- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി കടന്നു വരുന്ന പാലിൽ യൂറിയ, മാൾറ്റോ ഡെക്സ്മിൻ, ഹൈഡ്രജൻ പെറോക്സൈഡ് എന്നീ രാസവസ്തുക്കൾ; പ്രതിദിനം 91.4 ലക്ഷം ലിറ്റർ പാലിന്റെ ഉപയോഗം; അയൽസംസ്ഥാനത്ത് നിന്നും വരുന്നത് ആറു ലക്ഷം ലിറ്റർ; കേരളം വിഷപ്പാൽ കുടിക്കുന്നുവെന്ന് സമ്മതിച്ച് ക്ഷീരവികസന വകുപ്പ്
പത്തനംതിട്ട: കേരളം വിഷപ്പാൽ കുടിക്കുന്നുവെന്ന് സമ്മതിച്ച് ക്ഷീര വികസന വകുപ്പ്. പ്രതിദിനം 91.4 ലക്ഷം ലിറ്റർ പാലാണ് കേരളത്തിൽ ഉപയോഗിക്കുന്നത്. ആകെ ഉൽപാദനത്തിന്റെ 25 ശതമാനം മാത്രമാണ് ക്ഷീരസംഘങ്ങൾ വഴി സംഭരിക്കുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ കാര്യാലയത്തിൽ നിന്നും കല്ലറക്കടവ് കാർത്തികയിൽ ബി. മനോജിന് ലഭിച്ച വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രതിദിനം അഞ്ചു മുതൽ ആറു ലക്ഷം ലിറ്റർ വരെ പാൽ കടന്നു വരുന്നു. പാറശാല, ആര്യങ്കാവ്, മീനാക്ഷിപുരം എന്നീ ചെക്ക് പോസ്റ്റുകൾ വഴിയാണ് പാൽ കൊണ്ടു വരുന്നത്. ഇവിടെ നിന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ യൂറിയ, മാൾറ്റോ ഡെക്സ്മിൻ, ഹൈഡ്രജൻ പെറോക്സൈഡ് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.
ഇതൊക്കെ മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. 14 ജില്ലകളിലും ഗുണനിയന്ത്രണ ഓഫീസുകളുമായി ബന്ധപ്പെട്ട് ഓരോ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. കോട്ടയം, ആലത്തൂർ, കാസർഗോഡ് എന്നിവടങ്ങളിൽ മേഖലാ ലാബുകളും തിരുവനന്തപുരത്ത് സ്റ്റേറ്റ് ഡയറി ലാബും മീനാക്ഷിപുരം, ആര്യങ്കാവ്, പാറശാല എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ലാബുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പ്രധാനമായും പാലിലെ വിഷാംശം/രാസവസ്തു സാന്നിധ്യം എന്നിവ പരിശോധിക്കപ്പെടുന്നുവെന്നും വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്