകനെ പിരിച്ചുവിടുകയും ചെയ്ത ബേറ്റ്ലി ഗ്രാമർ സ്‌കൂളിൽ നിന്നും പത്ത് മൈൽ ദൂരെയായി ഒരു കുന്നിൻ ചെരുവിലാണ് ഈ ബാലൻ പഠിക്കുന്ന സ്‌കൂൾ സ്ഥിതി ചെയ്യുന്നത്
മറുനാടന് ഡെസ്ക്