- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടകീയമായി മക്കളെ മാമ്മോദീസ മുക്കി ഹാരിയും മേഗനും; രണ്ടുപേർക്കും രാജകുടുംബത്തിന്റെ പേരും നൽകി; തറവാട് മാന്തി നാടുവിട്ട് അപമാനം തുടർന്നിട്ടും വാലറ്റത്ത് പേർ ചേർക്കുന്ന കാപട്യത്തിനെതിരെ ജനരോഷം
ലണ്ടൻ: കുടുംബത്തിനെതിരെ ചെളിവാരിയെറിയുമ്പോഴും, കുടുംബ മഹത്വം പേരിനൊപ്പം വാലായി ചേർക്കാൻ മടികാണിക്കുന്നില്ല കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരൻ. മക്കളായ ആർച്ചിയുടെ ലിലിബെറ്റിന്റെയും പേരിനൊപ്പം രാജകുമാരൻ എന്നും രാജകുമാരി എന്നും ചേർക്കുകയാണ് ഹാരി. രാജകുടുംബത്തിനെതിരെ നിരവധി ആരോപണങ്ങൾ വാരിയെറിഞ്ഞിട്ടും, കുടുംബ പാരമ്പര്യം വിട്ടുകളിക്കാൻ ഹാരി തയ്യാറല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് രാജകുടുംബത്തെ നിരീക്ഷിക്കുന്നവർ പറയുന്നു.
ഒരു വയസ്സുള്ള മകൾ ലിലിബെറ്റിനെ കഴിഞ്ഞ വെള്ളിയാഴ്‌ച്ച മാമോദീസ മുക്കിയ കാര്യം അതിനിടയിൽ ഹാരിയും മേഗനും സ്ഥിരീകരിച്ചു. തുടർന്ന് അവരുടെ വീട്ടിൽ നടന്ന വിരുന്നിൽ 20 നും 30 നും ഇടയിൽ അതിഥികൾ പങ്കെടുത്തതായും അവർ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കവെ ആയിരുന്നു അവരുടെ വക്താവ് ലിലിബെറ്റ് രാജകുമാരി എന്ന് പരാമർശിച്ചത്. രാജാവിനും രാജപത്നിക്കും, അതുപോലെ വെയ്ൽസ് രാജകുമാരനും രാജകുമാരിക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും അവർ പങ്കെടുത്തിരുന്നില്ല എന്ന് പീപ്പിൾ മാസിക റിപ്പോർട്ട് ചെയ്യുന്നു.
ചാൾസ് രാജാവായതോടെ രാജകുടുംബ സമ്പ്രദായമനുസരിച്ച് ഹാരിയുടെ മക്കൾ രാജകുമാരനും രാജകുമാരിയും ആകുമെങ്കിലും ഇതുവരെ മാസ്റ്റർ, മിസ്സ് എന്നി സംജ്ഞകളായിരുന്നു അവരുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുനന്ത്. രാജകുടുംബത്തിന്റെ വെബ്സൈറ്റിലും ഇനി ഇവരുടെ ടൈറ്റിലുകളിൽ മാറ്റം വരുത്തുമെന്ന് ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.
2021-ൽ വിവാദമായ ഓപ്ര വിൻഫ്രിയുടെ അഭിമുഖത്തിൽ മേഗൻ പറഞ്ഞത് വംശീയ പ്രശ്നങ്ങൾ കാരണമാണ് ആർച്ചിക്ക് രാജകുമാരൻ എന്ന ടൈറ്റിൽ നൽകാത്തത് എന്നായിരുന്നു. എന്നാൽ, 2019-ൽ ആർച്ചി ജനിക്കുമ്പോൾ, കിരീടാവകാശ നിരയിൽ ഏറെ പിറകിലായിരുന്നു. രാജാധികാരിയുടെ പേരക്കുട്ടിയുടെ മകൻ എന്നതായിരുന്നു ആർച്ചിയുടെ സ്ഥാനം. 1917- ൽ ജോർജ്ജ് അഞ്ചാമൻ കൊണ്ടുവന്ന നിയമപ്രകാരം രാജാധികാരിയുടെ പേരക്കുട്ടികൾക്ക് വരെ മാത്രമെ രാജകുമാരൻ/ രാജകുമാരി പദവി ലഭിക്കുകയുള്ളു. ഇതിനൊരപവാദം മൂത്ത പേരക്കുട്ടിയുടെ മക്കൾക്ക് മാത്രമാണ്.അതുകൊണ്ടാണ് വില്യമിന്റെ മകന് ആ പദവി ലഭിച്ചത്.
എന്നാൽ, ലോസ് ഏഞ്ചലസിൽ മമോദീസ മുക്കിയതിനാൽ ലിലിബെറ്റ് ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയിൽ അംഗമാകില്ല. എന്നാൽ, പിന്നീട് യു കെയിൽ എത്തുമ്പോൾ അതിനു കഴിയും. എന്നാൽ, ആർച്ചിയെ മാമോദീസ മുക്കിയത് വിൻഡ്സറിലെ സെയിന്റ് ജോർജ്ജ് ചാപ്പലിൽ ആയിരുന്നു. 2019-ന് ആയിരുന്നു അത് നടന്നത്.
അതേസമയം ലിലിബെറ്റ് രാജകുമാരി എന്ന പരാമർശത്തിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. രാജകുടുംബം ഒരു മോശം സ്ഥാപനമാണെന്ന് വിളിച്ചു പറഞ്ഞ ഹാരി എന്തിന് മക്കളെ അതിന്റെ ഭാഗമാക്കണം എന്നാണ് പലരും ചോദിക്കുന്നത്. വംശീയ വിദ്വേഷം നിലനിൻൽക്കുന്നു എന്ന് അവർ തന്നെ ആരോപിക്കപ്പെടുന്ന ഒരു കുടുംബത്തിന്റെ പാരമ്പര്യം അവർ എന്തിന് മക്കൾക്ക് നൽകുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.
മറുനാടന് ഡെസ്ക്