- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിസ് മലയോര ഗ്രാമമായ ആൽബിനെനിലെ ജനങ്ങൾ നഗരങ്ങളിലേക്ക് കുടിയേറുന്നു; ഒരു നാട് മുഴുവൻ ഒഴിഞ്ഞു പോകാതിരിക്കാൻ 55 ലക്ഷം രൂപ നൽകി പാർപ്പിക്കുന്നു; ഈ ഗ്രാമത്തിലേക്ക് താമസം മാറ്റിയാൽ സർക്കാർ കാശു തരും
ജീവിത ചെലവുകൾ വർദ്ധിച്ചതിനാൽ കടുത്ത പ്രതിസന്ധി നേരിടുകയാണോ നിങ്ങൾ ? ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുകയാണോ ? വസന്തകാലത്തിലേക്ക് നാട് നടന്നടുക്കുമ്പോഴും സാമ്പത്തിക ദുരിതങ്ങളാൽ വലയുകയാണോ നിങ്ങൾ ? എങ്കിലിതാ നിങ്ങൾക്ക് ആശ്വാസമേകിയേക്കാവുന്ന ഒരു വാർത്ത. സ്വിറ്റ്സർലൻഡിലെ ഒരു മലയോര ഗ്രാമത്തിൽ നിന്നാണ് ഈ വാർത്ത എത്തുന്നത്.
മനോഹാരിത തുളുമ്പുന്ന മലകളുടെ താഴ്‌വാരത്തിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് ആൽബിനെൻ. സമുദ്ര നിരപ്പിൽ നിന്നും 4,265 അടി ഉയരത്തിൽ മലയുടെ ചരിവിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം മഞ്ഞുമലകളുടെ ദൃശ്യങ്ങൾക്ക് ഏറെ പ്രശസ്തവുമാണ്. എന്നാൽ, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ ഗ്രാമത്തെ ഒഴിവാക്കുകയാണ് ഇവിടത്തുകാർ. കൂട്ടംകൂടമായാണ് ഗ്രാമവാസികൾ ചുറ്റുവട്ടത്തുള്ള നഗരങ്ങളിലേക്ക് കുടിയേറുകയാണ്.
ഇപ്പോൾ ഇവിടെ താമസിക്കാൻ എത്തുന്ന കുടുംബങ്ങൾക്ക് 50,000 പൗണ്ട് സർക്കാർ വാഗ്ദാനം ചെയ്യുകയാണ്. 2018-ൽ ആണ് ഈ പദ്ധതി ആരംഭിച്ചത് എങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാനായിട്ടില്ല എന്ന് വേണം കരുതാൻ. 2020-ൽ ഈ ഗ്രാമത്തിൽ ആകെ ഉണ്ടായിരുന്നത് 243 ആളുകൾ മാത്രമായിരുന്നു. സ്പാ കൾക്ക് പ്രശസ്തമായ ല്യുക്കർബാഡിൽ നിന്നും നാല് മൈൽ മാത്രം അകലെ മാറിയുള്ള ഇവിടെക്ക് കാന്റൺ പ്രവിശ്യയുടെ തലസ്ഥാനമായ സിയോണിൽ നിന്നും 35 മിനിറ്റ് നേരത്തെ യാത്ര മാത്രമേയുള്ളു.
ജോലി സാധ്യതകൾ ഇല്ലാതെയായതോടെയാണ് ആളുകൾ ഇവിടം വിട്ടുപോകാൻ തുടങ്ങിയത്. അതുകൊണ്ടാണ് ഇങ്ങോട്ടേക്ക് ആളുകളെ ആകർഷിക്കാൻ സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ ഇത് ലഭിക്കുന്നതിന് ചില നിബന്ധനകളുണ്ട്. നിങ്ങൾ 45 വയസ്സിൽ താഴെയുള്ള ആളായിരിക്കണം എന്നതാണ് ആദ്യ നിബന്ധന. യൂറോപ്യൻ യൂണിയൻ പൗരൻ, അല്ലെങ്കിൽ യൂറോപ്യൻ ഫ്രീട്രേഡ് അസ്സോസിയേഷനിൽ അംഗമായ രജ്യത്തെ പൗരൻ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവർക്ക് അഞ്ചുവർഷം തുടർച്ചയായി സ്വിറ്റ്സർലാൻഡിൽ താമസിച്ചാൽ ഈ സഹായം ലഭിക്കും. ബ്രിട്ടനുൾപ്പടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ പത്ത് വർഷം താമസിച്ചാൽ മാത്രമെ ഇതിന് അർഹത നേടുകയുള്ളു.
അതിനുപുറമെ നിങ്ങൾ ചുരുങ്ങിയത് 2 ലക്ഷം സ്വിസ് ഫ്രാൻസ് വിലയുള്ള വീട്ടിൽ താമസിക്കണം എന്നു മാത്രമല്ല ആൽബിനേനിൽ ചുരുങ്ങിയത് 10 വർഷമെങ്കിലും താമസിക്കുകയും വേണം. നിശ്ചിത കാലയളവിന് മുൻപ് നിങ്ങൾ ഈ ഗ്രാമം വിട്ടുപോയാൽ 50,000 പൗണ്ട് തിരികെ നൽകേണ്ടതായി വരും.
മറുനാടന് മലയാളി ബ്യൂറോ