സിംഗപ്പൂർ: യെർപോർട്ട് ഇൻഡസ്ട്രിയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന സ്‌കൈ ട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സ് 2023 ൽ ലോകത്തെ ഏറ്റവും മികച്ച അവാർഡ് സിംഗപ്പൂറിലെ ചാൻഗി എയർപോർട്ടിന് ലഭിച്ചു. 40 മീറ്റർ ഉയമുള്ള അകത്തള വെള്ളച്ചാട്ടം ഉള്ള ഈ വിമാനത്താവളം വേൾഡ്സ് ബെസ്റ്റ് എയർപോർട്ട് ഡൈനിങ്, വേൾഡ്സ് ബെസ്റ്റ് എയർപോർട്ട് ലീഷർ അമെനിറ്റീസ്, ബെസ്റ്റ് എയർപോർട്ട് ഇൻ ഏഷ്യ തുടങ്ങിയ അവാർഡുകൾ തുടർച്ചയായി 11 വർഷം നേടിയിരുന്നു.

അതേസമയം, 2021 ലും 2022 ലും ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ട ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, വേൾഡ്സ് ബെസ്റ്റ് എയർപോർട്ട് ഷോപ്പിങ്, മദ്ധ്യപൂർവ്വ ദേശത്തെ മികച്ച വിമാനത്താവളം, മദ്ധ്യപൂർവ്വ ദേശത്തെ ഏറ്റവും ശുചിത്വമായ വിമാനത്താവളം എന്നീ അവാർഡുകളും ഹമദിന് ലഭിച്ചു.

ഗ്ലോബൽ റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ടോക്കിയോ ഹനേഡ വിമാനത്താവളമാണ്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, ലോകത്തെ ഏറ്റവും മികച്ച ഡൊമെസ്റ്റിക് വിമാനത്താവളം, ബെസ്റ്റ് എയർപോർട്ട് പി ആർ എം ആൻഡ് ആക്സിസബിൾ ഫസിലിറ്റീസ് എന്ന മൂന്ന് അവാർഡുകൾ കൂടി ഈ വിമാനത്താവളത്തിന് ലഭിച്ചിട്ടുണ്ട്.

ന്യു യോർക്കിലെ ലാ ഗാർഡിയ എയർപോർട്ടിലെ ടെർമിനൽ ബി ക്ക് ലോകത്തിലെ ഏറ്റവും നല്ല പുതിയ എയർപോർട്ട് ടെർമിനലിനുള്ള അവാർഡ് ലഭിച്ചു. ഏറ്റവും ഉയർനൻ 5 സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗാണ് ഇതിന് സ്‌കൈട്രാക്സ് നൽകിയിരിക്കുന്നത്. മികച്ച വിമാനത്താവളങ്ങളുടെലിസ്റ്റിൽ ആദ്യ ഇരുപത് പേരുകളിൽ ഒരു ഇന്ത്യൻ വിമാനത്താവളവും ഇടം പിടിച്ചട്ടില്ല.

ഈ വർഷം പുതിയതായി ഏർപ്പെടുത്തിയ ആർട്ട് ഇൻ ദി എയർപോർട്ട് അവാർഡ് ഹൂസ്റ്റൺ എയർപോർട്ട് സിസ്റ്റത്തിനു ലഭിച്ചു. അവരുടെ രണ്ട് വിമാനത്താവളങ്ങളിലെ ആർട്ട് സ്റ്റാൻഡേർഡുകൾ വിലയിരുത്തിയാണ് ഈ അവാർഡ് നൽകിയിരിക്കുന്നത്. അതേ സമയം, ദക്ഷിണ ഏഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം, ഏറ്റവും അധികം വൃത്തിയുള്ള വിമാനത്താവളം എന്നീ രണ്ട് അവാർഡുകൾ ഡൽഹി വിമാനത്താവളത്തിന് ലഭിച്ചു.

ദക്ഷിണേഷ്യയിലേയും ഇന്ത്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളത്തിനുള്ള അവാർഡ് ഹൈദരാബാദ് വിമാനത്താവളത്തിനാണ് ലഭിച്ചത്. അതുപോലെ തന്നെ ദക്ഷിണേഷ്യയിലേയും ഇന്ത്യയിലേയും മികച്ച എയർപോർട്ട് ജീവനക്കാർ അവാർഡും ഹൈദരാബാദിനു തന്നെ.