- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിപൂർണ്ണ നഗ്‌നയായി വീട് ക്ലീൻ ചെയ്യാൻ എത്തും; മണിക്കൂറിന് 50 പൗണ്ട് നിരക്ക്; ബ്രിട്ടനിൽ നഗ്‌ന ക്ലീനർക്ക് വൻ ഡിമാൻഡ്; ചിലർക്ക് ക്ലീനിംഗിൽ അവസാനിക്കില്ല മോഹങ്ങൾ; നഗ്‌ന തൂപ്പുകാരിയുടെ ജീവിത കഥ
ലണ്ടൻ: തുണിയുടുക്കാത്ത തൂപ്പുകാരി എന്നത് തന്നെ ഒരു വിചിത്രമായ സങ്കല്പമാണ്. ആ ജോലി ചെയ്യുന്ന ഒരു വനിത, തന്റെ തൊഴിലിടങ്ങളിലെ വിചിത്രമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. അവരുടെ തൊഴിൽ ദായകരിൽ പലരും തുണിയുടുക്കാതെ നടക്കുന്നതുൾപ്പടെയുള്ള അനുഭവങ്ങൾ ഉണ്ട് അതിൽ. 2017- ൽ ആയിരുന്നു അല്പം അധിക വരുമാനമുണ്ടാക്കാൻ ലോട്ടീ റേ എന്ന 32 കാരി വിചിത്രമായ ഈ തൊഴിൽ തിരഞ്ഞെടുത്തത്. ഒരു മണിക്കൂർ നേരത്തെ ജോലിക്ക് 50 പൗണ്ട് ഈടാക്കുന്ന അവർ ഇത്രയും വർഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പൗണ്ട് സമ്പാദിച്ചു കഴിഞ്ഞു.
കഴിഞ്ഞ ആറു വർഷമായി തുണിയുടുക്കാത്ത തൂപ്പുകാരിയായി ജോലി ചെയ്യുന്ന ഇവരുടെ സേവനം സ്വീകരിക്കുന്നവരിൽ വ്യത്യസ്ത തരം ആളുകൾ ഉണ്ടെന്ന് ലോട്ടി പറയുന്നു. ചിലർ അവരുടെ സാന്നിദ്ധ്യം ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലർ അതിലധികം ആഗ്രഹിക്കുന്നവരും ഉണ്ടെന്ന് അവർ പറയുന്നു. വേറെ ദുശ്ചിന്തകൾ ഒന്നും ഇല്ലാത്ത പ്രകൃതിവാദികളും കൂട്ടത്തിലുണ്ട്.
സ്വതന്ത്ര ചിന്താഗതിക്കാരി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലോട്ടി പറയുന്നത് കഴിഞ്ഞ ആറ്വർഷത്തെ ജോലി അവർക്ക് സ്വന്തം ശരീരത്തെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിച്ചു എന്നാണ്. മാത്രമല്ല, ശാക്തീകരണത്തിന് നല്ലൊരു വഴിയാണിതെന്നും അവർ പറയുൻഞ്ഞു. താൻ ശുചീകരണം മാത്രമെ ചെയ്യുകയുള്ളു എന്ന് അവർ തറപ്പിച്ചു പറയുന്നു. എന്നാൽ, അവരുടെ കക്ഷികളിൽ പലർക്കും മറ്റു പലതും ആവശ്യമാണ്.
ചിലർ പറയുന്നത് മറ്റുള്ള തൂപ്പുകാരികൾ, മസാജ് ചെയ്ത് നൽകുകയും മറ്റു പല സുഖങ്ങളും നൽകുകയും ചെയ്യാറുണ്ടെന്നാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഉപയോഗിച്ച വസ്ത്രങ്ങൾ വിൽക്കുന്നത് പോലുള്ള കച്ചവടങ്ങളിൽ ഏർപ്പെട്ട് കൈപൊള്ളീയപ്പോഴാണ്2017- ൽ ആദ്യമായി ലോട്ടി തുണിയുടുക്കാത്ത തൂപ്പുകാരിയുടെ ജോലി ഏറ്റെടുക്കുന്നത്.
ആദ്യമായി തന്റെ വീടിനടുത്തുള്ള ചില വീടുകളിലും സ്ഥാപനങ്ങളിലുമാണ്താൻ ജോലി ചെയ്തതെന്ന് അവർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പറയുന്നു. സൗഹൃദം ആഗ്രഹിക്കുന്ന വൃദ്ധന്മാർ മുതൽ, പണം ചെലവഴിച്ച് വ്യത്യസ്തമായ കാര്യങ്ങൾ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾ വരെ ഇപ്പോൾ തന്റെ കക്ഷികളുടെ പട്ടികയിൽ ഉണ്ടെന്നാണ് ലോട്ടി പറയുന്നത്.
തന്റെ ഒട്ടു മിക്ക കക്ഷികളും അന്തസ്സോടെ തന്നെയാണ് പെരുമാറാറുള്ളത് എന്ന് അവർ പറയുന്നു. ആരെങ്കിലും ലക്ഷ്മണരേഖ ലംഘിച്ചാൽ കൈകാര്യം ചെയ്യാൻ അറിയാമെന്നും അവർ തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നു. അധിക വരുമാനം ഉണ്ടാക്കണമെന്ന ആഗ്രഹമുള്ളപ്പോൾ തന്നെ താൻ നഗ്‌നതയെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നും അവർ പറയുന്നു. അതാണ് ഇത്തരമൊരു തൊഴിൽ തിരഞ്ഞെടുക്കാൻ കാരണമായത്.
ധാരാളം വീടുകൾ വൃത്തിയാക്കിയിട്ടുള്ള ലോട്ടി തനിക്കുണ്ടായ ഏറ്റവും വിചിത്രമായ ഒരു അനുഭവവും പങ്കു വയ്ക്കുന്നു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വൃത്തികെട്ട വീടായിരുന്നു അത്. ഉടമ തന്നെ മൂന്ന് തവണ വീട് വൃത്തിയാക്കാൻ വിളിച്ചു. കൂലി തന്നെങ്കിലും അയാൾ വീട് വൃത്തിയാക്കാൻ സമ്മതിച്ചില്ല. കുറച്ച് നേരം തന്നോട് സംസാരിച്ചിരിക്കുക മാത്രമായിരുന്നു മൂന്ന് തവണയും അയാൾ ചെയ്തതെന്നും ലോട്ടി പറഞ്ഞു.
മറ്റൊരാൾ അശ്ലീല വീഡിയോ കാണിച്ച് ലോട്ടിയെ വശീകരിക്കാൻ നോക്കി. എന്നാൽ, ലോട്ടി അതിൽ വീണില്ലെന്ന് മാത്രമല്ല ആ കക്ഷിയുടെ ജോലി വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. മറ്റൊരാളുടെ വീട്ടിൽ ലോട്ടി ജോലി ചെയ്തത് തുടർച്ചയായി ആറു വർഷമാണ്. അയാളും ഒരു നഗ്‌നതാ പ്രദർശനത്തിന് ഇഷ്ടപ്പെടുന്ന ഒരു ന്യുഡിസ്റ്റ് ആയിരുന്നു. ലോട്ടി വീട്ടിൽ ഉള്ള സമയം മുഴുവൻ അയാളും പൂർണ്ണ നഗ്‌നനായിട്ടായിരിക്കും വീടിനുള്ളിൽ സമയം ചെലവഴിക്കുക.
താൻ വീട്ടിൽ ചെല്ലുമ്പോൾ തന്നെ അയാൾ നഗ്‌നനായിരിക്കുമെന്ന് ലോട്ടി പറയുന്നു. വീട്ടിൽ ചെന്നാൽ അല്പ സമയം തങ്ങൾ ഒരുമിച്ചിരുന്ന് കാപ്പി കുടിക്കും, സംസാരിക്കും. അതിനു ശേഷമായിരിക്കും ജോലി ആരംഭിക്കുക എന്നും അവർ പറഞ്ഞു. മറ്റു ചില കക്ഷികൾ ആദ്യമാദ്യം അല്പം ശങ്കയോടെയാണെങ്കിലും തന്റെ മുൻപിൽ നഗനരാകാൻ ശ്രമിച്ചു. അവരിൽ പലരും ഇപ്പോൾ തന്റെ മുൻപിൽ പൂർണ്ണ നഗ്‌നരായാണ് പ്രത്യക്ഷപ്പെടാറുള്ളത് എന്ന് അവർ പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ